വാദപ്രതിവാദങ്ങള്‍ ഇല്ലാത്ത കുടുംബന്ധങ്ങള്‍ ചുരുക്കമായിരിക്കും. ആരോഗ്യകരമായ എല്ലാ ബന്ധങ്ങളിലും അഭിപ്രായവ്യത്യാസങ്ങള്‍ സാധാരണയുമാണ്. എന്നാല്‍ ഇത് വലിയ കലഹങ്ങളിലേയ്ക്ക്എപ്പോഴും നയിക്കണമെന്നുമില്ല.
മനശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ വിവാഹിതരായ ദമ്പതികൾ മറ്റുള്ളവരേ അപേക്ഷിച്ച് അവരുടെ ജീവിതത്തിലെ ചില കാര്യങ്ങളെ ചൊല്ലി കൂടുതലായും വഴക്കുകൂടാറുണ്ട്.
ഇവയില്‍ പ്രധാനപ്പെട്ട ചില കാരണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
സാമ്പത്തിക പ്രശ്നങ്ങൾ
ദമ്പതികൾക്കിടയിൽ പ്രശ്നം ഉണ്ടാകുന്നതിൽ ഏറ്റവും പ്രധാന കാരണം ഇതാണ് . പ്രധാനമായും ആരു കൂടുതൽ പണം ഉണ്ടാക്കുന്നു എന്നതാണ് . ആർക്കാണ് കാശ് കൂടുതൽ ചെലവഴിക്കാനുള്ള അവകാശം അല്ലെങ്കിൽ എവിടെയാണ് കൂടുതൽ പണം ചെലവഴിക്കാൻ പോകുന്നത് എന്നതൊക്കെയാണ് .
കുട്ടികൾ
ദമ്പതികളെ ഊട്ടിഉറപ്പിച്ച് നിലനിര്‍ത്തുന്ന ഒരു പ്രധാന കണ്ണിയാണ് കുട്ടികള്‍. എന്നാല്‍ ചിലപ്പോഴെല്ലാം കുട്ടികളുടെ കാര്യങ്ങളെ ചൊല്ലി തന്നെ ദമ്പതിമാര്‍ക്കിടയില്‍ വാക്ക്തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്.
ബന്ധുക്കൾ
ദാമ്പത്യത്തില്‍ വഴക്കുകള്‍ ഉണ്ടാകുവാനുള്ള മറ്റൊരു കാരണമാണ് ബന്ധുക്കള്‍, പ്രധാനമായും ഭാര്യുടെയോ ഭര്‍ത്താവിന്‍റെയോ മാതാപിതാക്കള്‍. ഇവര്‍ ദമ്പതിമാര്‍ക്ക് എത്രത്തോളം സ്വകാര്യത നല്‍കുന്നു, ഓരോ വിഷയങ്ങളില്‍ സ്വീകരിക്കുന്ന തീരുമാനങ്ങള്‍ എന്നിവ ചിലപ്പൊഴെല്ലാം പല പ്രശ്നങ്ങളിലേയ്ക്കും വഴിവെച്ചേക്കാം. കൂട്ടുകുടുംബ വ്യവസ്ഥിതിതിയില്‍ നിന്നും അണുകുടുംബത്തിലേയ്ക്കും മറിച്ചും എത്തുന്ന പങ്കാളികള്‍ക്കും പല കാര്യങ്ങളോടും പോരുത്തപ്പെടുവാന്‍ സാധിച്ചെന്നു വരില്ല.
വീട്ടുജോലികൾ
ജോലിക്കുപോകുന്നതിനോപ്പം വീട്ടുജോലിയും കുട്ടികളെ നോക്കലും കൂടി ഭാര്യമാര്‍ ഇക്കാലത്ത് ചെയ്യുന്നു. പല പഠനങ്ങളും പുരുഷന്മാർക്ക് സ്തീകളെക്കാൾ കൂടുതൽ ഒഴിവു സമയം ലഭിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ജോലിക്ക് പോകുന്ന സ്ത്രീകൾ ഒഴിവു സമയം കുട്ടികളെ പഠിപ്പിക്കുന്നതിനും വീട്ടുജോലിയിൽ ഏർപ്പെടുന്നതിനും വിനിയോഗിക്കുന്നു. ഇത്തരം ജോലികള്‍ ചെയ്യുന്നതില്‍ നിന്നും പുരുഷന്മാര്‍ ഒഴിഞ്ഞു മാറുമ്പോള്‍ ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.
അവധിക്കാലം ആസൂത്രണം ചെയ്യുക
ദമ്പതികൾ സ്‌ട്രെസ് ഉള്ള ജോലിയാണ് ചെയ്യുന്നതെങ്കില്‍ ഇടയ്ക്ക് കുറച്ച് ദിവസം അവധി എടുത്ത് യാത്രകള്‍ പോകുവാന്‍ പ്ലാന്‍ ചെയ്യും. എന്നാല്‍ ഇത്തരം യാത്രകളില്‍ മറ്റാരെയെങ്കിലും ഉള്‍പ്പെടുത്തുകയാണെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യത കൂടുതലാണ്.
പഴയ പ്രശ്നങ്ങൾ
ചിലപ്പോഴെല്ലാം ദമ്പതികള്‍ക്കിടയില്‍ ഏതെങ്കിലും വിഷയത്തില്‍ ഒരു ചെറിയ വാദങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അതില്‍ ജയിക്കുവാന്‍ പഴയ ഏതെങ്കിലും വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പങ്കാളിയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതായി കണ്ടുവരാറുണ്ട്. ഇത് പ്രശ്നങ്ങളെ വഷളാക്കുവാന്‍ കാരണമായേക്കാം.