കരളിനുവേണ്ടി കഴിക്കാം ആരോഗ്യ ഭക്ഷണം…

നമ്മുടെ കരള്‍ രാത്രിയും പകലുമില്ലാതെ അതിലേക്കെത്തുന്ന എന്തിനെയും ശുദ്ധമാക്കുന്നു, വിഷാംശമുള്ള വസ്തുക്കളെ പോലും. അതെ നാം കഴിക്കുന്ന ആഹാരത്തില്‍ നിന്നും അന്തരീക്ഷത്തില്‍ നിന്നുമെല്ലാം വിഷാംശം നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നുണ്ട്. നമ്മുടെ ദഹനപ്രക്രിയ പൂര്‍ണ്ണമാക്കുന്നതില്‍ കരളിന് സുപ്രധാനമായ പങ്കുണ്ട്.  ആഹാരത്തിലൂടെയും അല്ലാതെയും ശരീരത്തില്‍ കടക്കുന്ന വിഷാംശങ്ങളെ നിര്വീര്യമാക്കുന്നതിലും കരളിന്‍റെ പങ്ക് വളരെ വലുതാണ്‌. ശരീരത്തില്‍ പോഷകങ്ങളെ ശേഖരിക്കുന്നതിനും, നാം നേരിടുന്ന പലവിധ രോഗങ്ങളില്‍ നിന്നുമെല്ലാം നമ്മെ സംരക്ഷിക്കുന്ന ദൌത്യം കൂടി കരള്‍ ചെയ്യുന്നുണ്ട്. ധാരാളം മദ്യം സേവിക്കുമ്പോഴും,അധികമായി വിഷാംശം ശരീരത്തില്‍ പ്രവേശിക്കുമ്പോഴും നമ്മുടെ കരള്‍ വല്ലാതെ വീര്‍പ്പുമുട്ടും. അതിനാല്‍ കരളിന് നല്ല പരിചരണം നല്‍കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.

ഈ ലേഖനത്തില്‍ നമ്മുടെ കരളിനെ സംരക്ഷിക്കുവാനും പരിപോഷിപ്പിക്കുവാനും സഹായിക്കുന്ന ചില ആഹാരങ്ങളെ പരിചയപ്പെടുത്തുകയാണ്. ഇവ കഴിച്ച് കരളിനെ ആരോഗ്യത്തോടെ നിലനിര്‍ത്തൂ:

1. ബ്രൊക്കോളി:

ബ്രൊക്കോളിയില്‍ ക്ലോറോഫില്ലും, ആന്‍റി- ഓക്സിഡന്‍റ്സും ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ ശുദ്ധീകരിക്കുന്നതിനു ഫൈബര്‍ (Fibre- നാര്) അധികമുള്ള ഈ പച്ചക്കറി കഴിക്കുന്നതിലൂടെ സാധിക്കുന്നു. ഇത് വിഷാംശങ്ങളെ ശുദ്ധീകരിക്കുന്ന ചില എന്‍സൈമുകളെ ഉത്പാദിപ്പിക്കുന്ന കര്‍മ്മത്തില്‍ കരളിനെ സഹായിക്കുകയും ചെയ്യുന്നു.

1a45a1a2. ബീറ്റ്റൂട്ട്:

നിങ്ങളുടെ കരളിന്‍റെ ആരോഗ്യത്തിനു ബീറ്റ്റൂട്ട് വളരെ നല്ലതാണ്. നിങ്ങളുടെ രക്തത്തെ ശുദ്ധീകരിക്കുകയും കരളിന്‍റെ പ്രവര്‍ത്തനങ്ങളെ പോഷിപ്പിക്കുവാനും ഇത് കഴിക്കുന്നതിലൂടെ സാധിക്കുന്നു. ഇതുമാത്രമല്ല നാര്, ആന്‍റി- ഓക്സിഡന്‍റ്സ്, അയണ്‍(ഇരുമ്പ്), ഫോളേറ്റ്, എന്നിങ്ങനെ ഒട്ടനവധി പോഷകങ്ങളുടെ കലവറ കൂടിയാണ് ബീറ്റ്റൂട്ട്.

