‘മോര്‍ണിംഗ് സിക്നെസ്സിന്’ പരിഹാരം വീട്ടില്‍ തന്നെ

ഗര്‍ഭാരംഭകാലത്ത് ഉണ്ടാകുന്ന അസ്വാസ്ഥ്യങ്ങളും, മനംപിരട്ടലും, ഛര്‍ദ്ദിയും എല്ലാ സ്ത്രീകളിലും പൊതുവേ കണ്ടുവരാറുണ്ട്. ഗര്‍ഭം ധരിച്ച ശേഷം ആദ്യത്തെയും രണ്ടാമത്തെയും ആര്‍ത്തവം നടക്കാതെ വരുമ്പോള്‍ മിക്ക സ്ത്രീകള്‍ക്കും 15 മുതല്‍ 16 ആഴ്ചകള്‍ വരെ നീണ്ടുനിന്നേക്കാവുന്ന മനംപിരട്ടലുകള്‍ പതിവായിരിക്കും. രാവിലേകളില്‍ ഈ അവസ്ഥ ഏറ്റവും രൂക്ഷമാകുന്നതിനാല്‍ ഈ അവസ്ഥയെ “മോര്‍ണിംഗ് സിക്നെസ്സ്” (Morning Sickness) എന്ന് വിളിക്കുന്നത്.
3206883155

നിങ്ങളും ഈ അവസ്ഥ അനുഭവിക്കുന്ന ഒരാളാണെങ്കില്‍ വിഷമിക്കേണ്ടതില്ല. കാരണം നിങ്ങള്‍ക്ക് മോര്‍ണിംഗ് സിക്നെസ്സില്‍ നിന്നും ഒരു പരിധി വരെ ആശ്വാസം നല്‍കിയേക്കാവുന്ന ചില സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാദിവസവും പ്രഭാതത്തില്‍ അനുഭവിക്കുന്ന അസ്വാസ്ഥ്യങ്ങള്‍ക്ക് വീട്ടില്‍ വച്ച് തന്നെ എളുപ്പത്തില്‍ പരിഹാരം കണ്ടെത്തുവാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ സഹായിക്കും.

മോര്‍ണിംഗ് സിക്നെസ്സിനു വീട്ടില്‍ തന്നെ പരിഹാരം:

  • കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമായ ലഘു ഭക്ഷണങ്ങള്‍ രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ കഴിക്കുക.
  • ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ ഉടന്‍ കിടക്കാതെ, വീട്ടിനുള്ളില്‍ തന്നെ നടക്കുക.
  • നിങ്ങള്‍ക്ക് മനംപിരട്ടല്‍ വരുത്താന്‍ സാധ്യതയുള്ള മണം, ഭക്ഷണം എന്നിവ ഒഴിവാക്കുക.Heightened-Sense-Of-Smell-During-Pregnancy
  • Young pretty woman dreaming.ദിവസത്തില്‍ നിര്‍ബന്ധമായും അല്‍പ്പനേരം ഉറക്കമോ ധാരാളമായി വിശ്രമിക്കുകയോ ചെയ്യുക.
  • ധാരാളം വെള്ളമോ മറ്റേതെങ്കിലും പോഷകഗുണങ്ങളുള്ള (ഗര്‍ഭിണികള്‍ക്ക് കഴിക്കുവാന്‍ പറ്റുന്ന പഴങ്ങളുടെ) പാനീയങ്ങളോ ദിവസത്തില്‍ യഥാക്രമം കുടിക്കുക. ഇത് ജലാംശം കുറഞ്ഞുപോകാതിരിക്കുവാന്‍ സഹായിക്കും.
  • മനംപിരട്ടല്‍ തടയുവാന്‍ നാരങ്ങയോ ഓറഞ്ചോ മണക്കുന്നത് നല്ലതാണ്.pregnancy-smell-taste-2
  • പാനീയങ്ങള്‍ ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പും പിന്‍പും മാത്രം സേവിക്കുക. ഭക്ഷണത്തോടൊപ്പം പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കുക.
  • ചൂടുള്ള ഇടങ്ങള്‍ ഒഴിവാക്കുക.
  • അക്യൂപ്രഷര്‍ ബാന്‍റുകള്‍ കൈകളില്‍ ധരിക്കുക.
  • ഉപ്പുള്ള ഉരുക്കിഴങ്ങ് ചിപ്പ്സുകള്‍ കഴിക്കുക.
  • മനംപിരട്ടല്‍ അധികം അനുഭവിക്കാത്ത സമയം പ്രസവപൂര്‍വ്വമായി കഴിക്കേണ്ട വിറ്റാമിനുകള്‍ കഴിക്കുക.
  • മനംപിരട്ടലില്‍ നിന്നും ആശ്വാസം നേടാന്‍ തണ്ണിമത്തനോ ഇഞ്ചിയോ കഴിക്കുക.
  • Diet-Sehat-dan-Nutrisi-Kehamilan-Yang-Dianjurkanഭക്ഷണം പാകം ചെയ്യുമ്പോഴുള്ള മണം പിടിക്കുന്നില്ലെങ്കില്‍ മറ്റാരോടെങ്കിലും ഭക്ഷണം പാകം ചെയ്ത് നല്‍കുവാന്‍ ആവശ്യപ്പെടുക.
  • ഭക്ഷണത്തിന് ശേഷം പല്ലുതേക്കുക.
  • ബാത്ത്റൂമിലെ മണം നിങ്ങളെ അസ്വസ്ഥരാക്കുന്നു എങ്കില്‍ മണമില്ലാത്ത സോപ്പ്, ഷാംപൂ, എന്നിവ ഉപയോഗിക്കുക.
  • അസ്വസ്ഥത വര്‍ദ്ധിക്കാതിരിക്കുവാന്‍ ഇറുക്കമുള്ള വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക. ലൂസായിട്ടുള്ള വസ്ത്രങ്ങള്‍ പരമാവധി ഉപയോഗിക്കുക.
  • രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ബിസ്കറ്റ് പോലുള്ളവ (crackers) കുറച്ച് കഴിക്കുക.  054819-eating-cracker

ഡോക്ടറെ കാണേണ്ടതെപ്പോള്‍:

  • ഛര്‍ദ്ദിയോടൊപ്പം പനിയോ വേദനയോ അനുഭവപ്പെടുമ്പോള്‍.
  • അധികമായുള്ള ഛര്‍ദ്ദി കാരണം നിങ്ങള്‍ക്ക് ആഹാരം കഴിക്കുവാനോ വെള്ളം കുടിക്കുവാണോ പറ്റാതെ വരുമ്പോള്‍.
  • 15-16 ആഴ്ചകള്‍ക്ക് ശേഷവും ഛര്‍ദ്ദി തുടരുന്നു എങ്കില്‍.
  • ഇടയ്ക്കിടെയുള്ള തലവേദനകള്‍.

ഗര്‍ഭകാലത്തെ ഏറ്റവും പ്രയാസകരമായ ഒരു അവസ്ഥയാണ് രാവിലെകളില്‍ അനുഭവിക്കുന്ന മനംപിരട്ടലുകള്‍. അതിനാല്‍ മുകളില്‍ തന്നിരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്ന് കരുതുന്നു.

Authors

Related posts

Top