ഈസി പാസ്താ റെസിപ്പീകള്‍…

നമുക്ക് ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്നതും രുചിയേറിയതുമായ ഒരു വിഭവമാണ് പാസ്ത.  പാസ്ത വിഭവങ്ങള്‍ പലവിധത്തില്‍ ഒറ്റ പാത്രത്തില്‍, ചില ചേരുവകള്‍ മാത്രം ചേര്‍ത്ത് ഉണ്ടാക്കുവാന്‍ സാധിക്കും എന്ന് നിങ്ങള്‍ക്കറിയാമായിരുന്നോ? അതെ ഒറ്റ പാത്രത്തില്‍ ചില കൊതിയൂറും  പാസ്താ വിഭവങ്ങള്‍ എളുപ്പം  ഉണ്ടാക്കുവാനുള്ള റെസിപ്പീകള്‍ ഇവിടെ പരിചയപ്പെടുത്തുന്നു. ഇനി വീക്കെണ്ടുകള്‍ക്കായി പാസ്താ വിഭവങ്ങള്‍ പരീക്ഷിച്ചോളൂ…

1. ക്രീമി ലെമണ്‍ സ്പിനാച്ച് വണ്‍ പോട്ട് പാസ്ത:

നാരങ്ങയുടെ രുചി ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ വിഭവം വളരെ തൃപ്തിദായകവും പ്രിയങ്കരവുമാകും.

പാകം ചെയ്യുവാന്‍ വേണ്ട സമയം: 30 മിനിറ്റ്

 
ചേരുവകള്‍:
  • 2 tbsp ഒലിവ് ഓയില്‍
  • 1/2 സവോള അരിഞ്ഞത്
  • 1 1/2 tbsp വെളുത്തുള്ളി ചതച്ചത്
  • ചിക്കന്‍ രസം  ഉപ്പ് കുറഞ്ഞത് 2 കപ്പ് (reduced-sodium chicken broth)
  • ഒരു കപ്പ്‌ തേങ്ങാപ്പാല്‍, അവസാനം ചേര്‍ക്കണമെങ്കില്‍ കുറച്ചുകൂടി കരുതുക
  • 1/4 tsp ഉപ്പ്
  • 1/4 tsp കുരുമുളക്
  • 8 സ്ഫഗെറ്റി (Sphagetti- സേമിയ പോലെയിരിക്കുന്ന ഒരിനം ഇറ്റാലിയന്‍ പാസ്താ ഇനം)
  • 1/4 – 1/2 tsp വറ്റല്‍മുളക് പൊടിച്ചത്
  • ഒരു വലിയ നാരങ്ങയുടെ നീര്
  • 2 1/2 കപ്പ് ഫ്രെഷ് സ്പിനാച്ച് (ചീര)
  • 3-4 തുളസിയില അരിഞ്ഞത്
  • 2-3 tbsp പൈന്‍ നട്ട്സ്
 പാകം ചെയ്യേണ്ട വിധം:
  1. ഒരു പാനില്‍ ഒലിവ് ഓയില്‍ മീഡിയം തീയില്‍ ചൂടാക്കുക.ഇതിലേയ്ക്ക് അരിഞ്ഞ സവോളയും ചതച്ച വെളുത്തുള്ളിയും ചേര്‍ക്കുക. ശേഷം ഇളം ബ്രൌണ്‍ നിറം ആകുന്നതുവരെ വഴറ്റുക.
  2. ചിക്കന്‍ രസം, തേങ്ങാപ്പാല്‍, കുരുമുളക്, സ്ഫഗെറ്റി എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. തിളച്ച് വരുമ്പോള്‍ തീ കുറയ്ക്കുക. പാന്‍ മൂടി വെച്ച് വെള്ളം വറ്റുവാന്‍ സമയം നല്‍കുക (ഇതിനിടെ ഇടയ്ക്ക് ഇളക്കി കൊടുക്കുക).
  3. ശേഷം വറ്റല്‍മുളകുപൊടി, നാരങ്ങാ നീര്‍, ചീര എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ചീര വേകുവാന്‍ സമയം നല്‍കുക. വിളമ്പുന്നതിന് മുന്‍പ് അരിഞ്ഞുവെച്ച തുളസി, പൈന്‍ നട്ട്സ് എന്നിവ ചേര്‍ക്കുക. ഈ വിഭവം കുറച്ചുകൂടി ക്രീമി ആകണമെന്നുണ്ടെങ്കില്‍ അല്‍പ്പം തേങ്ങാപ്പാല് കൂടി ചേര്‍ത്ത് ചെറുതായി ചൂടാക്കുക.

