സ്ത്രീകളിലെ വന്ധ്യത : കാരണങ്ങളും പരിഹാരങ്ങളും

130890829

സ്വന്തം കുഞ്ഞിനെ താലോലിക്കാനുള്ള ആഗ്രഹവുമായി  ആശുപത്രികളിലും വന്ധ്യത ചികിത്സാ കേന്ദ്രങ്ങളിലും  ചികിത്സയ്ക്കായി എത്തുന്ന ആളുകളുടെ എണ്ണം ഇന്ന് ദിനംപ്രതി വര്‍ധിച്ചുവരുന്നു. കേരളത്തിലെ മുക്കിലും മൂലയിലും വരെ വന്ധ്യത ചികിത്സാ കേന്ദ്രങ്ങള്‍ ഇന്ന് ധാരാളമായി മുളച്ചുപൊന്തുന്നതിന്‍റെ കാരണവും മറ്റൊന്നല്ല . തെറ്റായ ജീവിത ശൈലിയും ഭക്ഷണ ക്രമവും സമ്മര്‍ദം നിറഞ്ഞ തൊഴില്‍ സാഹചര്യങ്ങളും മത്സരവുമൊക്കെ മൂലം സ്വാഭാവികമായി ഗര്‍ഭധാരണം നടക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുന്നു. സ്ത്രീകളില്‍ പൊതുവായി കണ്ടുവരുന്ന വന്ധ്യതാ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും എന്താണെന്ന് നോക്കാം.

എന്താണ് വന്ധ്യത?

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്ത അവസ്ഥ (35 വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഏകദേശം 6 മാസമാണ് കാലയളവ്‌) അല്ലെങ്കില്‍ ഗര്‍ഭം ധരിച്ചിട്ടും അലസിപ്പോകുന്ന അവസ്ഥയാണ് വന്ധ്യത അതായത് ഇന്‍ഫര്‍ട്ടിലിറ്റി.

സാധാരണഗതിയില്‍ ഒരു സ്ത്രീ ഗര്‍ഭം ധരിക്കുന്ന പ്രക്രിയ എങ്ങിനെയെന്നറിയാം:

  • സ്ത്രീ ശരീരം അണ്ടാശയത്തില്‍ നിന്നും അണ്ഡം പുറപ്പെടുവിക്കുന്നു.
  • ഈ അണ്ഡം അണ്ടവാഹിനിക്കുഴലിലൂടെ ഗര്‍ഭാശയത്തിലേക്ക് നീങ്ങുന്നു.
  • ഇവിടെ വെച്ച് ഒരു  പുരുഷ ബീജവുമായി അണ്ഡം യോജിക്കുന്നു.
  • പരാഗണം നടന്ന അണ്ഡം ഗര്‍ഭാശയത്തിനുള്ളില്‍ പ്രവേശിക്കുന്നു.

ഈ പ്രക്രിയകളില്‍ ഏതെങ്കിലുംതരത്തില്‍ മാറ്റം സംഭവിച്ചാല്‍ അത് വന്ധ്യതയ്ക്ക് കാരണമാകുന്നു.

എന്തെല്ലാം അവസ്ഥകളാണ് സ്ത്രീകളിലെ വന്ധ്യതയ്ക്ക് കാരണമാകുന്നത്?

pcos

 

സ്ത്രീകളില്‍ പൊതുവേ അന്‍ഡോല്‍പാതനത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കാരണം  ആര്‍ത്തവം ശരിയായ മുറയ്ക്ക് നടക്കാത്തതാണ് ഇന്‍ഫര്‍ട്ടിലിറ്റിക്ക് പ്രധാനകാരണമാകുന്നത്. പോളിസിസ്റ്റിക് ഓവറിയന്‍ സിണ്ട്രോം( PCOS) ആണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം.  PCOS എന്നാല്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ്, ഇതുകാരണം  സാധാരണ ആര്‍ത്തവചക്രത്തില്‍ വ്യതിയാനമോ തടസ്സമോ ഉണ്ടാകുന്നു. സ്ത്രീകള്‍ക്ക് വന്ധ്യതയുണ്ടാകാന്‍ പ്രധാന കാരണമാകുന്ന ഒന്നാണ് PCOS. അന്‍ഡോല്‍പാതനത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്ന മറ്റൊരു കാരണമാണ് പ്രൈമറി ഓവറിയന്‍ ഇന്‍സഫിഷ്യന്‍സി ( POI). ഈ അവസ്ഥ 40 വയസ്സിനു ശേഷം സ്ത്രീകളുടെ അണ്ഡം സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാതെയാകുന്നതാണ്. പക്ഷെ POI നേരത്തെയുള്ള ആര്‍ത്തവ വിരാമം ( early menopause) പോലെയല്ല.

