ഗര്‍ഭാവസ്ഥയിലെ പ്രമേഹത്തെ തടയാം…

ഇന്ന് ഇന്ത്യയിലെ നഗരങ്ങളില്‍ താമസിക്കുന്ന സ്ത്രീകളില്‍ കൂടുതലും പേര്‍ക്ക് ഗര്‍ഭാവസ്ഥയില്‍ പ്രമേഹം ഉണ്ടാകുന്നുണ്ടെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഗര്‍ഭകാലത്ത്  സ്ത്രീകളില്‍ ഉണ്ടാകുന്ന ഇത്തരം  പ്രമേഹ രോഗത്തെ ജെസ്റ്റേഷണല്‍ ഡയബറ്റീസ് (Gestational diabetes) എന്ന് വിളിക്കുന്നു, ഇത് ഏഴില്‍ ഒരു സ്ത്രീയ്ക്കെങ്കിലും ഉണ്ടാകുന്നു.  കുഞ്ഞുണ്ടായതിന് ശേഷം ഈ അവസ്ഥയില്‍ ക്രമാതീതമായ കുറവുണ്ടാകുകയും ചെയ്യുന്നു.

6e47810c-637e-41e1-8858-bb0cb20b1fa5

ഗര്‍ഭകാലത്ത് രക്തത്തിലെ ഷുഗറിന്‍റെ അളവില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് ജെസ്റ്റേഷണല്‍ ഡയബറ്റീസിലേയ്ക്ക് വഴിതെളിക്കുന്നതായാണ് കണ്ടു വരുന്നത്. ഈ അവസ്ഥ ഗര്‍ഭം ധരിച്ച് 24 ആഴ്ച്ചകള്‍ക്കുള്ളില്‍ ആരംഭിച്ച് കുഞ്ഞ് ജനിച്ചതിനു ശേഷം അപ്രത്യക്ഷമാകുന്നു. ഇന്ത്യയില്‍ 4- 21 ശതമാനം സ്ത്രീകളിലും ജെസ്റ്റേഷണല്‍ ഡയബറ്റീസ് കണ്ടുവരുന്നു.

ഈ സ്ഥിതി നിയന്ത്രിക്കാതെ വരുന്നത് അമ്മയ്ക്കും കുഞ്ഞിനും ഏറെ ദോഷകരമാണ്.

ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനാവാതെ  വരുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കൊസിന്‍റെ അളവില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നു.

ഇന്ത്യയിലെ  സ്ത്രീകളില്‍  ജെസ്റ്റേഷണല്‍ ഡയബറ്റീസ് ഉണ്ടാകുവാനുള്ള സാധ്യതകള്‍ താഴെ:

  1. 25 വയസ്സിനു മേലെ പ്രായം
  2. അമിതവണ്ണം ഉണ്ടാകുക അല്ലെങ്കില്‍ ഗര്‍ഭകാലത്ത് തടി വയ്ക്കുക
  3. ഗര്‍ഭകാലത്ത് അലസത, വ്യായാമമില്ലാതെയിരിക്കുക
  4. മറ്റേതെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുക
  5. നേരത്തെ മുതല്‍ പ്രമേഹം ഉണ്ടായിരിക്കുക
  6. വണ്ണമുള്ള കുട്ടിയെ പ്രസവിക്കുക അല്ലെങ്കില്‍ കഴിഞ്ഞ പ്രസവത്തില്‍ ജെസ്റ്റേഷണല്‍ ഡയബറ്റീസ് ഉണ്ടായിരിക്കുക

സാധാരണയായി 100 ല്‍ 18 സ്ത്രീകള്‍ക്കെങ്കിലും ഗര്‍ഭകാലത്ത് പ്രമേഹം ഉണ്ടാകും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. മേല്‍പ്പറഞ്ഞ ഏതെങ്കിലും അവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെ സേവനം നേടുന്നത് നല്ലതാണ്.

