ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുള്ള മഞ്ഞള്‍ പലവിധ രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിക്കാറുണ്ട്. ഇത്തരം രോഗങ്ങള്‍ക്ക് പല രീതിയിലാണ് ഇത് ഉപയോഗിക്കുന്നത്. അത്തരം ഒരു രീതിയാണ് മഞ്ഞള്‍പ്പൊടി ചൂടുവെള്ളത്തില്‍ കലക്കിക്കുടിക്കുന്നത്. ഇതിന്റെ ഗുണങ്ങള്‍ ഏറെയാണ്. അതെതെല്ലാമെന്നു അറിയാം,
ബ്ലഡ് സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിയ്ക്കുകയും, കോശങ്ങളുടെ ആരോഗ്യത്തിനു സഹായിക്കുകയും ചെയ്യുന്നു. ഇതുവഴി പ്രായക്കുറവു തോന്നിയ്ക്കും.
ടൈപ്പ് 2 പ്രമേഹം ഒഴിവാക്കാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ് മഞ്ഞള്‍പൊടി ചൂടുവെള്ളത്തില്‍ കഴിക്കുന്നത്. പ്രമേഹത്തെ തുരത്തിയോടിക്കാന്‍ ഈ മാര്‍ഗ്ഗം അവലംബിക്കാവുന്നതാണ്.
ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴിയാണിത്. ചൂടുവെള്ളവും മഞ്ഞളും ചേര്‍ന്ന് ശരീരത്തിലെ കോശങ്ങളെ ആല്‍ക്കലൈനാക്കും. ഇതുവഴി ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുവാന്‍ സാധിക്കും.
ചൂടുവെള്ളം-മഞ്ഞള്‍പ്പൊടി കോമ്പിനേഷന്‍ വാതം തടയാനും ഏറെ സഹായകമാണ്.
തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ സഹായകമാണ് മഞ്ഞള്‍പ്പൊടി ചൂടുവെള്ളം കോമ്പിനേഷന്‍. തലച്ചോറിന്റെ ഏകോപന പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കാനും അല്‍ഷീമേഴ്സ്, ഡിമെന്‍ഷ്യ തുടങ്ങിയ പ്ര്ശ്നങ്ങള് പരിഹരിയ്ക്കുവാനും ഇതുവഴി സാധിക്കും.