പ്രശസ്തരായവര്‍ മുതല്‍ ഒട്ടുമിക്ക എല്ലാ പ്രായക്കാരും ഈ വിഷയത്തില്‍ ബോധവത്കരണങ്ങള്‍ നടത്തുന്നുണ്ട്. എന്നിരുന്നാലും ഈ രോഗത്തെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വളരെകുറച്ച് പേര്‍ക്കെ അറിയൂ.
പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഒരു സ്ത്രീയ്ക്ക് ബ്രെസ്റ്റ് ക്യാന്‍സര്‍ ഉണ്ടെന്ന് തിരിച്ചറിയുന്നത് 3-4 സ്റ്റേജ് കഴിയുമ്പോള്‍ മാത്രമാണ്. ഇതു കാരണം രോഗത്തെ കടുത്ത ചികിത്സാ വിധികള്‍ പ്രയോഗിച്ചാല്‍ പോലും ചിലപ്പോള്‍ ഈ രോഗത്തെ തരണം ചെയ്യുവാന്‍ സാധിച്ചെന്നു വരില്ല.
മില്‍ക്ക് ഡക്റ്റുകളുടെ (Milk duct) ഉള്‍ശീലയിലോ സ്തനത്തിലേയ്ക്ക് പാല്‍ വിതരണം ചെയ്യുന്ന ചെറു ഗോളങ്ങളിലോ (Globules) ആണ് സാധാരണയായി സ്തനത്തിലെ ക്യാന്‍സറിന്‍റെ ഉത്ഭവകേന്ദ്രം. ഗ്ലോബ്യൂളില്‍ നിന്നും ഉണ്ടാകുവാന്‍ തുടങ്ങുന്ന ക്യാന്‍സറിനെ ഗ്ലോബ്യുലാര്‍ കാര്‍സിനോമ (globular carcinoma) എന്നും ഡക്റ്റുകളില്‍ ആരംഭിക്കുന്ന കാന്‍സറിനെ ഡക്റ്റല്‍ കാര്‍സിനോമ (ductal carcinoma) എന്നും വിളിക്കുന്നു.
സ്തനത്തിലെ കൊശജാലകം കട്ടിയാകുകയോ അല്ലെങ്കില്‍ മുഴ ഉണ്ടാകുകയോ ആണ് ബ്രെസ്റ്റ് കാന്‍സറിന്‍റെ ആദ്യ ലക്ഷണം. പക്ഷെ ചില മുഴകള്‍ കാന്‍സറിന്‍റെ ലക്ഷണമാകണമെന്നില്ല, എന്നിരുന്നാലും ഒരു വിദഗ്ദ്ധ പരിശോധന നടത്തുന്നത് നന്നായിരിക്കും.
മൂലകാരണം:
- ജീനുകളുടെ അടിസ്ഥാനത്തില്‍ ഈ അവസ്ഥ പാരമ്പര്യമായി ഉണ്ടാകുന്നു.
- പ്രായം കൂടിയ സ്ത്രീകള്‍ക്ക് ഈ അവസ്ഥ ഉണ്ടാകുവാനുള്ള സാധ്യത വളരെ അധികമാണ്.
- അമിതവണ്ണം ബ്രെസ്റ്റ് കാന്‍സര്‍ ഉണ്ടാകുവാനുള്ള അവസരം വര്‍ദ്ധിപ്പിക്കുന്നു.
- കോസ്മെറ്റിക് ബ്രെസ്റ്റ് ഇംപ്ലാന്‍റും ഈ അവസ്ഥയ്ക്കുള്ള കാരണമായേക്കാം.
എങ്ങിനെ തിരിച്ചറിയാം:
- ബ്രെസ്റ്റ് കാന്‍സര്‍ ഉണ്ടോ എന്നറിയുവാന്‍ പതിവായി പരിശോധനകള്‍ നടത്തുക. ഇതിനായി മാമ്മോഗ്രാഫി (Mammography) ഏറെ സഹായകമാകും.
- നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ അറിയൂ. ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളെയും മറ്റും അറിഞ്ഞു വയ്ക്കുകയും, അത്തരം സൂചനകള്‍ നിങ്ങളുടെ ശരീരം പ്രകടിപ്പിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കുക.
<img class="aligncenter wp-image-2271" src="https://wellnesskerala.com/wp-content/uploads/2016/01/bra_breast_cancer.jpg" alt="bra_breast_cancer" width="497" height="331" srcset="https://wellnesskerala.com/wp-content/uploads/2016/01/bra_breast_cancer investigate this site.jpg 550w, https://wellnesskerala.com/wp-content/uploads/2016/01/bra_breast_cancer-195×130.jpg 195w, https://wellnesskerala.com/wp-content/uploads/2016/01/bra_breast_cancer-541×360.jpg 541w” sizes=”(max-width: 497px) 100vw, 497px” />
സ്തനാഗ്രത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് പ്രധാനപ്പെട്ടത്. സ്തനാഗ്രത്തില്‍ അനുഭവപ്പെടുന്ന ആര്‍ദ്രത, അല്ലെങ്കില്‍ ഒരു മുഴ രൂപപ്പെടുന്നത്, സ്തനത്തിലോ അതിനു സമീപത്തോ കക്ഷത്തിനു കീഴെയോ തടിപ്പുണ്ടാകുക, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, സ്തനത്തിലെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വലുതാകുന്നത്, സ്തനത്തില്‍ മുഴ രൂപപ്പെടുക, എന്നിങ്ങനെയുള്ളവയെ ആണ് ബ്രെസ്റ്റ് കാന്‍സറിന്‍റെ ആദ്യലക്ഷണങ്ങളായി നാഷണല്‍ ബ്രെസ്റ്റ് കാന്‍സര്‍ ഓര്‍ഗനൈസേഷന്‍ സ്ഥിരീകരിച്ചിട്ടുള്ളത്.
സ്ഥനാഗ്രത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും, അതില്‍ നിന്നും ദ്രാവകം പ്രവഹിക്കുന്നതും വളരെയധികം വ്യാകുലതകള്‍ ഉണ്ടാക്കിയേക്കാം. ഇതിനു പരിഹാരമായി മേല്‍പറഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ ഏതെങ്കിലും നിങ്ങള്‍ക്കുണ്ടോ എന്ന് സ്വയം പരിശോധിച്ച് നോക്കുക. എന്നിരുന്നാലും, ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും നിങ്ങള്‍ക്ക് കാന്‍സര്‍ ഉണ്ടെന്ന് തീര്‍ച്ചപ്പെടുത്തുവാന്‍ സാധിക്കുകയില്ല. അതിനാല്‍ ഒരു വിദഗ്ധ പരിശോധനയ്ക്ക് വിധേയയാകുക. നേരത്തെ അറിയുന്നതിലൂടെ മരുന്ന് കഴിക്കുന്നത് ഉടന്‍ ആരംഭിക്കുവാനും സാധിക്കും.
നേരത്തെ അറിയുന്നത് എത്രമാത്രം പ്രധാനപ്പെട്ടതാണ്?
സ്തനത്തില്‍ കാണപ്പെടുന്ന മുഴകളില്‍ ഭൂരിഭാഗവും കാന്‍സര്‍ ആകണമെന്നില്ല. പക്ഷെ സ്ത്രീകള്‍ പതിവായി ചെക്കപ്പുകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.
പ്രായമായ സ്ത്രീകള്‍ക്കാണ് ബ്രെസ്റ്റ് കാന്‍സര്‍ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലും. 80% ബ്രെസ്റ്റ് കാന്‍സര്‍ രോഗികളും 50 ന് മുകളില്‍ പ്രായമുള്ള സ്ത്രീകളാണ്. TP53 എന്ന മറ്റൊരു ജീനും ബ്രെസ്റ്റ് കാന്‍സറിന്‍റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
അതിനാല്‍ ബ്രെസ്റ്റ് കാന്‍സറിന്‍റെ ലക്ഷണങ്ങള്‍ കാണപെട്ട് തുടങ്ങുമ്പോള്‍ തന്നെ വൈദ്യസഹായം തേടുക.