ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെ ഒരു കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വികാസങ്ങള്‍ ആരംഭിക്കുന്നു. ഇതില്‍ വളരെ പ്രധാനപെട്ടതാണ് തലച്ചോറിന്റെ വികസനം. തലച്ചോറിന്റെ ശരിയായ വികസനം പഠനശേഷിയിലും വ്യക്തിത്വവികാസത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡ്, ഫോളിക് ആസിഡ്, പാലുത്പന്നങ്ങള്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയ പോഷകസമ്പുഷ്ടമായ ആഹാരങ്ങള്‍ കഴിക്കുന്നതിലൂടെ അമ്മമാര്‍ക്ക് കുട്ടികളുടെ ബുദ്ധിശക്തി മെച്ചപ്പെടുത്തുവാന്‍ സാധിക്കും. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ ഐക്യു ലെവല്‍ (IQ Level) വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് അറിയാം:
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശിശുവിന്റെ ഐക്യു വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഈ ഫാറ്റി ആസിഡുകള്‍ കുഞ്ഞിന്റെ തലച്ചോറിന്റെ ശേഷി വര്‍ദ്ധിപ്പിക്കുവാനും തലച്ചോറിന്റെ വികസനത്തിനു സഹായിക്കുകയും ചെയ്യും.
ജനിക്കാത്ത ശിശുവും അമ്മയുടെ സ്പര്‍ശനം ആഗ്രഹിക്കുന്നു. വയറിന് പുറമേയുള്ള സ്പര്‍ശനവും കുഞ്ഞിന് സുഖം നല്‍കും. ഇതും കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തെ ഉത്തേജിപ്പിക്കുവാന്‍ സഹായിക്കുന്നു.
ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ക്ക് തങ്ങളുടെ അമ്മയുടെ ശബ്ദം തിരിച്ചറിയാനാവും. അമ്മ ഗര്‍ഭത്തിലുള്ള കുഞ്ഞിനോട് സംസാരിക്കുന്നതും, പാട്ടുപാടുന്നതും, പാട്ട് കേള്‍പ്പിക്കുന്നതും കുഞ്ഞിന്റെ ബൗദ്ധിക വികാസത്തിന് സഹായിക്കും.