സെലറിയുടെ ഗുണസവിശേഷതകള്‍

ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യപത്തായ പച്ചക്കറിയിനമാണ് സെലറി. സെലറിയുടെ ഗുണങ്ങളെ കുറിച്ച്നമ്മളില്‍ പലര്‍ക്കും തന്നെ അത്ര കാര്യമായി അറിയില്ല. പൂര്‍ണമായും ജൈവമായ സെലറി ബ്ലഡ് പ്രെഷര്‍ കുറയ്ക്കുന്നതിനും, ശരീര ഭാരം കുറയ്ക്കുന്നതിനും സഹായകരമാണ്.

സെലറിയില്‍ നിരവധി പോഷക ഗുണങ്ങളുണ്ട്. വിറ്റാമിന്‍ K, A, C എന്നിവയും അതില്‍ അടങ്ങിയിട്ടുണ്ട്. സെലറിയില്‍  കലോറി വളരെ കുറവാണ്. കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങി മൂല്യവത്തായ മിനറലുകളാല്‍ സമ്പന്നമാണ് സെലറി.

സെലറിയുടെ പ്രധാന ഗുണങ്ങള്‍:

  • അമിതഭാരം കുറയ്ക്കാന്‍ സഹായിക്കും

ഒരു വലിയ തണ്ട് സെലറിയില്‍ വെറും 10 കലോറി മാത്രമാണുള്ളത്. ഇത് നിങ്ങളുടെ ടയറ്റില്‍ ചേര്‍ക്കുന്നത് വളരെ ഉത്തമമായിരിക്കും. സൂപ്പിലും സാലഡിലുമെല്ലാം സെലറി ചേര്‍ത്ത് കഴിക്കാം.

  • എരിച്ചില്‍ കുറയ്ക്കും

സെലറി ദിവസേനെ കഴിച്ചാല്‍ ജോയിന്‍റിലുണ്ടാവുന്ന വേദന, ശ്വാസകോശത്തില്‍ ഉണ്ടാവുന്ന അണുബാധ, ആസ്മ, മുഖക്കുരു എന്നിവയെ ഒരു പരിതി വരെ തടയാന്‍ കഴിയും.

  • ദഹനക്രിയയെ സഹായിക്കും

വലിയ അളവില്‍ ജലാംശവും ഫൈബറുമടങ്ങിയ സെലറി ദഹനക്രിയയെയും സഹായിക്കും.

  • ബാഡ് കൊളസ്ട്രോളെ കുറയ്ക്കാന്‍ സഹായിക്കും

ബൂട്ടില്‍പ്താലൈട് (butylphthalide) എന്ന ഘടകമാണ് സെലറിക്ക് രുചിയും നിറവും നല്‍കുന്നത്.
ഇത് ബാഡ് കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ സാഹയിക്കും.

  • ബ്ലഡ് പ്രെഷര്‍ കുറയ്ക്കാന്‍ സഹായിക്കും

സെലറി ബ്ലഡ് പ്രെഷര്‍ കുറയ്ക്കാനും ഗുണകരമാണ്.

Authors
Top