3. പയര്‍വര്‍ഗങ്ങള്‍: 

ഇതില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ക്ക് വിഷാംശങ്ങളെ ശരീരത്തില്‍ നിന്നും പുറം തള്ളുവാന്‍ കഴിവുണ്ട്. മാത്രമല്ല ഇവ നമ്മുടെ ശരീരത്തിന് പ്രോട്ടീനും നല്‍കുന്നു.  അതിനാല്‍ ഇവയെ ആഹാരത്തില്‍ ചേര്‍ക്കുക.

4. നാരങ്ങ: 

ശരീരത്തിലെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ. നിങ്ങളുടെ കരളിന്‍റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമേകാന്‍ വിറ്റാമിന്‍-C യും, ആന്‍റി- ഓക്സിഡന്‍റ്സും അടങ്ങിയ ഈ ഫലത്തിന് സാധിക്കും. ടോക്സിന്‍സിനെ(വിഷാംശങ്ങള്‍) ശരീരത്തില്‍ നിന്നും പുറംതള്ളുവാനും, ദഹനപ്രക്രിയ സുഗമമാക്കുന്നതിലും മറ്റും നാരങ്ങ സഹായകമാകുന്നു.

5. ആപ്പിള്‍: 

ആപ്പിളില്‍ അടങ്ങിട്ടുള്ള ‘പെക്റ്റിന്‍’ എന്ന നാരിന് രക്തത്തില്‍ നിന്നും വിഷാംശങ്ങളെ നീക്കം ചെയ്യുവാനുള്ള കഴിവുണ്ട്. ആപ്പിളില്‍ നിങ്ങളുടെ ശരീരത്തെ ശുദ്ധീകരിക്കുവാന്‍ സഹായകമാകുന്ന പതാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്.

6. മധുരക്കിഴങ്ങ്: 

മധുരക്കിഴങ്ങില്‍ ആന്‍റി ഇന്‍ഫ്ലമേറ്ററി(anti-inflammatory) ഏജന്‍റായ ബീറ്റാ കരോട്ടിന്‍ അടങ്ങിയിരിക്കുന്നു. ഇവ കരളിന്‍റെ മികച്ച പ്രവര്‍ത്തനങ്ങളില്‍ സഹായകമാകുയും ചെയ്യുന്നു.

7. സവോള:

സവോളയില്‍ അടങ്ങിയിട്ടുള്ള അല്ലിസിന്‍(allicin) കരളിനും ദഹനത്തിനും വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇവ കരളിനെ ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനത്തിലും സഹായകമാകുന്നു.

8. പച്ചക്കറികള്‍: എല്ലാവിധ പച്ചക്കറികളും നിങ്ങളുടെ കരളിനും ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യുന്നു. അതിനാല്‍ ഇലക്കറികള്‍ നിത്യേനെയുള്ള ആഹാരത്തില്‍ ചെര്‍ക്കുന്നത് വളരെ നല്ലതാണ്.

(അല്ലിസിന്‍ (Allicin): സവോളയിലും വെളുത്തുള്ളിയിലും കാണപ്പെടുന്ന ഒരു ഒര്‍ഗാനോസള്‍ഫര്‍ കോമ്പൌണ്ട് ആണ് അല്ലിസിന്‍. ക്യാന്‍സര്‍ മുതലായ രോഗങ്ങള്‍ ഒരു പരിധി വരെ തടയുവാനും കരളിന്‍റെ ആരോഗ്യത്തിനും ശുദ്ധീകരനത്തിനും മറ്റും ഇത് വളരെയധികം ഗുണം ചെയ്യുന്നു.)

Authors

Related posts

Top