വണ്ണം കുറയ്ക്കുവാന്‍ ഈ കുറുക്കുവഴികള്‍…

തടി കൂടുന്നത് നമ്മളില്‍ മിക്കവര്‍ക്കും ഒരിക്കലും ഇഷ്ടമില്ലാത്ത കാര്യമാണ്. കുറച്ചെങ്കിലും വണ്ണം കൂടിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഉടന്‍ കണ്ണാടിയുടെ മുന്‍പില്‍ ചെന്ന് സ്വയം അളക്കുകയും വിലയിരുത്തുകയും പിന്നീട് വണ്ണം കുറയ്ക്കുവാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കലും നമ്മളില്‍ ഭൂരിഭാഗവും ചെയ്തിട്ടുണ്ടാകും. എന്നാല്‍ പൊണ്ണത്തടി കുറയ്ക്കുക അത്ര എളുപ്പം സാധിക്കുന്ന ഒരു കാര്യമല്ല. അതിനാല്‍ പൊടി വിദ്യകളും മറ്റും ഒഴിവാക്കി ആരോഗ്യകരമായി വണ്ണം കുറയ്ക്കുകയാണ് ഏറ്റവും നല്ല രീതി. അതിനു സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ വായിക്കൂ:

1. ജീവിത രീതിയില്‍ മാറ്റങ്ങള്‍ വരുത്തൂ:

നിങ്ങള്‍ അമിതവണ്ണം കുറയ്ക്കുവാനുള്ള തീരുമാനം എടുത്ത ആളാണെങ്കില്‍ മറ്റെന്തും ചെയ്യുന്നതിന് മുന്‍പായി ഇപ്പോഴുള്ള ജീവിത രീതിയില്‍ മാറ്റം വരുത്തുകയാണ് അഭികാമ്യം. പക്ഷെ അതിനായി ആദ്യം തന്നെ വളരെ ശ്രമകരമായ വ്യായാമങ്ങള്‍ ചെയ്യുകയും അരുത്. വ്യായാമങ്ങള്‍ വണ്ണം കുറയ്ക്കുന്നതിലും ആരോഗ്യ ജീവിതം നയിക്കുന്നതിലും സഹായകമാകുന്ന ഒരു ഘടകം മാത്രമാണ്. അതിനാല്‍ സമാധാനത്തോടെ വണ്ണം കുറയ്ക്കുവാനായി ഒരു ദിനചര്യ ശീലമാക്കുക. അത് പാലിക്കുക. ഇതിനായി ഒരു വിദഗ്ധ ഉപദേശം തേടുന്നത് നല്ലതായിരിക്കും.
Healthy-and-overweight-is-a-myth-say-researchers_strict_xxl

2. ആവശ്യമില്ലാത്ത ഡയറ്റ്‌ പ്ലാനുകള്‍ വേണ്ടെന്ന് വെയ്ക്കൂ:odd_bite

ആവശ്യമില്ലാത്ത ഡയറ്റ്‌ പ്ലാനുകള്‍ ഒഴിവാക്കുക. നിങ്ങളുടെ ഇഷ്ടവിഭവങ്ങളെ എല്ലാം മാറ്റിനിര്‍ത്തി എല്ലാ ദിവസവും ഒരു മുന്തിരി മാത്രം കഴിക്കുക എന്നത് വളരെ കഷ്ടത നിറഞ്ഞ കാര്യമായിരിക്കും. അതുപോലെ നിങ്ങളുടെ കുടുംബം നല്ല രുചികരമായ ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങള്‍ ഉപ്പില്ലാത്ത സാലഡ് കഴിക്കുന്നത് ചിന്തിക്കുന്നതേ എത്ര കഠിനകരം. അതിനാല്‍ സ്വയം ക്രൂശിക്കാതിരിക്കുക. ഡയറ്റിംഗ് തുടങ്ങണമെങ്കില്‍ ഒരു മികച്ച ഡയറ്റീഷ്യന്‍റെ സേവനം നേടുക. നല്ല ഭക്ഷണം കഴിക്കൂ കൂടുതല്‍ ജീവിക്കൂ!

americans-overweight3. കലോറി എരിച്ചു കളയുവാന്‍ വ്യായാമം ചെയ്യുക:

