തൈരിന്‍റെ ആരോഗ്യഗുണങ്ങള്‍ നിസ്സാരമല്ല…

ഇന്ത്യന്‍ വിഭവങ്ങളില്‍ ധാരാളമായി ചേര്‍ക്കപ്പെടുന്ന ഒന്നാണ് തൈര്. ലോകമെമ്പാടും ഒട്ടനവധി കൊതിയൂറും വിഭവങ്ങള്‍ ഇത് ചേര്‍ത്ത് തയ്യാറാക്കപ്പെടുന്നുണ്ട്, അതിനാല്‍ തന്നെ ഇതിന്‍റെ ആവശ്യകത വളരെ കൂടുതലാണ്.

P5150263

ആഹാരത്തില്‍ രുചിയ്ക്കായി ചേര്‍ക്കുന്നതിലുപരി നിങ്ങളുടെ ചര്‍മ്മത്തിന്‍റെ തേജസ്സ് വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെ വളരെയധികം ആരോഗ്യഗുണങ്ങളും തൈര് കഴിക്കുന്നതിലൂടെ ലഭിക്കുന്നു. മാത്രമല്ല പാലിനേക്കാള്‍ ഗുണപ്രദവുമാണ് ഇത്.

കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫാറ്റ് (കൊഴുപ്പ്), ധാതുലവണങ്ങള്‍ എന്നിവയാലും സമ്പുഷ്ടമാണ് തൈര്. ഇത് ദിവസേന കഴിക്കുന്നത് ദഹനപ്രക്രിയയില്‍ സഹായിക്കുകയും വയറുവേദന മുതലായ ആമാശയ സംബന്ധിയായ രോഗങ്ങളെ ഒരു പരിധി വരെ തടുത്ത് നിര്‍ത്തുവാനും സഹായിക്കും.

ആരോഗ്യപരമായും സൗന്ദര്യപരമായും തൈര് നല്‍കുന്ന ചില പ്രധാന ഗുണങ്ങള്‍ ഏതെല്ലാമെന്ന് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു:

പല്ലുകളെ ബലമുള്ളതാക്കാം:

നല്ല പുഞ്ചിരിയ്ക്ക് ആരോഗ്യമുള്ള, ബലമുള്ള പല്ലുകള്‍ അത്യാവശ്യമാണ്. അതിനാല്‍ തന്നെ നിങ്ങളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന കാര്യത്തില്‍ പല്ലുകള്‍ക്ക് പ്രധാന പങ്കുണ്ട്. ഇതിനായി തൈര് കഴിക്കുന്നത് വളരെ ഗുണപ്രദമാണ്. തൈരില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസും കാത്സ്യവും പല്ലുകളെ ബലിഷ്ടമാക്കുന്നതില്‍ സഹായിക്കും.

ചര്‍മ്മത്തിന്‍റെയും മുടിയുടെയും ഭംഗി വര്‍ദ്ധിപ്പിക്കാം:

Yogurt-and-Oats-Packതൈരില്‍ ഉള്ള ഫോസ്ഫറസ്, വിറ്റാമിന്‍ E, സിങ്ക് എന്നിവ നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും വളരെ ഗുണപ്രദമാണ്. ദിവസേന തൈര് കഴിക്കുന്നതിലൂടെ തിളക്കമാര്‍ന്ന ചര്‍മ്മവും ആരോഗ്യമുള്ള മുടിയും ലഭിക്കും.

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും:

തൈര് കഴിക്കുന്നതിലൂടെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുവാന്‍ കഴിയും. പ്രതിരോധ ശക്തി വര്‍ദ്ധിപ്പിച്ച് ആരോഗ്യം സംരക്ഷിക്കുവാന്‍ തൈര് നമ്മെ സഹായിക്കുന്നു.getty_rf_photo_of_bowl_of_yogurt

ഹൃദയത്തിന്‍റെ ആരോഗ്യത്തിന്:

തെറ്റായ ജീവിതശൈലിയും ആഹാരരീതികളും കാരണം ഇന്ന് രോഗങ്ങള്‍ പൊതുവേ കൂടുതലാണ്, പ്രത്യേകിച്ച് ഹൃദ്രോഗങ്ങള്‍. തൈര് കഴിക്കുന്നതിലൂടെ ഹൃദയസംബന്ധിയായ അസുഖങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കുവാന്‍ സാധിക്കും. ആര്‍ട്ടറിയില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടുനതിനെ തടയുവാനും, രക്തസമ്മര്‍ദ്ദം കുറയ്ക്കുവാനും 22-1442912324-22-1432273093-23-1427096522-2-weight-lossതൈര് സഹായിക്കുന്നു.

വണ്ണം കുറയ്ക്കുവാന്‍ സഹായിക്കും:

തൈരില്‍ അടങ്ങിയിട്ടുള്ള കാത്സ്യം ശരീരത്തില്‍ കോര്‍ട്ടിസോള്‍ (cortisol) ഉത്പാദിപ്പിക്കുവാന്‍ സഹായിക്കും, ഇത് വണ്ണം കുറയ്ക്കുവാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. കാത്സ്യം കൂടുതലായുള്ള തൈര് 18 ഔണ്‍സ് വീതം ദിവസേനെ കഴിക്കുന്നത് നല്ലതാണ്.

Authors
Top