പെണ്ണിന്‍റെ അഴക്‌മുടിയിലാണ് എന്ന് കേട്ടിട്ടില്ലേ? അതെ, ഭൂരിഭാഗം സ്ത്രീകളും നല്ല തിളക്കമാര്‍ന്ന കട്ടിയുള്ള മുടി വേണമെന്ന് ആഗ്രഹമുള്ളവരാണ്. ചിലര്‍ക്ക് പ്രകൃതിദത്തമായി തന്നെ നല്ല മുടിയുണ്ടെങ്കില്‍ മറ്റു ചിലരില്‍ ഇത് നേരെ തിരിച്ചാകും. അതിനാല്‍ ഭംഗിയുള്ള കട്ടിയുള്ള മുടി ആഗ്രഹിക്കുന്നവര്‍ക്കായി ചില കിടിലന്‍ ടിപ്സുകള്‍ ഈ ലേഖനത്തില്‍ ചേര്‍ക്കുന്നു.
1. കട്ടിയുള്ള മുടിയിഴകള്‍ക്കായി ഹെയര്‍ ബൂസ്റ്റ് ഉത്പന്നങ്ങള്‍ ഉപയോഗിക്കാം:
മുടിയുടെ ഇഴകള്‍ വര്‍ദ്ധിക്കുവാന്‍ സഹായകമാകുന്ന ധാരാളം ഹെയര്‍ ബൂസ്റ്റ് ഉത്പന്നങ്ങള്‍ ഇന്ന് കടകളില്‍ ലഭ്യമാണ്. അതിനാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ നിങ്ങളുടെ മുടിയെ പരുവപ്പെടുത്താന്‍ ഇത്തരത്തിലുള്ള നല്ല ഗുണമേന്മയുള്ള ലേപനങ്ങളോ, കണ്ടീഷനറുകളോ ഉപയോഗിക്കുക. ഇവ നിങ്ങളുടെ മുടിയുടെ അഴക് കൂട്ടാന്‍ വളരെയധികം സഹായിക്കും.
2. മുടി ചീകുന്ന ബ്രെഷ് ശരിയായ രീതിയില്‍ ഉപയോഗിക്കുക:
കെട്ടുപിണഞ്ഞു കിടക്കുന്ന മുടി നേരെയാക്കുവാന്‍ അടുത്തടുത്ത് പല്ലുകളുള്ള ചീര്‍പ്പുകള്‍ക്ക് പകരം അകലമുള്ളവ ഉപയോഗിക്കുക. ഇത് മുടി ചീകുമ്പോള്‍ അധികം മുടി പൊട്ടിപോകാതിരിക്കുവാന്‍ സഹായിക്കും. ചീര്‍പ്പുകളെക്കാള്‍ ഫലപ്രദമായ ഹെയര്‍ ബ്രെഷുകള്‍ ഉപയോഗിക്കുന്നതും ഉത്തമം.
3. കേടുപറ്റിയ മുടിയിഴകളെ ശുശ്രൂഷിക്കുക:
നിങ്ങളുടെ ശിരോച്ചര്‍മ്മത്തില്‍ എണ്ണയോ, താരനോ അധികമായി ഉള്ളപ്പോള്‍ അല്ലെങ്കില്‍ വരണ്ടതാണെങ്കില്‍, മുടിക്ക് കേടു വരാന്‍ വേറൊരു കാരണവും വേണ്ടതില്ല. അതിനാല്‍ കുളി കഴിഞ്ഞാല്‍ മുടിയുടെ വേരുകളെ ബലിഷ്ഠമാക്കുവാനും വരള്‍ച്ച അകറ്റുവാനും സഹായകമാകുന്ന ലേപനങ്ങള്‍ പുരട്ടുകയും ടവ്വല്‍ ഉപയോഗിച്ച് മുടി നന്നായി തുടയ്ക്കുകയും വേണം.
4. മുടി നന്നായി ഉണക്കുക:
ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ചോ മറ്റോ മുടി നന്നായി ഉണക്കുക. മുടി ഓരോ സെക്ഷനായി തിരിച്ച് വെച്ച് വേണം ഡ്രൈയര്‍ മുടിയുടെ നേര്‍ക്ക് കാണിക്കേണ്ടത്.
5. ഹെയര്‍ സ്പ്രേ ഉപയോഗിക്കാം:
മുടിയിഴകളെ വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ഹെയര്‍ സ്പ്രേകള്‍ ഇന്ന് സുലഭമാണ്. ഈ ഹെയര്‍ സ്പ്രേകള്‍ മുടിയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന രീതിയില്‍ ഉപയോഗിക്കുക.