 2. ക്രീമി മഷ്രൂം സ്പിനാച്ച് പാസ്ത

കൂണും ചീരയും ചേര്‍ത്ത് ഒരു ക്രീമി പാസ്ത വിഭവം തയ്യാറാക്കി നോക്കൂ

 പാകം ചെയ്യുവാന്‍ വേണ്ട സമയം: 25 മിനിറ്റ്

<img id="slide_image" src="http://mediaresources about his.idiva.com/media//photogallery/2016/Feb/one-pot-mushroom-spinach-pa.jpg” alt=”” border=”0″ />

ചേരുവകള്‍:
  • 2 tbsp ബട്ടര്‍, ഉപ്പുള്ളതോ അല്ലാത്തതോ (ഉപ്പുള്ളതാണെങ്കില്‍ വിഭവത്തില്‍ ചേര്‍ക്കുന്ന ഉപ്പ് കുറയ്ക്കുക)
  • 6 വെള്ള മഷ്രൂം (കൂണുകള്‍), കഴുകി അരിഞ്ഞത്
  • 1 15 oz, വെളുത്ത വന്‍പയര്‍
  • ¾ കപ്പ് ഫ്രെഷ് ചീര
  • 3 കപ്പ്‌ പാസ്ത (ബോ ടൈ പാസ്ത-bow tie pasta)
  • 1 ½ കപ്പ് ചിക്കന്‍ സ്റ്റോക്ക് (ചിക്കന്‍ സത്ത്- chicken stock) അല്ലെങ്കില്‍ വെള്ളം
  • 1 കപ്പ്‌ പാലും ക്രീമും കൂടി ചേര്‍ന്ന മിശ്രിതം അല്ലെങ്കില്‍ പാല്‍ മാത്രം
  • 1 tsp സവോള കൊത്തിയരിഞ്ഞത്
  • 1 tsp വെളുത്തിള്ളി കൊത്തിയരിഞ്ഞത്
  • 1 tsp ഉപ്പ്
  • ¼ tsp കറുത്ത കുരുമുളക്
പാകം ചെയ്യേണ്ട വിധം:
  1. ഒരു വലിയ പാനില്‍ ബട്ടര്‍ ഇട്ട് ഉരുക്കുക.
  2. ഇതിലേയ്ക്ക് അരിഞ്ഞുവെച്ച കൂണ്‍ ചേര്‍ത്ത് പാകം ചെയ്യുക
  3. ഇശേഷം ചീര, ബീന്‍സ്, പാസ്ത, ചിക്കന്‍ സത്ത് അല്ലെങ്കില്‍ വെള്ളം, പാലും ക്രീമും കൂടി ചേര്‍ന്ന മിശ്രിതം, സവോള കൊത്തിയരിഞ്ഞത്,  വെളുത്തിള്ളി കൊത്തിയരിഞ്ഞത്, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
  4. ഈ മിശ്രിതം ഇടയ്ക്കിടെ ഇളക്കി തിളപ്പിക്കുക.
  5. തീ കുറച്ചുവെച്ച് പാസ്ത വേകുവാന്‍ സമയം നല്‍കുക. ഇടയ്ക്കിടെ മിശ്രിതം ഇളക്കുക
  6. അടുപ്പില്‍ നിന്നും മാറ്റി 10 മിനിറ്റ് വെച്ച ശേഷം വിളമ്പുക.

