കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് ജാം. പഴങ്ങള്‍ കഴിക്കുവാന്‍ പൊതുവേ വിമുഖത കാണിക്കുന്ന കുട്ടികള്‍ക്ക് ഇവയുടെ ഗുണം ലഭിക്കുവാന്‍ ചെയ്യാവുന്ന എളുപ്പവഴികൂടിയാണ് ഫ്രൂട്ട് ജാം ബ്രെഡ്ഡിലോ മറ്റോ പുരട്ടി കൊടുക്കുന്നത്.
ധാരാളം ജലാംശം അടങ്ങിയിരിക്കുന്ന ഇവയില്‍ ഷുഗർ , മിനറൽസ് ,വിറ്റാമിൻ എന്നിവ നമുക്ക് പ്രതിരോധശേഷി നൽകുകയും ചെയ്യുന്നു. ഫ്രൂട്ട്സിലടങ്ങിയിരിക്കുന്ന സെല്ലുലോസ് അതായത് ഫൈബർ മലബന്ധം അകറ്റി ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുവാനും സഹായിക്കുന്നു. അതിനാല്‍ നിങ്ങളുടെ കുട്ടികൾക്കായി ഇതാ ഒരു ഈസി ടു മേക്ക് ഫ്രൂട്ട് ജാം റെസിപ്പീ,
ചേരുവകൾ
- പപ്പായ- ഒരു കഷ്ണം
- പൈനാപ്പിൾ- ഒരു കഷ്ണം
- തണ്ണിമത്തന്‍- ഒരു കഷ്ണം
- വാഴപ്പഴം- ഒരു കഷ്ണം
- ചിക്കൂ- ഒരു കഷ്ണം
- സ്റ്റാർ ഫ്രൂട്ട്- ഒരു കഷ്ണം
- നാരങ്ങ- ഒരു കഷ്ണം
- അല്‍പം വെള്ളം
തയ്യാറാക്കുന്ന വിധം
- പഞ്ചസാര അലിയുന്നതുവരെ വെള്ളവും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക.
- പൈനാപ്പിൾ ക്യുബ് ഷേപ്പിൽ നുറുക്കി അതേ അളവിൽ പഞ്ചസാര ചേർക്കുക.
- ഇത് 5 -10 മിനിറ്റ് ഷുഗർ സിറപ്പിൽ ഇട്ടു ചെറിയ തീയിൽ തിളപ്പിക്കുക. മറ്റു ഫ്രൂട്ട്സും ഇടുക.
- സ്റ്റാർ ഫ്രൂട്ടും വാഴപ്പഴവും അവസാനം ചേർക്കുക.
- പൈനാപ്പിളും ഷുഗർ സിറപ്പും തണുത്തതിനു ശേഷം സ്റ്റാർ ഫ്രൂട്ടും വാഴപ്പഴവും നുറുക്കി ഇട്ടു നാരങ്ങാ നീര് ഒഴിക്കുക. സൂക്ഷിച്ചു മിക്സ് ചെയ്യുക.
- നന്നായി തണുത്ത ശേഷം പ്ലേറ്റിലേയ്ക്ക് പകര്‍ത്തുക.
- ആവശ്യമെങ്കില്‍ ഇതിന് മുകളിൽ ഒരു ചെറി വച്ച് ഡെക്കറേറ്റ് ചെയ്യുക.