വിവാഹിതരായ പുരുഷന്മാര്‍ ആഹാരത്തില്‍ ചേര്‍ക്കേണ്ട ഭക്ഷണങ്ങള്‍…

‘പുരുഷന്‍റെ മനസിലേക്കുള്ള വാതില്‍ അവന്‍റെ വായിലൂടെയാണ്’ എന്ന് കേട്ടിട്ടില്ലേ. കാര്യം ശരിയാണ്.  തന്‍റെ പുരുഷന്‍റെ മനം കവരാന്‍ നിങ്ങളുടെ കൈകൊണ്ടുണ്ടാക്കിയ നല്ല ഭക്ഷണം എപ്പോഴും തുണയ്ക്കും.

relationships-couple-in-bed

നല്ല ആഹാരങ്ങള്‍ കഴിക്കുന്നതിലൂടെ പുരുഷന്‍റെ ഉന്മേഷവും ചുറുചുറുക്കും എന്നെന്നും നിലനിര്‍ത്തുവാനും സാധിക്കും. മാത്രമല്ല ചില ആഹാരങ്ങള്‍ കഴിക്കുന്നത് വഴി കിടക്കയിലും ഊര്‍ജ്ജസ്വലനായിരിക്കുവാന്‍ അവന് സാധിക്കും. സ്ത്രീകള്‍ക്കും ഈ ആരോഗ്യസംപുഷ്ടമായ ആഹാരങ്ങള്‍ ഗുണം ചെയ്യും.

പ്രോട്ടീനുകളും, വിറ്റാമിനുകളും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ ആഹാരത്തില്‍ ചേര്‍ക്കുന്നത് വളരെ ഗുണം ചെയ്യും, പ്രത്യേകിച്ച് കല്യാണം കഴിഞ്ഞ് അധികനാള്‍ കഴിയാത്ത ദമ്പതികള്‍ക്ക്. അതിനാല്‍ ഏതെല്ലാം ആഹാരങ്ങളാണ് പുരുഷനെ ആരോഗ്യസംപുഷ്ടനാക്കുവാനും കിടക്കയില്‍ ഉണ്മേഷവാനാക്കി നിലനിര്‍ത്തുവാനും സഹായിക്കുന്നത് എന്ന് നോക്കൂ:

പഴം:portrait_of_a_young_man_eating_a_banana_bmf00346

ആഹാരത്തില്‍ ഉറപ്പായും ചേര്‍ക്കേണ്ട ഒന്നാണ് പഴം. ഈ ഫലത്തില്‍  പിറ്റ്യുട്ടറി ഗ്ലാന്‍റില്‍ നിന്നും ലൌവ്‌ ഹോര്‍മോണ്‍ (love hormone) എന്നറിയപ്പെടുന്ന ഓക്സിട്ടോക്സിനെ (Oxytocin) പുറപ്പെടുവിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം, വിറ്റാമിന്‍ ബി6 എന്നിവ അടങ്ങിയിട്ടുണ്ട്.

മാംസം:

male-fertility

ഇതില്‍ എല്‍- കാരനിറ്റൈന്‍ (L- Carnitine) എന്ന ഘടകം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണ്‍ (Testosterone) അളവ് വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കും.

ചോക്ക്ലേറ്റ്:

014---Man-eating-chocolate-[ss]--tojpeg_1430141317958_x2

ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ഫിനൈല്‍തൈലമൈന്‍ (phenylethylamine) എന്ന കെമിക്കല്‍ കോമ്പൌണ്ട് ശരീരത്തില്‍ ടോപമൈന്‍ (dopamine) കോമ്പൌണ്ടിനെ റിലീസ് ചെയ്യുവാന്‍ സഹായിക്കുന്നു. ഇതുവഴി വളയെരധികം സന്തോഷവും ഉത്സാഹവും തോന്നും. വികാരങ്ങളെ കെട്ടുപൊട്ടിച്ചുവിടാന്‍ ഇത് സഹായിക്കും.

വെളുത്തുള്ളി:

NH1310D

ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ഒരു പ്രധാന ചേരുവയാണ് വെളുത്തുള്ളി. ഇതിലെ അല്ലിസിന്‍ (Allicin) കോമ്പൌണ്ട് അവയവങ്ങളിലേയ്ക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിച്ച് നിങ്ങളുടെ ദാമ്പത്യത്തിന് കൂടുതല്‍ ദൃഢമാക്കുവാന്‍ സഹായിക്കും.

വാനില:

man-eating-yogurt

 

വാനിലയുടെ സുഗന്ധം പുരുഷന്മാരില്‍ വികാരങ്ങളുടെ വിസ്ഫോടനങ്ങള്‍ സൃഷ്ട്ടിക്കുവാന്‍ സഹായിക്കുമത്രേ അതിനാല്‍ വാനില ചേര്‍ത്തുള്ള ആഹാരം ആവോളം ഉണ്ടാക്കുവാന്‍ ശ്രമിക്കുക.

ഒയ്സ്ടറ്റര്‍ (oyster):

2006-10-14__sean_oysters__600_450

സംയോഗാസക്തിയുണ്ടാക്കുന്ന ഒരു ഭക്ഷണമായാണ് മുത്തുച്ചിപ്പിയെ വിശേഷിപ്പിക്കുന്നത്. അതിനു കാരണമുണ്ട്, ഈ സീഫുഡില്‍ സെക്സ് ഹോര്‍മോണുകളെ റിലീസ് ചെയ്യുന്നതിനും ടെസ്റ്റോസ്റ്റിറോണ്‍ (Testosterone) അളവ് വര്‍ദ്ധിപ്പിക്കുവാനും സഹായിക്കുന്ന സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദമ്പതിമാര്‍ക്കുള്ള ഉത്തമ ആഹാരമാണ്.

Authors

Related posts

Top