3.സലാമി പാസ്ത

സലാമ (കീമ) ചേര്‍ക്കുമ്പോള്‍ തന്നെ വെജിറ്റബിള്‍ പാസ്ത വിഭവത്തിന്‍റെ ടേസ്റ്റ് തന്നെ വ്യത്യസ്ഥമാകും. അപ്പോള്‍ ഈ വിഭവം ഒന്ന് പരീക്ഷിച്ചാലോ?

തയ്യാറാക്കുവാന്‍ വേണ്ട സമയം: 20 മിനിറ്റ്

 

ചേരുവകള്‍:

സലാമി

  • അര ഗ്രാം സ്ഫഗെറ്റി
  • 1 (12.8-ഔന്‍സ്) പോര്‍ക്ക് കീമ (andouille sausage), ചെറുതായി അരിഞ്ഞത്
  • ഒരു വലിയ സവോള, അരിഞ്ഞത്
  • 3 കപ്പ് വട്ടത്തില്‍ അരിഞ്ഞ തക്കാളി
  • 2 കപ്പ്‌ തുളസിയില
  • 4 വെളുത്തുള്ളി അല്ലി അരിഞ്ഞത്
  • രുചിക്ക് ഉപ്പ്, കുരുമുളക് ചതച്ചത്
  • ഉടച്ച ചീസ് ഒരു കപ്പ് (Parmesan cheese)

പാകം ചെയ്യേണ്ട വിധം:

  • ഒരു വലിയ പാനില്‍ മീഡിയം തീയില്‍ സ്ഫഗെറ്റി, കീമ, തക്കാളി, സവോള, തുളസി, വെളുത്തുള്ളി, 4 1/2 കപ്പ്‌ വെള്ളം ചേര്‍ത്ത് ആവശ്യത്തിനു ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിക്കുക
  • തിള വരുമ്പോള്‍ തീ കുറയ്ക്കുക, വെള്ളം വറ്റി പാസ്ത വേവിക്കുക. ശേഷം ചീസ് ചേര്‍ക്കുക.
  • ചൂടോടെ വിളമ്പുക

4.  സൗത്ത് വെസ്റ്റ്‌ പാസ്ത

പച്ചക്കറികളുടെ ഗുണങ്ങളാല്‍ സമ്പുഷ്ടമായ പാസ്ത വിഭവം

തയ്യാറാക്കുവാന്‍ വേണ്ട സമയം: 25 മിനിറ്റ്

ചേരുവകള്‍:

  • ¼ ഗ്രാം പിരിയന്‍ പാസ്ത
  • പച്ച കാസ്പിക്കം നേരിയതായി നീളത്തി അരിഞ്ഞത്
  • അര കപ്പ്‌ തക്കാളിയും പച്ചമുളകും അരിഞ്ഞത്
  • 1 tsp ഉപ്പ്
  • 2 tsp എക്സ്ട്രാ വെര്‍ജിന്‍ ഓയില്‍
  • 4 കപ്പ്‌ ഫാറ്റ് ഫ്രീ ചിക്കന്‍ സത്ത്
  • ¼ കപ്പ് മെക്സിക്കന്‍ ചീസ് ഉടച്ചത്
  • ¼ കപ്പ് കറുത്ത വന്‍പയര്‍
പാകം ചെയ്യേണ്ട വിധം:
  1. പയറും ചീസും ഒഴിച്ച് ബാക്കി എല്ലാ ചേരുവകളും ഒരു പാനില്‍ എടുക്കുക. നല്ല തീയില്‍ മൂടി വെച്ച് തിള വരുന്നത് വരെ പാകം ചെയ്യുക.
  2. ഇടയ്ക്കിടെ ഇളക്കി കൊടുത്ത്, തീ കുറച്ച്‌ മൂടി വെച്ച് പാകം ചെയ്യുക. പാനില്‍ ¼ മുതല്‍ ½ ഇഞ്ചോളം സത്ത് ബാക്കി നിര്‍ത്തി പാകം ചെയ്യുക.
  3. തീയില്‍ നിന്നും മാറ്റി പയറും, ചീസും ചേര്‍ക്കുക. ബീന്‍സ് ചൂടാകുവാനും ചീസ് ഉരുകുവാനും 5 മിനിറ്റ് സമയം നല്‍കുക.

