രക്തത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണത്തിലോ, ഹീമോഗ്ലോബിന്‍റെ അളവിലോ ഉണ്ടാകുന്ന കുറവോ കാരണം ഉണ്ടാകുന്ന അസുഖമാണ് അനീമിയ. പുരുഷന്മാരേക്കാള്‍ അധികം ഈ രോഗം സ്ത്രീകളിലാണ് കാണപ്പെടുന്നത്. അനീമിയയെ അതിജീവിക്കുന്നതിന് ഇരുമ്പ് അധികം അടങ്ങിയ ഡയറ്റ് അത്യാവശ്യമാണ്. ചുവന്ന രക്താണുക്കളുടെ എണ്ണവും ഹീമോഗ്ലോബിന്‍ അളവും സാധാരണ അളവിലേക്കെത്തിക്കുവാന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ ഫലപ്രദമാണ്. അവ ഏതെല്ലാമാണെന്ന് നോക്കാം:
1. സീഫുഡ്:
കടലില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യസമ്പത്തില്‍ വളരെയധികം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. കക്കയിറച്ചി, കല്ലുമ്മക്കായ, ചൂര, കോര, തുടങ്ങിയവ കഴിക്കുന്നത് വളരെ നല്ലതാണ്. ഇരുമ്പിന്‍റെ കുറവ് പരിഹരിക്കുന്നതിനോടൊപ്പം തളര്‍ച്ച, തലചുറ്റല്‍, കുളിര് എന്നിവയില്‍ നിന്നും ആസ്വാസമേകുവാനും സാധിക്കുന്നു.
2. മുട്ട:
അനീമിയ പിടിപെടുമ്പോള്‍ ശരീരത്തില്‍ നിന്നും നഷ്ടമാകുന്ന വിറ്റാമിനുകളുടെ അളവ് പൂര്‍വ്വസ്ഥിതിയിലാക്കുവാന്‍ പ്രോട്ടീനും ആന്‍റി ഓക്സിടന്‍റ്സും വളരെയധികം അടങ്ങിയിട്ടുള്ള മുട്ട കഴിക്കുന്നത് അത്യുത്തമം. ഇത് ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസിനൊപ്പം കഴിക്കുന്നത് രക്തത്തില്‍ ഇരുമ്പിന്‍റെ അളവ് വര്‍ദ്ധിക്കുവാന്‍ കാരണമാകും.
3. പീനട്ട് ബട്ടര്‍:
ഇത് കുറച്ച് ബ്രെഡില്‍ തേച്ച് ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസിനോപ്പം കഴിക്കുക. രണ്ട് സ്പൂണ്‍ പീനട്ട് ബട്ടറില്‍ 0.6 mg ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇനി ഈ വെണ്ണയുടെ രുചി ഇഷ്ടമില്ലെങ്കില്‍ ഇതിനു പകരം വറുത്ത നിലക്കടല ഒരു പിടി ഇടയ്ക്ക് കഴിക്കുന്നതും ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂട്ടാന്‍ സഹായിക്കുന്നു.
4. മാംസം:
പോര്‍ക്ക്, ബീഫ് എന്നിവയുടെ കരള്‍, ഹൃദയം, വൃക്കകളില്‍ അധികമായി അടങ്ങിയിട്ടുള്ള ഹെമേ അയണ്‍ ശരീരത്തിന് വേഗത്തില്‍ വലിച്ചെടുക്കാന്‍ കഴിയുന്ന ഒന്നാണ്. ഒരു ദിവസം നമ്മുടെ ശരീരത്തിനു ആവശ്യമായി വരുന്ന ഇരുമ്പിന്‍റെ നല്ലൊരു പങ്കും ബീഫിന്‍റെ കരളില്‍ നിന്നുമായി ലഭിക്കും.
5. തക്കാളി:
ദിവസേനെ ഒരു തക്കാളി കഴിക്കുകയോ അല്ലെങ്കില്‍ ഒരു ഗ്ലാസ്സ് തക്കാളി ജ്യൂസ് കുടിക്കുന്നതോ ശരീരത്തിന് ഇരുമ്പ് ആകിരണം ചെയ്യാനുള്ള കഴിവ് കൂട്ടുന്നു. തക്കാളിയില്‍ വിറ്റാമിന്‍ E, ബീറ്റാ കരോട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ നിങ്ങളുടെ മുടി, ചര്‍മ്മം എന്നിവയ്ക്ക് ഇത് വളരെയേറെ ഫലം ചെയ്യും.
