തൊണ്ടവേദനയ്ക്ക് ആയുര്‍വേദം

തൊണ്ടവേദന വളരെ സാധാരണയായി കണ്ടുവരാറുള്ള ഒരു അവസ്ഥയാണ്. വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്ന ഇതിന്  പ്രധാന കാരണം തൊണ്ടയില്‍ ഉണ്ടാകുന്ന  ഇന്‍ഫെക്ഷനുകളാണ്.തൊണ്ടവേദയുടെ അസ്വസ്ഥതകളും വേദനയും മാറുവാന്‍ ചില ആയുര്‍വേദ പൊടികൈകള്‍ ഇവിടെ പരിചയപ്പെടുത്തുന്നു,

ആയുര്‍വേദ ചികിത്സ നേടുമ്പോള്‍ ജീവിതശൈലിയിലും ആഹാരക്രമത്തിലും കൃത്യമായ മാറ്റം വരുത്തുകയും വേണം.

ഏലയ്ക്ക:Cardamom-and-its-medicinal-uses

നാം കഴിക്കുന്ന ഭക്ഷണപതാര്‍ത്ഥങ്ങള്‍ക്ക് സ്വാദും മണവും കൂട്ടാന്‍ ഏലയ്ക്ക് ഉപയോഗിക്കാറുണ്ടല്ലോ. അതുപോലെ കടുത്ത തൊണ്ടവേദന മാറുവാനും ഏലയ്ക്ക ഗുണകരമാണ്. ഏലയ്ക്ക ചതച്ച്  വെള്ളത്തില്‍ കലര്‍ത്തി നേരിയതായി ചൂടാക്കിയ ശേഷം തൊണ്ടയില്‍ കൊള്ളുന്നത് തൊണ്ടവേദനയ്ക്ക് ഏറെ ഫലപ്രദമാണ്.

ഉലുവ:fenugreek

ദഹനത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും ഉലുവ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്ര മാത്രമല്ല ഉലുവ കൊണ്ടുള്ള ഉപയോഗം. തൊണ്ടവേദനയുടെ ശമനത്തിനും ഉലുവ ഉപയോഗിക്കുവാന്‍ സാധിക്കും. ഉലുവ വെള്ളത്തില്‍ തിളപ്പിച്ച ശേഷം ഈ വെള്ളം അല്‍പ്പം തണുക്കാന്‍ വയ്ക്കുക. വെള്ളത്തിന്‍റെ ചൂട് അല്‍പ്പം കുറയുമ്പോള്‍ തൊണ്ടയില്‍ കൊള്ളുക.

മാവിന്‍ തൊലി:Irvingia gabonensis bark

മാവിന്‍ തൊലി അരച്ച നീര് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. ഈ വെള്ളം ആറിയ ശേഷം തൊണ്ടയില്‍ കൊള്ളുന്നത് തൊണ്ടവേദനയ്ക്കുള്ള ഒരു ഫലപ്രദമായ പരിഹാര മാര്‍ഗ്ഗമാണ്. ഈ നീര് തൊണ്ടയില്‍ പുരട്ടുന്നതും നല്ലതാണ്.

ത്രിഫല:triphala-hair-skin-1

ആയുര്‍വേദ ഗുണങ്ങളുള്ള മൂന്ന്‍ ഫലങ്ങള്‍ ചേര്‍ന്നതാണ് ത്രിഫല. ദഹനത്തിനും പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും മറ്റും കഴിവുള്ള ഇവ തൊണ്ടവേദനയ്ക്കും ആശ്വാസമേകും. ഇവ വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. ശേഷം ആ വെള്ളം ദിവസത്തില്‍ രണ്ട് മൂന്നു തവണ തൊണ്ടയില്‍ കൊള്ളുക.

ഇരട്ടിമധുരം:thumb.php

മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കുന്ന ഇത് വെള്ളത്തില്‍ തിളപ്പിച്ച ശേഷം അല്‍പ്പാല്‍പ്പം  സേവിക്കുക. ഇത് തൊണ്ടവേദന അകറ്റുന്നതില്‍ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. തൊണ്ടയില്‍ തണുപ്പ് അനുഭവപ്പെടുകയും ഇതുവഴി ഇന്‍ഫെക്ഷനുകളും മാറും.

ഇനി തൊണ്ടവേദന ഉണ്ടാകുമ്പോള്‍ ഈ ആയുര്‍വേദ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കൂ. തൊണ്ടവേദനയില്‍ നിന്നും ആശ്വാസം നേടൂ.

Authors
Top