5. ക്രീമി ചിക്കന്‍ പാസ്ത

ചീസ് ആധികം ഇഷ്ടമില്ലാത്തവര്‍ക്ക് മസാലയിട്ടുണ്ടാക്കുന്ന ഈ വിഭവം തീര്‍ച്ചയായും ഇഷ്ടമാകും.

തയ്യാറാക്കുവാന്‍ വേണ്ട സമയം: 40 മിനിറ്റ്

ചേരുവകള്‍:

  • ½- 1 കപ്പ് എല്ലില്ലാത്ത, ചിക്കന്‍റെ നെഞ്ച് ഭാഗം, ക്യൂബ് ഷേയ്പ്പില്‍ അരിഞ്ഞത്
  • ½ കപ്പ്‌ അറിഞ്ഞ മഷ്രൂം
  • ½ കപ്പ്‌ ആട്ട
  • 1 tbsp എണ്ണ
  • 3 tbsp ബട്ടര്‍
  • 2 വെളുത്തുള്ളി അരിഞ്ഞത്
  • 3 കപ്പ്‌ ചിക്കന്‍ സത്ത്
  • 2½ മര്‍സാല വൈന്‍
  • 1 കപ്പ് പാസ്ത (നിങ്ങള്‍ക്കിഷ്ടമുള്ളത്)
  • ഉപ്പ്, കുരുമുളക് പാകത്തിന്
  • ¼ ചീസ് ഉടച്ചത്(Parmesan cheese)
  • ¼ ക്രീം
  • ഗാര്‍ണിഷ് ചെയ്യുവാന്‍ മല്ലിയില
പാകം ചെയ്യേണ്ട വിധം:
  1. ക്യൂബ് ഷേയ്പ്പില്‍ അരിഞ്ഞ ചിക്കന്‍ കഷ്ണങ്ങളും മാവും ഒരു പ്ലാസ്റ്റിക് ബാഗില്‍ എടുത്ത് നന്നായി കുലുക്കുക. മാവ് ചിക്കന്‍ കഷ്ണങ്ങളില്‍ നന്നായി പറ്റിപ്പിടിച്ചു എന്നാവുമ്പോള്‍ ബാഗ് മാറ്റി വയ്ക്കുക.
  2. ഒരു പാനില്‍ എണ്ണ പുകവരിത്താതെ ചൂടാക്കുക. ശേഷം ബട്ടര്‍ ചേര്‍ത്ത് ഉരുകുവാന്‍ സമയം നല്‍കുക. ബട്ടര്‍ ഉരുകിയ ശേഷം വെളുത്തുള്ളി, മഷ്രൂം, ചിക്കന്‍ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക. ചിക്കന്‍റെ എല്ലാ വശവും നല്ല ബ്രൌണ്‍ നിറമാകും വരെ ഇളക്കുക.
  3. ശേഷം ചിക്കന്‍ സത്ത്, വൈന്‍ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി പാസ്ത ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. പാകത്തിന് ഉപ്പും കുരുമുളകും ചേര്‍ക്കുക.
  4. തീ കുറച്ച് പാസ്ത വെകുവാന്‍ സമയം നല്‍കുക. ഗ്രേവി കൂടുതല്‍ വേണമെങ്കില്‍ കുറച്ചുകൂടി ചിക്കന്‍ സത്ത് ചേര്‍ക്കാം.
  5. പാസ്ത നല്ല പാകമായതിന് ശേഷം ചീസും ക്രീമും ചേര്‍ക്കുക. കുറച്ചുനേരം കൂടി എല്ലാം വേകുവാന്‍  അനുവദിക്കുക, ഇടയ്ക്കിടെ ഇളക്കുവാന്‍ മറക്കരുത്.
  6. ശേഷം മല്ലിയില വെച്ച് ഗാര്‍ണിഷ് ചെയ്ത്, വിളമ്പുക.
Authors

Related posts

Top