സ്ത്രീയ്ക്ക് വന്ധ്യതയുണ്ടാകാന്‍ സാധ്യത കൂട്ടുന്ന കാരണങ്ങള്‍:

  • വയസ്സ്
  • സ്ട്രെസ്സ്
  • മോശമായ ഡയറ്റിംഗ്
  • കായിക പരിശീലനം
  • അമിതഭാരം അല്ലെങ്കില്‍ ഭാരക്കുറവ്
  • ലൈംഗീക ബന്ധത്തിലൂടെ പകരുന്ന അണുബാധ
  • ഹോര്‍മോണ്‍ വ്യതിയാനം കാരണം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍
  • ലഹരി വസ്തുക്കളുടെ അമിത ഉപയോഗം

 സ്ത്രീകളുടെ വന്ധ്യതയ്ക്ക്  അധികമായി കണ്ടുവരാത്ത കാരണങ്ങള്‍: 

  • അണ്ഡവാഹിനിക്കുഴലില്‍ തടസ്സമുണ്ടാകുക.
  • അണ്ടാശയത്തിലെ ശാരീരിക പ്രശ്നങ്ങള്‍.
  • ഗര്‍ഭാശയ മുഴകള്‍, ഗര്‍ഭാശയ ഭിത്തിയില്‍ കോശജാലങ്ങളും മസിലുകളും കൂട്ടമായിരിക്കുന്നത്. എന്നാല്‍ ഇത് കാന്‍സര്‍ ഗണത്തില്‍ വരുന്നവയല്ല.

കുട്ടികളുണ്ടാകുവാന്‍ പ്രായം ഒരു പ്രശ്നമാണോ?

erkekleri_kadinlardan_sogutan_seyler-3

ഇന്നത്തെ കാലത്ത് പല സ്ത്രീകളും വൈകിയുള്ള ഗര്‍ഭധാരണം ഇഷ്ടപ്പെടുന്നുന്നവരാണ്. പക്ഷെ ഇങ്ങനെ ചെയ്യുന്നത് കാരണം ഭാവിയില്‍ പല പ്രശ്നങ്ങളും ഉണ്ടാകുന്നത് പലപ്പോഴും അറിയാതെ പോകുന്നു. പ്രായം കൂടുമ്പോള്‍ ഒരു സ്ത്രീയ്ക്ക് അമ്മയാകാനുള്ള അവസരവും സ്വാഭാവികമായും കുറയുകയാണ്:

  • അണ്ടാശയത്തിനു അണ്ഡം പുറപ്പെടുവിക്കാനുള്ള കഴിവ് കുറയുന്നു.
  • അണ്ഡത്തിന്‍റെ എണ്ണം കുറയുന്നു.
  • അണ്ഡത്തിനു ആരോഗ്യം കുറയുന്നു.
  • ഗര്‍ഭം അലസി പോകാന്‍ സാധ്യത ഏറുന്നു.
  • വന്ധ്യതയ്ക്ക് സാധ്യത കൂട്ടുന്ന ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നു.