6. ബീറ്റ്റൂട്ട്:
രക്തത്തിലെ ചുവാന്ന രക്താണുക്കളുടെ അളവ് വര്‍ദ്ധിപ്പിക്കുവാന്‍ ജ്യൂസോ, സാലടോ ആയി ബീറ്റ്റൂട്ട് കഴിക്കുന്നത് വളരെ നല്ലതാണ്. നിങ്ങളുടെ ദിവസേനെയുള്ള ഭക്ഷണത്തില്‍ ബീറ്റ്റൂട്ട് ചേര്‍ക്കുന്നത് ഒരു പരിധി വരെ അനീമിയയുടെ തീവ്രത കുറയ്ക്കുവാനും ചുവന്ന രക്താണുക്കളുടെ കേടുപാടുകള്‍ തീര്‍ത്ത് വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുവാനും സഹായിക്കുന്നു.
7. തേന്‍:
ഇരുമ്പിന്‍റെ അംശം വളരെയധികം അടങ്ങിയിട്ടുള്ള തേനില്‍ ഹീമോഗ്ലോബിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ കഴിവുള്ള മഗ്നീഷ്യവും കോപ്പറും അടങ്ങിയിട്ടുണ്ട്. ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ഒരു ഗ്ലാസ് നാരങ്ങാ വെള്ളത്തില്‍ ചേര്‍ത്ത് ദിവസവും രാവിലെ സേവിക്കുന്നത് അനീമിയയെ ഒരു പരിധി വരെ തടയുവാന്‍ സഹായിക്കുന്നു.
8. നട്ട്സ്:
രക്തത്തിലെ ഇരുമ്പിന്‍റെ അംശം കൂട്ടുവാന്‍ നട്ട്സില്‍ പ്രത്യേകിച്ച് ആപ്രിക്കോട്ട്, പിസ്ടാഷിയോ എന്നിവ കഴിക്കാം. ഇത് ദിവസേനെ കഴിക്കുന്നത് വളരെ നല്ലതാണ്.
9. സോയ ബീന്‍:
ബീന്‍സ് വിഭവങ്ങളില്‍ ഇരുമ്പിന്‍റെ അംശം വളരെയധികമുണ്ട്. ഇവയില്‍ തന്നെ സോയ ബീന്‍സിലാണ് ഏറ്റവും കൂടുതല്‍ ഇരുമ്പ് അംശം ഉള്ളത്. ഇവ കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീന്‍ കൂടുതലുമുള്ള ഒരു ആഹാരമാണ്.
10.ചീര:
പോഷകസംപുഷ്ടമായ ഒന്നാണ് ചീര. ഇതില്‍ ബീറ്റാ കരോട്ടീന്‍, ഫൈബര്‍, കാല്‍ഷ്യം, വിറ്റാമിന്‍ എ, ബി9, E, C എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ഇരുമ്പിന്‍റെ അംശം വര്‍ദ്ധിപ്പിക്കുവാനും പ്രതിരോധ ശേഷി ബലപ്പെടുത്തുവാനും സഹായിക്കുന്നു. അതിനാല്‍ ചീര നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വളരെ നല്ലതാണ്.
11. മാതളനാരങ്ങ:
അനീമിയ കാരണം ഉണ്ടാകുന്ന തളര്‍ച്ച, ക്ഷീണം, വിളര്‍ച്ച തുടങ്ങിയ പല ലക്ഷണങ്ങള്‍ക്കും പരിഹാരമായി മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്. രക്തയോട്ടം കൂടുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കുവാനുള്ള കാര്യങ്ങള്‍ ചെയ്യുന്ന വിറ്റാമിന്‍ C, ഇരുമ്പ്, എന്നിവയുടെ കലവറയാണ് ഇത്. ഇവ ദിവസേനെ കഴിക്കുന്നത് ഉത്തമം.
12. ഡ്രൈ ഫ്രൂട്ട്സ്:
ഫ്രെഷ് പഴങ്ങളെക്കാള്‍ അധികം ഡ്രൈ ഫ്രൂട്ട്സില്‍ ഇരുമ്പിന്‍റെ അംശമുണ്ട്. പീച്ച് പഴം ഉണക്കിയത്, ഈന്തപ്പഴം, ആപ്രിക്കോട്ട് ഉണക്കിയത്, ഉണക്കമുന്തിരി, എന്നിവയില്‍ വിറ്റാമിന്‍ C യും, ഇരുമ്പും വളരെയധികമുണ്ട്. അയണ്‍( ഇരുമ്പ്) ഹീമോഗ്ലോബിന്‍ അളവ് മികച്ചതാക്കുകയും, വിറ്റാമിന്‍ C രക്തത്തിലേക്ക് ഇരുമ്പ് വലിച്ചെടുക്കുവാനുള്ള പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.