നിങ്ങള്‍ എന്തെല്ലാം ആഹാരങ്ങള്‍ കഴിക്കണം ഏതെല്ലാം ഒഴിവാക്കണമെന്നെല്ലാം നിങ്ങള്‍ക്കിപ്പോള്‍ അറിയാമായിരിക്കുമല്ലോ. അതുപോലെകഴിക്കുന്ന ആഹാരങ്ങങ്ങളില്‍ എത്രമാത്രം കലോറി അടങ്ങിയിട്ടുണ്ടെന്ന് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്. എത്രത്തോളം കലോറി കഴിക്കുന്നുവോ അതില്‍ കൂടുതല്‍ എരിച്ച് കളയുക. ഇതിനായി ഏറ്റവും നല്ല മാര്‍ഗ്ഗം വ്യായാമം തന്നെയാണ്. ഒരു ഫിറ്റ്നസ് എക്സ്പേര്‍ട്ടിന്‍റെ ഉപദേശ- നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഒരു ഫിറ്റ്നസ് പ്ലാന്‍ ക്രമീകരിക്കുക. ആവശ്യമെങ്കില്‍ നല്ല ഫിറ്റ്നസ് സെന്‍ററില്‍  ചേരുക.

man-in-white-shirt-drinking-bottle-of-water4. അധികം വെള്ളം കുടിക്കുക:

നല്ല ആരോഗ്യം കാത്തുസൂക്ഷിക്കുവാനും വര്‍ക്ക്ഔട്ടുകള്‍ കഴിഞ്ഞുള്ള ക്ഷീണം അകറ്റുവാനും വെള്ളം കുടിക്കുന്നതിനേക്കാള്‍ ഗുണകരമായ മറ്റൊന്നില്ല. കുറെയധികം വെള്ളം കുടിക്കുന്നതിലൂടെ വയര്‍ നിറയുകയും അതിനാല്‍ ഭക്ഷണം കുറച്ച് കഴിക്കുവാന്‍ ഇട വരികയും ചെയ്യും. അതുമാത്രമല്ല ശരീരത്തിലെ കൊഴുപ്പ് എരിയിച്ച് കളയുന്നതുപോലെയുള്ള പലവിധ പ്രവര്‍ത്തനങ്ങളും സുഗമമായി നടക്കുവാന്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ എപ്പോഴും കൂടെയൊരു വെള്ളകുപ്പി കൊണ്ടുനടക്കുക. ധാരാളം വെള്ളം കുടിക്കുക.

family-eating-healthy5. നല്ല ഭക്ഷണം കഴിക്കുക:

ടിന്നിലും മറ്റും കടകളില്‍ വില്‍ക്കപ്പെടുന്ന ഭക്ഷണത്തിന് പകരം ശുദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കുക. കൊഴുപ്പ് കൂടിയ പിസ്സയോ ബര്‍ഗറോ കഴിക്കുന്നതിനേക്കാള്‍ എപ്പോഴും വീട്ടില്‍ നിന്നുമുള്ള ആഹാരങ്ങള്‍ കഴിക്കുവാന്‍ ശ്രമിക്കുക. ഫലങ്ങളും, പച്ചക്കറികളും,ധാന്യങ്ങളും ആഹാരത്തില്‍ ചേര്‍ക്കുക. ചോറ്, അരിപ്പൊടി ചേര്‍ത്തുണ്ടാക്കുന്ന ആഹാരങ്ങള്‍, പാസ്ത തുടങ്ങിയവ കഴിവതും ഒഴിവാക്കുക. ആവശ്യമില്ലെങ്കില്‍ ഭക്ഷണം വെറുതെ കഴിക്കുന്ന ശീലം മാറ്റുക തന്നെ വേണം.

6. ഷുഗര്‍ നിയന്ത്രിക്കുക:image.adapt.480.low.girl_soda_012715

ഒരു ശ്രമകരമായ വര്‍ക്ക്ഔട്ടിന് ശേഷം മസിലുകളെയും കരളിലെ ഗ്ലൈക്കൊജന്‍ സ്റ്റോറുകളെയും റീസ്റ്റോര്‍ ചെയ്യുവാന്‍ അല്‍പ്പം മധുരം കഴിക്കുന്നത് നല്ലതാണ്. പക്ഷെ അല്ലാത്ത സമയം കൂടുതല്‍ കഴിക്കുന്ന മധുരം കൊഴുപ്പിന്‍റെ രൂപത്തില്‍ ശരീരത്തില്‍ അടിഞ്ഞുകൂടുകയേ ഉള്ളൂ. അതിനാല്‍ മധുര പലഹാരങ്ങള്‍ക്ക് പകരം കുറച്ച് ശുദ്ധമായ പഴങ്ങള്‍ കഴിക്കുക. അതുപോലെ മധുര പാനീയങ്ങളും ശീതളപാനീയങ്ങളും ഒഴിവാക്കി വെള്ളം, ഗ്രീന്‍ ടീ, ഇളനീര്‍ എന്നിവ കഴിക്കുക.

ഇനി വ്യാകുലതകളെ മാറ്റി നിര്‍ത്തി നിങ്ങള്‍ ആഗ്രഹിക്കുന്ന ശരീരത്തിനായി പ്രയത്നം ആരംഭിക്കൂ. ജീവിതം ആസ്വദിക്കൂ!

Authors

Related posts

Top