gestational_diabetes_2.jpg

പിന്നെ ഒരു നല്ല കാര്യമെന്തെന്നാല്‍ ചില സ്ത്രീകളില്‍ ഇത്തരം പ്രമേഹം ഉണ്ടാകുന്നത് വഴി ആരോഗ്യപൂര്‍ണ്ണമായ പ്രസവവും ആരോഗ്യമുള്ള കുട്ടിയേയും ലഭിക്കുന്നു എന്നതാണ്. പക്ഷെ ചിലപ്പോഴെല്ലാം  ഗര്‍ഭകാലത്തെ പ്രമേഹം ശ്രദ്ധിക്കാതെ പോയാല്‍ അത് പലവിധ ആരോഗ്യപ്രശ്നങ്ങളിലേയ്ക്കും നയിച്ചേക്കാം. അതിനാല്‍ ഈ രോഗാവസ്ഥ നേരത്തെ മനസ്സിലാക്കി അതിനുള്ള ചികിത്സ നേടുന്നത് വളരെ ഗുണപ്രദമായിരിക്കും.

ഗര്‍ഭകാലത്ത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിച്ചുനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം നിങ്ങളുടെ രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് കൂടുന്നതനുസരിച്ച് നിങ്ങളുടെ കുഞ്ഞ്കൂടുതല്‍ ഇന്‍സുലിന്‍ പുറപ്പെടുവിക്കുവാന്‍ തുടങ്ങും, ഇത് ഉദരത്തില്‍ കുഞ്ഞിന്‍റെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുവാനും, അതിനാല്‍ പ്രസവ സമയത്ത് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുവാനും സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ഈ അവസ്ഥയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഭാവിയില്‍ അമിതവണ്ണം, പ്രമേഹം എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകുവാനും സാധ്യത വളരെയധികമാണ്. അതിനാല്‍ ഗര്‍ഭിണിയായിരിക്കെ പ്രമേഹം ഉണ്ടോ എന്നും ഉണ്ടെങ്കില്‍ ചികിത്സ നേടുന്നതും വളരെ അത്യാവശ്യമാണ്.

ഗര്‍ഭം ധരിക്കുന്നതിനു മുന്‍പേ തന്നെ സ്ത്രീകള്‍ പിന്തുടര്‍ന്ന് വരുന്ന ആരോഗ്യ ശീലങ്ങള്‍, ഗര്‍ഭകാലത്തെ പ്രമേഹത്തെ ഒരു പരിധി വരെ തടഞ്ഞുനിര്‍ത്തുവാന്‍ സഹായിക്കും.

പ്രകടമായ ലക്ഷണങ്ങളില്ലാത്ത പ്രമേഹരോഗമാണ് ജെസ്റ്റേഷണല്‍ ഡയബറ്റീസ്. ഇത് വരാതിരിക്കുവാന്‍ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുക തന്നെ വേണം.pregnant-woman-stretching

  • ദേഹമനങ്ങിയുള്ള ജോലികള്‍ ചെയ്യുക
  • സമീകൃതാഹാരം കഴിക്കുവാന്‍ ശ്രദ്ധിക്കുക,  കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക
  • ഗര്‍ഭധാരണത്തിന് മുന്നോടിയായി തന്നെ കൃത്യമായ വണ്ണം നേടുവാന്‍ ശ്രമിക്കുക
  • ഗര്‍ഭകാലത്ത് വണ്ണം കൂടാതെ ശ്രദ്ധിക്കുക
  • പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അധികമായി അടങ്ങിയിട്ടുള്ള ആഹാരങ്ങള്‍ കഴിക്കുക
  • നിങ്ങളുടെ വണ്ണം എത്രയെന്ന് ഇടയ്ക്കിടെ ചെക്ക് ചെയ്യുക
  • നിങ്ങളുടെ ഗൈനക്കോളജിസ്റ്റ് ഉപദേശിക്കുന്ന വ്യായാമങ്ങള്‍ മുറതെറ്റാതെ ചെയ്യുക

നിങ്ങളുടെ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി നിങ്ങളെയും കുഞ്ഞിനേയും ഗര്‍ഭകാലത്തെ പ്രമേഹത്തില്‍ നിന്നും അകറ്റി നിര്‍ത്തൂ.

Authors
Top