ഹാനികരമായ ഫുഡ് കോമ്പിനേഷനുകള്‍

ചില ഗുണമേറിയ ഭക്ഷണങ്ങള്‍ മറ്റു ചില ഭക്ഷണങ്ങളോടൊപ്പം കഴിച്ചാല്‍ഗുണം ലഭിക്കില്ലെന്ന് മാത്രമല്ല വിപരീത ഫലങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ധാരാളം പഴവര്‍ഗ്ഗങ്ങളും വെള്ളവും, ദിവസവും പാലുമെല്ലാം കഴിക്കണമെന്ന് നാം കേട്ടിട്ടുണ്ട്. എങ്കില്‍ ചില ഫുഡ് കോമ്പിനേഷനുകള്‍ കഴിക്കുന്നത് മൂലം ഒരു ഫലവും നമ്മുക്ക് പ്രധാനം ചെയ്യില്ല.

ചില ഗുണമേറിയ ഭക്ഷണങ്ങള്‍ മറ്റു ചില ഭക്ഷണങ്ങളോടൊപ്പം കഴിച്ചാല്‍ ഗുണം ലഭിക്കില്ലെന്ന് മാത്രമല്ല വിപരീത ഫലങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ചീസ് & കോള്‍ഡ്‌ ഡ്രിങ്ക്സ്

ഇത് കേള്‍ക്കുമ്പോള്‍ രസം തോന്നുമെങ്കിലും ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ലാത്ത ഒരു കോമ്പിനേഷനാണിത്. ചീസിനോട് അത്രയും പ്രിയമേറിയവരാണെങ്കില്‍ അതിന്‍റെ കൂടെ കോള്‍ഡ്‌ ഡ്രിങ്ക്സ് കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക. കാര്‍ബൊണേറ്റട് ഡ്രിങ്ക്സില്‍ ഫ്രക്ട്ടോസിന്‍റെ (Fractose) അളവ് കൂടുതലായിരിക്കും. ചീസില്‍ ഫാറ്റിന്‍റെ അളവും കൂടുതലാണ്. ഇത് വയറിനെ അസ്വസ്ഥമാക്കാന്‍ സാധ്യതകള്‍ ഏറെയാണ്.

പാലും പഴവും

വയറിന് വളരെ കഠിനമായ ഒരു കോമ്പിനേഷനാണിത്. നിങ്ങളുടെ ദഹനവ്യവസ്ഥ ശരിയായ രീതിയില്‍ ആണെങ്കില്‍ മാത്രമേ ഈ കോമ്പിനേഷന്‍ കഴിക്കാവു. വയറില്‍ എത്തുമ്പോള്‍ പാല്‍ പാടരൂപത്തില്‍ ആകാനും പഴം ഒരു ആസിഡ് രൂപികരണത്തിലേക്ക് മാറാനും ഇടയുണ്ട്. ഇത് വയറിനെ അസ്വസ്ഥമാക്കാന്‍ സാധ്യതയുണ്ട്.

ഊണ് കഴിഞ്ഞ് ഫലങ്ങള്‍ കഴിക്കുമ്പോള്‍

ഊണ് കഴിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ ഫലങ്ങള്‍ കഴിക്കുന്നതാണ് ഗുണകരം. ഇത് വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഊണ് കഴിഞ്ഞ് ഉടന്‍ തന്നെ ഫലങ്ങള്‍ കഴിച്ചാല്‍ അതിന്‍റെ പോഷകങ്ങളൊന്നും ശരീരത്തില്‍ പിടിക്കില്ല. 30 മിനിറ്റെങ്കിലും ഇടവേള കൊടുത്തിട്ട് വേണം ഊണിന് ശേഷം ഫലങ്ങള്‍ കഴിക്കാന്‍.

ഊണിന്‍റെ കൂടെ ഇടയ്ക്കിടെ ഉള്ള വെള്ളം കുടി

ഊണിന്‍റെ കൂടെ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കും. 30 മിനിറ്റെങ്കിലും ഇടവേള കൊടുത്തിട്ട് വേണം വെള്ളം കുടിക്കാന്‍ എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഊണിന് ശേഷം ഒരു ചായ അല്ലെങ്കില്‍ കാപ്പി

ചായയിലും മറ്റു കാഫിനേറ്റട് ഉല്‍പ്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന ഒരു വസ്തുവാണ് ടാനിന്‍സ് (Tanins). ഊണിന് ശേഷം ചായ കുടിക്കുമ്പോള്‍ ഇത് ഊണിലെ പോഷകഗുണങ്ങളെ ശരീരത്തില്‍ ലഭ്യമാക്കുന്നതിന് തടസപ്പെടുത്തുന്നു.

Authors
Top