സില്‍ക്കുപോലെ സ്മൂത്തായ രുചിയൂറും ചീസി മക്രോണി അതും വീട്ടില്‍ തയ്യാറാക്കിയത്. ഹോ! ആലോച്ചിട്ട് തന്നെ വായില്‍ കപ്പലോട്ടം, അല്ലെ? കുറച്ച് പച്ചക്കറികള്‍ ചേര്‍ത്തോ അധികം ചീസ് ചേര്‍ത്തോ ഈ വിഭവം എളുപ്പം തയ്യാറാക്കാനുള്ള വിധം നോക്കൂ:
ചേരുവകള്‍:
- ഒരു കപ്പ് പ്രൊസെസ്സ്ട് ചീസ്(ചുരണ്ടിയത്)
- 300 ഗ്രാം വേവിച്ച മക്രോണി
- 6 ടേബിള്‍സ്പൂണ്‍ ബട്ടര്‍
- 2 ടേബിള്‍സ്പൂണ്‍ മൈദ
- 2 കപ്പ് പാല്
- പാകത്തിന് ഉപ്പ്
- 2 ടേബിള്‍സ്പൂണ്‍ ബ്രെഡ് പൊടി
- 1 ടീസ്പൂണ്‍ ഉണക്ക കുരുമുളക് പൊടിച്ചത്
ചെയ്യേണ്ട വിധം:
- ഒരു പാനില്‍ വെള്ളം തിളപ്പിക്കുക
- ഇതില്‍ മക്രോണി പാക്കറ്റില്‍ നിന്ന് പൊട്ടിച്ചിട്ട് നന്നായി പാകം ചെയ്യുക.
- ഈ സമയം ഒരു പാനില്‍ ബട്ടര്‍ ഇട്ട് ഉരുക്കുക.
- ഉരുകിയ ബട്ടറില്‍ കുറച്ച് മൈദ ചേര്‍ക്കുക.
- ചെറുതീയില്‍ ഒരു മിനിറ്റോളം നന്നായി ഇളക്കുക.
- ഇതിലേയ്ക്ക് കുറച്ച് പാല് ഒഴിച്ച് സ്മൂത്താകുന്ന വരെ നന്നായി ഇളക്കുക.
- സിമ്മിലിട്ട് 2 മിനിറ്റ് നേരം വേവിക്കുക.
- സ്റ്റവ്വില്‍ നിന്നും മാറ്റി വയ്ക്കുക.
- ചുരണ്ടിയ ചീസ് ഇതിലേയ്ക്ക് ചേര്‍ക്കുക.
- ചീസ് അതില്‍ അലിഞ്ഞു ചേരുന്നത് വരെ ഇളക്കുക.
- തിളപ്പിച്ച് വച്ചിരിക്കുന്ന മക്രോണി വെള്ളത്തില്‍ നിന്നും ഊറ്റിയെടുക്കുക.
- ഊറ്റിയെടുത്ത മക്രോണിയിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ചീസ് സോസ് ഒഴിക്കുക.
- നന്നായി സോസും മക്രോണിയും ഇളക്കി ചേര്‍ക്കുക.
- ഇതില്‍ കുറച്ച് ഉപ്പും കുരുമുളകും ബ്രെഡ് പൊടിയും തൂവുക
- ചീസി മക്രോണി റെഡി
ഇനി കുക്കിംഗ് ആരംഭിക്കൂ!!!