ഫിറ്റ്‌നസ്സ് വേണമെങ്കില്‍ ഈ കാര്യങ്ങള്‍ അറിയുക

ആരോഗ്യകരമായ ജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. അതിനാല്‍ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഇതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് വ്യായാമം.

ജിമ്മില്‍ പോയാല്‍ ശരീരത്തില്‍ പെട്ടെന്ന് തന്നെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വിചാരിക്കരുത്. അതിനായി നന്നായി പരിശ്രമിക്കേണ്ടതുണ്ട്. ശരീരം ഫിറ്റാക്കാന്‍ ആഗ്രഹിക്കുന്നു ഒരാളാണ് നിങ്ങളെങ്കില്‍, അതിനായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. fitness, sport, training, gym and lifestyle concept - group of s

മസിലുകള്‍ പ്രത്യക്ഷപ്പെടുവാന്‍ സമയമെടുക്കും

കഠിനമായ വ്യായാമം ചെയ്താലും അതിന്‍റെ ഫലം പ്രത്യക്ഷപ്പെടുവാന്‍ സമയമെടുത്തേക്കാം, പ്രത്യേകിച്ച് നിങ്ങള്‍ ഒരു തുടക്കക്കാരനാണെങ്കില്‍. മസിലുകളുടെ വളര്‍ച്ചയ്ക്കു വേണ്ടിയുള്ള സമയം ശരീരത്തിന് നല്‍കേണ്ടത് അത്യാവശ്യമാണ്. ക്ഷമയോടെ ദിവസവും അല്‍പ്പനേരം വ്യായാമം ചെയ്‌താല്‍ ഫലം സുനിസ്ചിതമായിരിക്കും.
എല്ലാവര്‍ക്കും ഒരേ രീതി ഫലം ചെയ്തെന്ന് വരില്ല

നിങ്ങളുടെ സുഹൃത്തിന് ഒരു രീതി ഫലപ്രദമായി എന്നതുകൊണ്ട് അത് നിങ്ങള്‍ക്കും ഗുണം ചെയ്യണമെന്നില്ല. വ്യത്യസ്ഥ ശരീര പ്രകൃതമുള്ളവര്‍ക്ക് വ്യത്യസ്ഥ വ്യായാമങ്ങള്‍ വേണം.
പ്രിയപ്പെട്ട കാര്യങ്ങളെ ഇല്ലാതാക്കും

രൂപഭംഗി നേടുന്നതും, ഭാരം കുറയ്ക്കുന്നതും, മസില്‍ വലുപ്പം വയ്പ്പിക്കുന്നതും എളുപ്പമല്ല. നിങ്ങള്‍ ഒരു ഫിറ്റ്നസ്സ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ഒരുങ്ങുമ്പോള്‍ നിങ്ങളുടെ ട്രെയിനര്‍ പറയുന്നപോലെ ജീവിത ശൈലിയിലും ഭക്ഷണരീതികളിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇത് പാലിക്കുകയാണെങ്കില്‍ ഫലം നൂറു ശതമാനമായിരിക്കും.

head1
ഫിറ്റ്‍നസ്സ് ഒരു ജീവിത ശൈലിയാണ്

ഫിറ്റ്നസ്സിനായി ഭക്ഷണം, ഉറക്കം, ജോലി എന്നിവയിലെല്ലാം ഒരു സമഗ്രമായ മാറ്റം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. സമയമെടുത്ത് കഠിനമായി അധ്വാനിച്ചാലെ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. അതിനാല്‍ തന്നെ വ്യായാമം ജീവിത ശൈലിയുടെ ഭാഗമാക്കി മാറ്റണം.
സ്വയം പ്രചോദനമാകുക

നിങ്ങള്‍ തന്നെ സ്വയം പ്രചോദനമായി മാറുക. ഇത് മറ്റാര് നല്‍കുന്നതിനേക്കാളും ഫലം ചെയ്യും. കൃത്യമായി വ്യായാമം ചെയ്യുവാന്‍ നിങ്ങള്‍ തന്നെ സ്വയം പ്രേരണയാകേണം. ആത്മാര്‍ഥതയോടെ വ്യായാമം ചെയ്‌താല്‍ ഉദ്ദേശിച്ച ഫലം തീര്‍ച്ചയായും ലഭിക്കും.

Authors
Top