എന്തെല്ലാം ഒഴിവാക്കണം:
ആരോഗ്യപൂര്‍ണ്ണമായ ഗര്‍ഭധാരണത്തിനു വേണ്ടി മദ്യപാനം, പുകവലി, അനാവശ്യമായി മരുന്നുകള്‍ കഴിക്കുന്നത് തുടങ്ങിയ ചില കാര്യങ്ങള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
കാപ്പിക്കുരുവില്‍ അടങ്ങിയിരിക്കുന്ന ഒരു ഉത്തേജപദാര്ത്ഥമാണ് കഫീന്‍. ഇതടങ്ങിയ വസ്തുക്കള്‍, കാപ്പി, ചോക്ലേറ്റ്, മധുരപാനീയങ്ങള്‍, ചായ തുടങ്ങിയവ സാധാരണയായി ഒരു പരിധി വരെ കഴിക്കുന്നത് നല്ലതാണ്. കാരണം ഇത് തലച്ചോറിനെ ഉണര്‍ത്തുകയും, ഏകാഗ്രത കൂട്ടാനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിന്റെ അമിത ഉപയോഗം കാരണം ഗര്‍ഭാവസ്ഥയില്‍ പലവിധ പ്രശ്നങ്ങള്‍ക്ക് കാരണമാകുവാനും, ഉറക്കമില്ലയ്മ്മ, ഉത്കണ്ഠ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ക്ക് വഴി വെയ്ക്കുവാനും സാധ്യത ഏറെയാണ്. അതിനാല്‍ ഗര്‍ഭധാരണ സമയത്തും അതിനു ശേഷവും കഫീന്‍ അടങ്ങിയ ഭക്ഷണ പതാര്‍ത്ഥങ്ങള്‍ കഴിവതും ഒഴിവാക്കുക.
നല്ല ആരോഗ്യത്തിനായി പൊതുവേ മീന്‍ കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ മെര്‍ക്കുറിയുടെ അംശമുള്ള ചില മീനുകള്‍ കഴിക്കുന്നത് ചിലപ്പോള്‍ അപകടകരമാകാം. സ്രാവ്, കൊമ്പന്‍സ്രാവ്, അയക്കൂറ മത്സ്യം, ചൂര, തുടങ്ങിയ മീനുകളില്‍ മെര്‍ക്കുറിയുടെ അളവ് വളരെ കൂടുതലാണ്. അതിനാല്‍ ഇത് ഗര്‍ഭധാരണ സമയവും ഗര്‍ഭിണിയായിരിക്കുന്ന സമയവും കഴിക്കുവാന്‍ പാടില്ലാത്ത മസ്യങ്ങളാണ്. ഇവയ്ക്ക് പകരം കോര, തിലോപ്പി, കരിമീന്‍, ചെമ്മീന്‍, തുടങ്ങിയ മീനുകള്‍ കഴിക്കുക.
നന്നായി പാകം ചെയ്ത മാംസാഹാരങ്ങള്‍ മിതമായ അളവില്‍ കഴിക്കുക. ഗര്‍ഭിണികള്‍ പുഴുങ്ങിയതോ പകുതി വേവിച്ചതോ ആയ മാംസാഹാരം കഴിക്കാതിരിക്കുക.
ഗര്ഭധാരനത്തിനായി ആഹാരക്രമത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പങ്കുവെച്ച ഈ അറിവുകള്‍ നിങ്ങള്‍ക്ക് ഉപയോഗപ്രദമാകുമെന്നു കരുതുന്നു.