ഡോക്ടറെ കാണേണ്ടതെപ്പോള്‍:

  • ക്രമമില്ലാത്ത ആര്‍ത്തവമോ അല്ലെങ്കില്‍ ആര്‍ത്തവം തീര്‍ത്തും ഇല്ലാത്തതോ ആയ അവസ്ഥകള്‍.
  • ഒരു വര്‍ഷത്തിനു ശേഷവും (35 വയസ്സിലധികം പ്രായമുള്ളവര്‍ക്ക് ആറു മാസം) കഴിഞ്ഞു കുട്ടികള്‍ ഉണ്ടാകാത്ത അവസ്ഥ.
  • ആര്‍ത്തവസമയം വളരെയധികം വേദനയുണ്ടാകല്‍.
  • ഒന്നിലധികം പ്രാവശ്യം ഗര്‍ഭം അലസി പോവുക.
  • മൂത്രനാളിയിലെ അണുബാധ തുടങ്ങിയ മറ്റേതെങ്കിലും വിഷമതകളുണ്ടാകുക.

വന്ധ്യതയ്ക്ക് സാധ്യത കൂട്ടുന്ന ഇത്തരം അവസ്ഥകള്‍ ശ്രദ്ധയില്‍ പെട്ടാല്‍  ഡോക്ടറെ ഉടന്‍ കാണേണ്ടതാണ്.  കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുന്ന ആദ്യ സമയം തന്നെ ഒരു വിദഗ്ദ്ധ ഗൈനകോളജിസ്റ്റിന്‍റെ സേവനം നേടുക എന്നതാണ് ഏറ്റവും ഉത്തമം. നിങ്ങളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാനും നിങ്ങള്‍ക്ക് അമ്മയാകാനുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ അവര്‍ക്ക് കഴിയും.

ഒരു സ്ത്രീയ്ക്കോ അവരുടെ പങ്കാളിക്കോ വന്ധ്യതയുണ്ടോ എന്ന് ഡോക്ടര്‍ കണ്ടെത്തുന്നതെങ്ങിനെ?

 

Cause-For-Infertility-final638ആദ്യംതന്നെ വന്ധ്യതാ ചെക്കപ്പ് നടത്തുന്നു. ഇതൊരു ശാരീരിക പരിശോധനയാണ്. ഡോക്ടര്‍ ഭാര്യുടെയും ഭര്‍ത്താവിന്‍റെയും ആരോഗ്യപരവും, ലൈംഗീകപരവുമായ ചരിത്രം ചോദിച്ചറിയുന്നു. ചിലപ്പോഴൊക്കെ ഇതില്‍ നിന്ന് തന്നെ പ്രശ്നമെന്തെന്നു അറിയുവാന്‍ കഴിയും. ഇതില്‍ കുഴപ്പമൊന്നും ഇല്ലായെങ്കില്‍  മറ്റുപല ടെസ്റ്റുകള്‍ക്കും ഡോക്ടര്‍ നിര്‍ദേശിച്ചേക്കാം.

പുരുഷന്മാരില്‍ ആദ്യം ശുക്ലം പരിശോധിക്കുന്നു. ബീജത്തിന്റെ എണ്ണം, രൂപം, ചലനം എന്നിവ മനസ്സിലാക്കുന്നു. ചിലസമയം പുരുഷന്‍റെ ഹോര്‍മോണ്‍ ലെവല്‍ പരിശോധിക്കേണ്ടതായും വരുന്നു.

സ്ത്രീകളില്‍ എല്ലാമാസവും ശരിയായി അണ്ഡവിസര്‍ജനം നടക്കുന്നുണ്ടോ എന്നാണ് ആദ്യം പരിശോധിക്കുക. നിങ്ങളുടെ ഡോക്ടര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ ഇത് വീട്ടില്‍ നിന്നുതന്നെ ചെയ്യാന്‍ കഴിയും. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്കുള്ള പ്രശ്നം മനസിലാക്കി ട്രീട്മെന്‍റ് തീരുമാനിക്കുന്നു.

