സൗന്ദര്യസംരക്ഷണത്തിനായി നാം സാധാരണയായി ചെയ്യുന്ന ഒന്നാണ് ഫേഷ്യല്‍. ചര്‍മ്മത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ച് ഇന്ന് വ്യത്യസ്ഥ രീതിയിലുള്ള ഫേഷ്യലുകള്‍ ഉണ്ട്. ബ്യൂട്ടി പാര്‍ലറുകളില്‍ ഫേഷ്യലിനായി ചെല്ലുന്ന ഓരോരുത്തര്‍ക്കും അവര്‍ക്കിണങ്ങുന്ന ഫേഷ്യല്‍ ബ്യൂട്ടീഷ്യന് തന്നെ നിര്‍ദ്ദേശിക്കുന്നുമുണ്ട്.
എന്നാല്‍ ഫേഷ്യല്‍ ദോഷങ്ങളും വരുത്തും എന്ന് നമ്മളില്‍ പലര്‍ക്കും അറിവില്ല. ഫേഷ്യല്‍ വരുത്തുന്ന ദോഷങ്ങളെക്കുറിച്ചറിയൂ,
- ഫേഷ്യലിനുപയോഗിക്കുന്ന ചില ക്രീമുകളില്‍ കെമിക്കല്‍ അംശം കൂടുതലാകുവാന്‍ സാധ്യതയുണ്ട്. ഇത് ചര്‍മത്തിന് അലര്ജികളുണ്ടാക്കും.
- ഫേഷ്യലില്‍ മൃതകോശങ്ങള്‍ മാറ്റുക, സ്ക്രബ് ചെയ്യുക തുടങ്ങിയ ഘട്ടങ്ങളുണ്ട്. അതിനാല്‍ തന്നെ ഫേഷ്യല്‍ അടുപ്പിച്ച് ചെയ്യുന്നത് വഴി ചര്‍മത്തിലെ സ്വാഭാവിക ഈര്‍പ്പം നഷ്ടപ്പെടുവാനും ചര്‍മ്മത്തിന് ദോഷം സംഭവിക്കുവാനും ഇടയുണ്ട്.
- ഇതിലെ കെമിക്കലുകള്‍ മുഖത്ത് ചുവന്ന പാടുകളും മറ്റുമുണ്ടാക്കുവാന് സാധ്യതയുണ്ട്.
- പലര്‍ക്കും ഫേഷ്യല്‍ ചെയ്ത ശേഷം മുഖക്കുരു ഉണ്ടാകാറുണ്ട്.
- ബ്ലാക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിങ്ങനെയുള്ളവ നീക്കം ചെയ്യുമ്പോള്‍ ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ ചര്‍മത്തില്‍ മുറിവുകളുണ്ടാകുവാനുള്ള സാധ്യതകള്‍ ഏറെയാണ്.
- കൂടെക്കൂടെ ഫേഷ്യല്‍ ചെയ്യുന്നത് വരണ്ട ചര്‍മ്മത്തിന് കാരണമാകും valsartan diovan.