പ്രസവാനതരം എങ്ങിനെ തടി കുറയ്ക്കാം…

പല അമ്മമാര്‍ക്കും പ്രവാനന്തരം എങ്ങിനെ വണ്ണം കുറയ്ക്കുമെന്ന ആകുലതകള്‍ ഉണ്ടാകാം. കുഞ്ഞുണ്ടായ സന്തോഷം ഒഴികെ തങ്ങള്‍ക്ക് തടി കൂടിയത് കാണുമ്പോള്‍ ദുഖിക്കുന്ന പല സ്ത്രീകളും ഉണ്ട്. ഗര്‍ഭിണിയാകുന്നതിന് മുന്‍പ് ധരിച്ചിരുന്ന വസ്ത്രങ്ങളൊന്നും ഇപ്പോള്‍ പാകമാകുന്നില്ല എന്നതും വളരെയധികം സങ്കടമുണ്ടാക്കിയേക്കാം. ഗര്‍ഭാവസ്ഥയില്‍ തടി കൂടുന്നത് സര്‍വ്വ സാധാരണമാണ്…അതിനാല്‍ വിഷമിച്ചിരിക്കാതെ പഴയ ശരീരം വീണ്ടെടുക്കാനായി ഇതാ ചില എളുപ്പവഴികള്‍.

mom-and-baby-yoga

1. മുലയൂട്ടല്‍:

കുഞ്ഞിന്‍റെ ആരോഗ്യത്തിനു അത്യന്താപേക്ഷിതമായ ഒന്നാണ് മുലയൂട്ടല്‍. അതോടൊപ്പം അമ്മമാര്‍ക്ക് അമിതമായുള്ള വണ്ണം കുറയ്ക്കുവാനുള്ള ഒരു ഉത്തമ വഴി കൂടിയാണ് ഇത്. അതിനാല്‍ തന്നെ കുഞ്ഞിനും അമ്മയ്ക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് മുലയൂട്ടല്‍.

2.woman-eating-oatmeal-410x290 പയ്യെ തിന്നാല്‍ പനയും തിന്നാം:

വണ്ണം കുറയ്ക്കുക എന്നത് ഒരു ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ നടക്കുന്ന കാര്യമല്ല. ഏകദേശം 8 മുതല്‍ 12 മാസം വരെ ഇതിനു സമയമെടുത്തേക്കാം. അതിനാല്‍ ധൃതി പിടിക്കാതെ പതുക്കെ പതുക്കെ ചെറിയ വ്യായാമങ്ങളും ഭക്ഷണ ക്രമീകരണങ്ങളും വഴി വണ്ണം കുറയ്ക്കാം.

3. ഭക്ഷണം സ്വയം പാകം ചെയ്യുക:

നിങ്ങള്‍ തന്നെ നിങ്ങള്‍ക്കുവേണ്ടി ഭക്ഷണം പാകം ചെയ്യുക. നിങ്ങള്‍ പാകം ചെയ്യുന്നതിനാല്‍ അതില്‍ അടങ്ങിയിട്ടുള്ള കാലറി എത്ര എന്നും, ഏതെല്ലാം ചേരുവകള്‍ ചേര്‍ക്കേണമെന്നും നിങ്ങള്‍ക്ക് ബോധ്യമുണ്ടാകും. അതിനാല്‍ പുറത്തു നിന്നും ആഹാരം പരമാവധി ഒഴിവാക്കി ആഹാരം വീട്ടില്‍ തന്നെ ഉണ്ടാക്കി കഴിക്കുക.

healthiest-ways-to-lose-baby-weight-juicebar

4. സമയം കണ്ടെത്തുക:

കുഞ്ഞ് ഉറങ്ങുന്ന സമയം വര്‍ക്ക് ഔട്ട് ചെയ്യൂ. കുഞ്ഞുറങ്ങിയ ശേഷം ചെറിയ ശബ്ദത്തില്‍ പാട്ട് വച്ച് വര്‍ക്ക് ഔട്ട് ചെയ്യുകയോ ഇഷ്ടഗാനത്തിനൊപ്പം നൃത്തം ചെയ്യുകയോ ചെയ്യുക. ഇതിനായി നിങ്ങള്‍ തന്നെ സമയം കണ്ടെത്തേണ്ടാതാണ്. വൈകുന്നേരങ്ങളില്‍ കുഞ്ഞുമായി നടക്കുവാന്‍ പോകുന്നത് നല്ലതായിരിക്കും.

5. നന്നായി ഉറങ്ങുക:

മുകളില്‍ പറഞ്ഞിട്ടുള്ള എല്ലാത്തിനേക്കാളും പ്രധാനപ്പെട്ടതാണ് ഉറക്കം. നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ ഒരു കാര്യവും നന്നായി ചെയ്യുവാന്‍ സാധിക്കുകയില്ല. 8 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങേണ്ടത് വളരെ ആത്യന്താപേക്ഷിതമാണ്. നിങ്ങളുടെ ഭര്‍ത്താവിനേയും കുഞ്ഞിനെ നോക്കുന്ന ദൗത്യത്തില്‍ ഉള്‍പ്പെടുത്തുക. ഇതുവഴി നിങ്ങള്‍ക്കായി കുറച്ചധികം സമയം ലഭിക്കുമെന്നത് തീര്‍ച്ച.

അതിനാല്‍ ഗര്‍ഭകാലവും പ്രസവാനന്തര സമയവും സന്തോഷമുള്ള മനസ്സോടെ സമാധാനത്തോടെ ചിലവിടുക. മേല്‍പറഞ്ഞ കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമാക്കി പഴയ ശരീരം വീണ്ടെടുക്കൂ.

Authors

Related posts

Top