ചിലപ്പോള്‍ വീട്ടില്‍ ചെയ്യുന്ന പരിശോധനകൊണ്ട് കാരണം മനസിലാക്കുവാന്‍ സാധിച്ചില്ലെങ്കില്‍ രക്ത പരിശോധനയില്‍ കൂടിയും അള്‍ട്രാ സൗണ്ട് പ്രക്രിയ ഉപയോഗിച്ചും അണ്ഡവിസര്‍ജനം പരിശോധിക്കുന്നു. അണ്ഡവിസര്‍ജനം സാധാരണ ഗതിയിലാണെങ്കില്‍:

  • ഹിസ്റ്റുറോഹ്സാല്‍പിംഗോഗ്രഫീ(Hysterosalpingography): അണ്ടവാഹിനിക്കുഴലില്‍ ബ്ലോക്കുണ്ടോ എന്നറിയാന്‍ ഗര്‍ഭാശയത്തിന്‍റെയും അണ്ടവാഹിനി കുഴലിന്‍റെയും x- ray എടുത്ത് പരിശോധിക്കുന്നു.
  •  ലാപ്രോസ്കോപി:  ഇതൊരു കീ ഹോള്‍ ശസ്ത്രക്രിയയാണ്. അടിവയറില്‍ ചെറിയൊരു ദ്വാരമുണ്ടാക്കി ഗര്‍ഭാശയം, അണ്ഡം, അന്ടവാഹിനിക്കുഴല്‍ എന്നിവയ്ക്ക് രോഗങ്ങളോ മറ്റു പ്രശ്നങ്ങളോ ഉണ്ടോ എന്ന് പരിശോധിച്ചറിയുന്നു.

വന്ധ്യതയ്ക്കുള്ള ചികിത്സകള്‍:

വന്ധ്യതയ്ക്ക് ടെസ്റ്റ്‌ റിസള്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍, അസ്സിസ്റ്റട് റീപ്രൊഡക്ടീവ് ടെക്നോളജി, ഓപറേഷന്‍, മരുന്നുകള്‍ തുടങ്ങിയ ചികിത്സാരീതികള്‍ ഡോകടര്‍ തിരഞ്ഞെടുക്കുന്നു. പലപ്പോഴും മരുന്നുകളും, ഓപറേഷനും വഴി വ്യന്ധ്യത ചികിത്സിക്കാനകുന്നു.

പുരുഷന്മാരില്‍ ലൈംഗിക പ്രശ്നങ്ങള്‍, ബീജത്തിന്‍റെ എണ്ണം കുറവ്,  ബീജവാഹിനി കുഴളിലുണ്ടാകുന്ന ബ്ലോക്ക് മുതലായവയ്ക്ക് തെറാപ്പി, ഓപറേഷന്‍, മരുന്നുകള്‍ എന്നിവയിലൂടെ ചികിത്സകള്‍ നടത്തുന്നു.

photolibrary_rm_photo_of_woman_taking_pillസ്ത്രീകളില്‍ പലപ്പോഴും പല ശാരീരിക പ്രശ്നങ്ങള്‍ മാറ്റുവാനായി ഓപറേഷന്‍ നടത്തേണ്ടതായിവരുന്നു. എന്നാല്‍ മരുന്നുകള്‍ ഉപയോഗിച്ച് അണ്ഡവിക്ഷേപണ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുന്നു. നിങ്ങളുടെ ഡോക്ടറോട് ഈ മരുന്നുകളുടെ ഗുണവും, ദോഷവും ചോദിച്ചിറിയേണ്ടത് അത്യാവശ്യമാണ്.

ചികിത്സ തുടങ്ങുന്നതിനു മുന്‍പ് ഡോക്ടറോട് എല്ലാ വിഷയവും സംസാരിക്കുകയും ചോദിച്ചറിയുകയും വേണം. ഡോക്ടര്‍ നല്‍കുന്ന മരുന്നുകളെ പറ്റിയുള്ള എല്ലാ വിവരങ്ങളും അറിഞ്ഞിരിക്കണം.  വന്ധ്യതയുടെ ചികിത്സയ്ക്കായി സ്ത്രീകള്‍ കഴിക്കേണ്ടിവരുന്ന പല മരുന്നുകളും ഇരട്ടകുട്ടികളോ അതില്‍ കൂടുതലോ കുട്ടികള്‍ ഉണ്ടാകുവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

Authors
Top