ബേക്കറി സ്റ്റൈല്‍ വെജിറ്റബിള്‍ പഫ്സ് തയ്യാറാക്കാം…

ബേക്കറിയില്‍ നിന്നും ലഭിക്കുന്ന കേക്കുകള്‍, ബിസ്ക്കറ്റ്, പേസ്ട്രി എന്നിവയെല്ലാം പലരുടെയും ഇഷ്ടപ്പെട്ട വിഭവങ്ങളായിരിക്കും.

ഇവയില്‍ കറുമുറെ കഴിക്കാവുന്ന ആഹാരങ്ങളെ ഇഷ്ടപ്പെടുന്നവരും ഉണ്ട്. രുചിയൂറും ക്രഞ്ചി പഫ്സ് വിഭവങ്ങളാണ് ഇവയില്‍ ഏറ്റവും ജനപ്രിയം.

ബേക്കറി ഐറ്റമായ വെജിറ്റബിള്‍ പഫ്സ് നമ്മുടെ അടുക്കളയില്‍ തന്നെ ഈസിയായി ഉണ്ടാക്കുവാനുള്ള മാര്‍ഗ്ഗം ഇവിടെ ഉള്‍പ്പെടുത്തുന്നു,

ആവശ്യമായ സമയം: 40 മിനിറ്റ്

PUFFS-VEG1

ചേരുവകള്‍:

  • ക്യാരറ്റ് – 1/2 കപ്പ്‌
  • സവോള – 1/2 കപ്പ്‌
  • ഗ്രീന്‍പീസ് – 1/2 കപ്പ്‌
  • ഉരുളന്‍കിഴങ്ങ് – 1/2 കപ്പ്‌ (പുഴുങ്ങി അരിഞ്ഞത്)
  • പച്ച മുളക് – 4 -5
  • ഗരംമസാലപൊടി – 1/2 ടീസ്പൂണ്‍
  • മുളകുപൊടി – 1/2 ടീസ്പൂണ്‍
  • മല്ലിപൊടി – 1/2 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
  • കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
  • പേരും ജീരകം – 1/4 ടീസ്പൂണ്‍
  • പഫ്സ് പേപ്പര്‍ (ഷീറ്റ്) – 1
  • എണ്ണ-ആവശ്യത്തിന്
  • ഉപ്പ്-ആവശ്യത്തിന്

തയ്യാറാക്കേണ്ട രീതി:

  • ഒരു പാന്‍ സ്റ്റവ്വില്‍ വെച്ച് ഇതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക.
  • എണ്ണ ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് ജീരകം, പച്ചമുളക്, ക്യാരറ്റ്, സവോള എന്നിവ ചേര്‍ത്ത് വഴറ്റുക.
  • നന്നായി വഴറ്റിയ ശേഷം ഗ്രീന്‍പീസും ഉരുളന്‍കിഴങ്ങും ഇതില്‍ ചേര്‍ത്ത് വഴറ്റുക. ശേഷം പാകത്തിന് ഉപ്പ് ചേര്‍ക്കുക.
  • ഇനി പഫ്സ് ഷീറ്റ് എടുത്ത് തുല്യമായ അളവില്‍ മുറിച്ചെടുക്കുക.
  • മുറിച്ചെടുത്ത ഷീറ്റില്‍ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മസാല വച്ച് പൊതിയുക.
  • പഫ്സ് ബേയ്ക്ക് ചെയ്യുവാന്‍ ഒവന്‍ 450 ഡിഗ്രി Fല്‍ 10 മിനിറ്റ് നേരം പ്രീഹീറ്റ് ചെയ്യുക. ശേഷം പഫ്സ് വെച്ച് റെഡിഷ് ബ്രൌണ്‍ ആകുന്നവരെ വേവിക്കുക.

ടേസ്റ്റി വെജിറ്റബിള്‍ പഫ്സ് റെഡിയായി. ഇത് തക്കാളി സോസിന്‍റെ ഒപ്പം ചൂടോടെ കഴിക്കുക.

Authors
Top