നാലുമണിച്ചായയ്ക്ക് വ്യത്യസ്ത രുചിയുമായി കപ്പവട….

വളരെ വ്യത്യസ്തവും രുചികരവുമായ ഒരു വിഭവമാണ് കപ്പവട. നാലുമണിച്ചായയ്ക്കും ഏറ്റവും ഉത്തമമായ നാടന്‍ വിഭവമാണ് കപ്പ വട. തയ്യാറാക്കാന്‍ വളരെ എളുപ്പമാണ് എന്നള്ളതും ഇതിന്‍റെ ഒരു പ്രത്യേകതയാണ്. അധികം ചേരുവകളില്ലാത്ത ഈ വിഭവം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടമാകുകയും ചെയ്യും. കൂടാതെ ആരോഗ്യപരമായ യാതൊരു വിധ പ്രശ്‌നങ്ങളും ഇതിലൂടെ ഉണ്ടാകുന്നുമില്ല.

IMG_1079
ആവശ്യമുള്ള സാധനങ്ങള്‍

കപ്പ- 1 കിലോ

മൈദ- 2 ടേബിള്‍ സ്പൂണ്‍

സവാള- 1 എണ്ണം

ഇഞ്ചി- ചെറിയ കഷ്ണം

മുളക് പൊടി- 1 ടേബിള്‍ സ്പൂണ്‍

പച്ചമുളക്- 5 എണ്ണം

എണ്ണ- ആവശ്യത്തിന്

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • കപ്പ വേവിച്ച് ഉടച്ചെടുക്കുക.
  • ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, മുളക് പൊടി, മൈദ, ഉപ്പ് എന്നിവചേര്‍ത്ത് നന്നായി കുഴയ്ക്കുക.
  • കുഴച്ച മിശ്രിതം വട പോലെയാക്കി എണ്ണയില്‍ വറുത്തു കോരുക.
  • സ്വാദിഷ്ടമായ നാലുമണിപ്പലഹാരം, കപ്പവട ചൂടോടെ കഴിക്കാം.
Authors
Top