ആഘോഷങ്ങള്‍ക്ക് രുചികൂട്ടാന്‍ ചോക്കളേറ്റ് കേക്ക്…

നക്ഷത്രങ്ങളുടെയും, സന്തോഷത്തിന്‍റെയും ഈ ക്രിസ്തുമസ്- പുതുവത്സര രാവിന് പകിട്ടേകുന്നവയാണ് കേക്കുകള്‍. ഒരു കഷ്ണം കേക്ക് ഇല്ലാത്ത ഒരു ക്രിസ്തുമസ്സോ, പുതുവത്സരമോ നമുക്ക് ചിന്തിക്കാന്‍ പോലും ആകില്ല. അതിനാല്‍ തന്നെ ഈ ആഘോഷങ്ങളില്‍ കേക്കുകളെ ഒഴിവാക്കുക എന്നത് തികച്ചും അസാധ്യമാണ്. ഈ ആഘോഷരാവിന് രുചികൂട്ടാന്‍ ഡ്രൈ ഫ്രൂട്ട്സ്, ചോക്കോ ചിപ്സ്, കൊക്കോ എസ്സെന്‍സ് എന്നിവ അടങ്ങിയതും, വേഗത്തില്‍ തയ്യാറാക്കാവുന്നതുമായ കൊതിയൂറും ‘ചോക്കളേറ്റ് സ്നാക്ക് കേക്ക്’ ഉണ്ടാക്കിയാലോ? കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഏറെ ഇഷ്ടമുള്ള ഈ കേക്ക് ഉണ്ടാക്കുവാനുള്ള റെസിപ്പി ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു :

30025294_chocolatebuttermilkcake2

ചേരുവകള്‍:

  • 1-1/3 കപ്പ് മൈദപ്പൊടി (ഏകദേശം 325 ml)
  • 1/2 കപ്പ് മധുരം ചേര്‍ക്കാത്ത കൊക്കോ പൌഡര്‍ (ഏകദേശം 125 ml)
  • 1 ടീസ്പൂണ്‍ ബേക്കിംഗ് പൌഡര്‍ (5 ml)
  • 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ (2 ml)
  • 1/2 ടീസ്പൂണ്‍ ഉപ്പ് (ഏകദേശം 2 ml)
  • 1 കപ്പ് ബ്രൌണ്‍ ഷുഗര്‍ (ശര്‍ക്കരപ്പാനിയും പഞ്ചസാരയും മിക്സ് ചെയ്തത്- ഏകദേശം 250 ml)
  • 1/2 കപ്പ് ബട്ടര്‍മില്‍ക്ക് (ഏകദേശം 125 ml)
  • 1/2 കപ്പ് വെള്ളം(ഏകദേശം 125 ml)
  • 20-50 ഗ്രാം കശുവണ്ടി, ബദാം, ഉണക്കമുന്തിരി (അരിഞ്ഞത്)
  • 20-30 ഗ്രാം ചോക്കോ ചിപ്സ്
  • 1/4 കപ്പ് ശുദ്ധമായ എണ്ണ (60 ml)
  • 1-1/2 ടീസ്പൂണ്‍ വാനില (7 ml)
  • ഐസിംഗ് ഷുഗര്‍ (ആവശ്യമെങ്കില്‍ മാത്രം)

b18c4143-56f6-44f0-b3d7-76d8470ccc32

 

തയ്യാറാക്കേണ്ട വിധം:

  • ഒരു വലിയ ബൌളില്‍ മൈദ, ബേക്കിംഗ് പൌഡര്‍, ബേക്കിംഗ്സോഡ, ഉപ്പ്(അല്‍പ്പം), കൊക്കോ പൌഡര്‍ എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യുക.
  • ഒരു അരിപ്പതട്ട് ഉപയോഗിച്ച് ബ്രൌണ്‍ ഷുഗര്‍ അമര്‍ത്തുക. ശേഷം ബൌളിലെ മിക്സില്‍ ഇട്ട് കുഴയ്ക്കുക.
  • കശുവണ്ടിയും, ബദാമും ചേര്‍ക്കുക.
  • ഇനി ബട്ടര്‍മില്‍ക്ക്, എണ്ണ, വെള്ളം, വാനില, ഉണക്കമുന്തിരി എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. നന്നായി സ്മൂത്ത് ആകുന്ന വരെ കുഴയ്ക്കുക.
  • വട്ടത്തിലുള്ള ഒരു കേക്ക് പാനില്‍ ബട്ടര്‍ പേപ്പര്‍ നിരത്തി ഗ്രീസ് ചെയ്യുക. ശേഷം ബൌളിലെ മിശ്രിതം ഇതിലേയ്ക്ക് ഒഴിക്കുക.
  • മിശ്രിതത്തിന് മുകളില്‍ ചോക്കോ ചിപ്പ്സ് വിതറുക.
  • ഒവന്‍ 350°F (180°C) പ്രീ ഹീറ്റ് ചെയ്യുക.
  • ശേഷം കേക്കിന്‍റെ മിശ്രിതം ഉള്ള പാന്‍ ഒവനില്‍ വച്ച് 35 മിനിറ്റ് നേരം ബേക്ക് ചെയ്യുക.( കേക്ക് പാകം ആയോ എന്നറിയുവാന്‍ 35 മിനിറ്റിനു ശേഷം കേക്കിന്‍റെ നടുവില്‍ ഒരു കത്തി കടത്തി നോക്കുക. ഇത് തിരിച്ചെടുക്കുമ്പോള്‍ കത്തിയില്‍ ഒന്നും പറ്റിപ്പിടിച്ചിരിക്കുന്നില്ലെങ്കില്‍ കേക്ക് പാകമായി)
  •  പാകമായിക്കഴിഞ്ഞാല്‍ ഒവനില്‍ നിന്നെടുത്ത് തണുക്കാന്‍ സമയം നല്‍കുക.
  • ശേഷം വിളമ്പാം.

ഈ ചോക്കളേറ്റി വിഭവം ഇന്ന് തന്നെ ഉണ്ടാക്കി നോക്കൂ!!!

Authors
Top