ടീനേജില്‍ മുഖക്കുരു വരാത്തവര്‍ വിരളം. എന്നാല്‍ മിക്കവരിലും അത് പറയത്തക്ക പ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍ വിവിധ കാരണങ്ങള്‍ കൊണ്ട് ടീനേജുകാര്‍ക്കും മുതിര്‍ന്നവര്‍ക്കും മുഖക്കുരു കൊണ്ടുള്ള പലവിധ പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്.
ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കുന്നില്ല എങ്കിലും പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകുന്നു. അത്തരത്തില്‍ ഒന്നാണ് മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും കുഴികളും. ഇപ്പോള്‍ മുഖക്കുരുവിന്റെ പ്രശ്നമില്ലാത്തവരിലും നേരത്തെ വന്ന മുഖക്കുരുവിന്റെ അടയാളങ്ങള്‍ അവശേഷിക്കുന്നുണ്ടാവും.
സൗന്ദര്യ സംരക്ഷണത്തിനു വലിയ പ്രാധാന്യമുള്ള ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും മുഖക്കുരുവിന്റെ ഫലമായുള്ള പാടുകളും കുഴികളും നീക്കുന്നതിന് ഇന്ന് വളരെയേറെ തല്‍പ്പരരാണ്.
ന്യൂ ജനറേഷന് ലേസര്‍ ഉപകരങ്ങളുടെ വരവോടുകൂടി ഇന്ന് മുഖക്കുരുമൂലവും അല്ലാതെയും ഉണ്ടായ പാടുകളും കുഴികളും നീക്കം ചെയ്യുവാന്‍ സാധിക്കുന്നു.
RF Technology Laser മെഷീന്റെ സഹായത്തോടെയാണ് ഈ പ്രൊസീജിയര്‍ ചെയ്യുന്നത്. ഇത് നമ്മുടെ ചര്‍മ്മത്തിലെ കുഴികളോ പാടുകളോ ഉള്ള സ്ഥലത്ത് ടാര്‍ഗറ്റ് ചെയ്യുകയും തല്‍ഫലമായി ചര്‍മ്മത്തില്‍ കൊളാജന്‍ ഉല്‍പ്പാദനത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിന് ഉറപ്പും രൂപവും നല്‍കുന്നതിനും മൃത കോശങ്ങളെ നീക്കി പുതിയവ നിര്‍മ്മിക്കുന്നതിനും സഹായിക്കുന്നത് നമ്മുടെ ശരീരത്തിലെ കൊളാജന്‍ എന്ന പ്രോട്ടീന്‍ ആണ്. കൂടാതെ നമ്മുടെ ചര്‍മ്മത്തിന്റെ ഇലാസ്തികത (Elasticity) കാത്തുസൂക്ഷിക്കുന്നതിനുള്ള Elastin എന്ന പ്രോട്ടീനെയും ലേസര്‍ ഹിറ്റ് കൊണ്ട് മോഡിഫൈ ചെയ്യുന്നു.
ഇത് നമ്മുടെ ശരീരത്തിന്റെ ഒരു സ്വാഭാവിക പ്രതികരണമാണ്; അതുകൊണ്ടുതന്നെ സുരക്ഷിതവും നാലുമുതല്‍ ആറുപ്രാവശ്യം വരെ സാധാരണയായി ഈ പ്രോസീജ്യര്‍ ആവര്‍ത്തിക്കുന്നത് പ്രത്യക്ഷമായ ഒരു റിസള്‍ട്ടിനു അഭിലഷണീയമാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്:
Dr. Joseph Chalissery, MBBS, DDVL
Dermatologist
Almeka Medical Centre, Palarivattom, Cochin.
Mobile: 9526204090, 0484 4024090