മുടിയുടെ വരള്‍ച്ച അകറ്റുന്നതിനും മിനുസവും മൃദുലവുമായ മുടിയ്ക്ക് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാംഎന്ന് നോക്കാം.
വരണ്ട മുടിയില്‍ ജലാംശം ലഭിക്കുന്നതിന് ഒരു ഗ്ലാസിന്‍റെ അരഭാഗം അളവില്‍ തേങ്ങാപ്പാല്‍ മുടിയുടെ അറ്റത്തു നിന്ന് പകുതി ഭാഗം വരെ തേയ്ക്കുക. മുടിയുടെ വേരുകളില്‍ ഇത് ഉപയോഗിക്കരുത്. ഇത് പുരട്ടിയതിന് ശേഷം ഏതാനും മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം.
ഷാംപൂവിന് പകരം മാസത്തിലൊരിക്കല്‍ ആപ്പിള്‍ സിഡെര്‍ വിനഗര്‍ ഉപയോഗിക്കുന്നത് മുടിയിലെ മാലിന്യങ്ങളെ അകറ്റാന്‍ സഹായിക്കും.
മുടിക്ക് തിളക്കം ലഭിക്കാന്‍ ഷാംപൂവും കണ്ടീഷ്ണറും ഇട്ട് മുടി കഴുകിയ ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ ജ്യൂസ്, രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരുമായി ചേര്‍ക്കുക. ഇത് മുടിയില്‍ തേച്ച് ഒരു മിനിറ്റിന് ശേഷം കഴുകിക്കളയാം.
മൂന്ന് ടേബിള്‍സ്പൂണ്‍ തൈര് എടുത്ത് മുടിയില്‍ മുഴുവനുമായി തേയ്ക്കുക. ടൗവ്വല്‍ ഉപയോഗിച്ച് മുടി ഒരു മണിക്കൂര്‍ പൊതിഞ്ഞു വെച്ച ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് മികച്ച ഒരു ക്ലെന്‍സറെന്നതിനൊപ്പം പ്രോട്ടീന്‍ വര്‍ദ്ധിപ്പിക്കുന്നതുമാണ്.
കറ്റാര്‍ വാഴയുടെ ജെല്‍ മുടിയില്‍ പുരട്ടുന്നതും മുടിയ്ക്ക് മൃദുത്വം നല്‍കും.