തേനിന്‍റെ അഞ്ച് ഉഗ്രന്‍ ഗുണങ്ങള്‍…

തേന്‍ വണ്ണം മാനേജ് ചെയ്യുവാനും ആന്‍റിസെപ്റ്റിക് ഗുണങ്ങള്‍ ഉള്ളതിനാലും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.  തേനിന്‍റെ ചില ഗുണങ്ങളെ ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നു:

  • ചുമ മാറുവാന്‍ തേന്‍ കുടിക്കാം:honey-with-kid

തൊണ്ടയിലും വായിലും അനുഭവപ്പെടുന്ന അസ്വസ്ഥതകളെ ഒരു പരിധി വരെ കുറയ്ക്കുവാന്‍ തേന്‍ കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് ലോകാരോഗ്യസംഘടന സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. അതുപോലെ ചുമ കുറയ്ക്കുവാനും കുട്ടികളില്‍ ഉണ്ടാകുന്ന അപ്പര്‍ റെസ്പിറെറ്ററി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍ മൂലമുള്ള ഉറക്കക്കുറവുകളും പ്രശ്നങ്ങളും പരിഹരിക്കുവാനും തേന്‍ അത്യുത്തമമാണത്രേ.

  • honey_scraped_080628_mnമുറിവുകള്‍ ഉണക്കുവാന്‍ തേന്‍ പുരട്ടാം:

ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യകാലങ്ങള്‍ വരെ മുറിവുകളിലെ ഇന്‍ഫെക്ഷനുകളെ ചെറുക്കാന്‍ തേന്‍ ഉപയോഗിച്ചിരുന്നു. പെന്‍സിലിന്‍റെ (penicillin) വരവോടെ ഇങ്ങനെയുള്ള ഉപയോഗത്തില്‍ ഗണ്യമായ കുറവുണ്ടായി. പക്ഷെ ഇപ്പോള്‍ വീണ്ടും തേന്‍ മുറിവുകളിലേയും ചര്‍മ്മത്തിലേയും ഇന്‍ഫെക്ഷനുകളെ തടുക്കുവാനുള്ള മാര്‍ഗ്ഗമായി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

  • തേന്‍ ശിരോചര്‍മ്മത്തെ മികവുറ്റതാക്കും :

670px-Apply-Almond-Oil-to-Hair-Step-2-Version-3
താരനും ചൊറിച്ചിലും ഉണ്ടാക്കുന്ന സെബ്ബോറിക്ക് ഡെര്‍മൈറ്റിസ് (seborrheic dermatitis) എന്ന അവസ്ഥയെ ഒരു പരിധി വരെ തടയുവാന്‍ അല്‍പ്പം ഇളംചൂട്‌ വെള്ളത്തില്‍ തേന്‍ കലക്കി ശിരോചര്‍മ്മത്തില്‍ പുരട്ടുന്നത് വളരെ ഗുണപ്രദമാണ്. ഇത് ഒരാഴ്ച തുടര്‍ന്നാല്‍ താരനും ചൊറിച്ചിലിനും വളരെയധികം ശമനമുണ്ടാകും. ചൊറിച്ചില്‍ മൂലം ചര്‍മ്മത്തിലുണ്ടായ മുറിവുകളെ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തുടച്ച് നീക്കുവാനും തേന്‍ സഹായിക്കും.

  • ഉന്മേഷം വര്‍ദ്ധിപ്പിക്കും:69-honey_3

നിങ്ങളുടെ ആരോഗ്യത്തിനും ഉന്മേഷത്തിനും നല്ല ഭക്ഷണവും കൃത്യമായ ഉറക്കവും തന്നെ ധാരാളമാണ്. എന്നിരുന്നാലും വര്‍ക്ക് ഔട്ടുകള്‍ക്ക് ശേഷവും മറ്റും എളുപ്പത്തില്‍ ഉന്മേഷം ലഭിക്കുവാനായി തേന്‍ നിങ്ങളെ വളരെയധികം സഹായിക്കും. അതുമാത്രമല്ല ഏറ്റവും ഫലപ്രദമായി വണ്ണം കുറയ്ക്കുവാനും തേന്‍ കഴിക്കുന്നത് സഹായിക്കും.

  • അലര്‍ജികളെ അകറ്റാം:local-honey-for-allergy-1

തേനീച്ചകള്‍ പൂവുകളില്‍ നിന്നും ശേഖിച്ച ശുദ്ധമായ തേനില്‍ പൂംപൊടികള്‍ ഉണ്ടാകാറുണ്ട്. ഇത് നിങ്ങളുടെ ശരീരത്തില്‍ ചിലപ്പോള്‍ അലര്‍ജി ഉണ്ടാക്കാന്‍ ഇടയുണ്ട്. പക്ഷെ ഇതിനോട് നിങ്ങളുടെ ശരീരം വേഗത്തില്‍ പ്രധിരോധിക്കുവാന്‍ തുടങ്ങുകയും കാലക്രമേണ ഇത്തരം അലര്‍ജികളെ പ്രതിരോധിക്കുവാനുള്ള ശേഷി ശരീരത്തിനുണ്ടാകുകയും ചെയ്യും.

Authors

Related posts

Top