ഭക്ഷണം കഴിക്കൂ, തടികൂട്ടാതെ…

മിക്ക സ്ത്രീകളും തടി കൂടുമെന്ന പേടിയില്‍ അവരുടെ ഇഷ്ടവിഭവങ്ങളെ പാടെ ഒഴിവാക്കാറുണ്ട്. തടി കൂട്ടാതെ ഭക്ഷണം കഴിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. പക്ഷെ അവശ്യ പോഷണം ലഭിക്കാനുള്ള  ഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. സമീകൃത ആഹാരം കഴിച്ച് തന്നെ തടി കുറയ്ക്കുകയെന്നതാണ് ശരിയായ രീതി. അതിനാല്‍ തടി കൂടുമെന്ന ആശങ്കകള്‍ ഇല്ലാതെ ഭക്ഷണം കഴിക്കുവാന്‍ ചില വേറിട്ട രീതികളെ പരിചയപ്പെടൂ:

1. woman-drinking-green-tea-vertഗ്രീന്‍ ടീ കുടിക്കാം:

ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കുവാനും, കലോറി കുറയ്ക്കുവാനും ഗ്രീന്‍ ടീ വളരെ ഫലപ്രദമാണ്. അതിനാല്‍ പാല്‍ ചായയ്ക്കോ, കപ്പിക്കോ പകരം ദിവസേനെ രണ്ടു പ്രാവശ്യമെങ്കിലും ഗ്രീന്‍ ടീ കുടിക്കുന്നത് ശീലമാക്കൂ.

2. ഇടവേളകളില്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കുക:

നിങ്ങള്‍ക്ക് ഭക്ഷണത്തോട് ഏറെ പ്രിയമുണ്ടെങ്കില്‍, ആഹാരം കഴിക്കാതിരിക്കുന്നത് വളരെ പ്രയാസകരമായിരിക്കും. അതിനാല്‍ നിങ്ങള്‍ ആഹാരം ഒഴിവാക്കാതെ ജോലിയ്ക്കിടയിലോ മറ്റോ ലഘുഭക്ഷണങ്ങള്‍ കഴിക്കുക. ഇങ്ങനെ ഇടയ്ക്ക് കഴിക്കുമ്പോള്‍ വിശപ്പധികം ഉണ്ടാകാത്തതിനാല്‍ ഒരേ സമയം അമിത ഭക്ഷണം കഴിക്കുന്ന അവസ്ഥ ഉണ്ടാകുകയില്ല.

3. കഴിക്കുന്ന അളവ് എത്രയെന്ന് ശ്രദ്ധ വേണം:

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവില്‍ കൃത്യമായ ശ്രദ്ധ വേണം. അതിനാല്‍ എത്രത്തോളം ആഹാരം കഴിക്കേണ്ടതുണ്ട് എന്നതില്‍ കൃത്യമായ ബോധ്യവും നിയന്ത്രണവും ഉണ്ടാകണം.

4. പുറത്തുനിന്നും ആഹാരം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക:

വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം രുചിയുടെയും, ആരോഗ്യത്തിന്‍റെയും കാര്യത്തില്‍ മാത്രമല്ല മികച്ചത്. വീട്ടില്‍ നിന്നും ആഹാരം കഴിക്കുമ്പോള്‍ അതില്‍ എത്രത്തോളം എണ്ണയും മറ്റും ചേര്‍ത്തിട്ടുണ്ടെന്ന് നമുക്ക് കൃത്യമായി കാണുവാനും അറിയുവാനും സാധിക്കും.

5. വിശന്നിരിക്കരുത്: My morning ritual

സമയത്ത് ഭക്ഷണം കഴിക്കാതെയിരുന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുവാനും, പിന്നീട് ആഹാരം കഴിക്കുമ്പോള്‍ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുവാനും ഇടയാക്കിയേക്കാം, ഇതുമൂലം കാലക്രമേണ വണ്ണം കൂടുകയും ചെയ്യാം.

6. പതുക്കെ ചവയ്ക്കുക:

പയ്യെ തിന്നാല്‍ പനയും തിന്നാം എന്ന പഴംചൊല്ല് പോലെ തന്നെ ഭക്ഷണം പതുക്കെ ചവച്ചരച്ച് കഴിക്കുവാന്‍ ശീലിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ആഹാരം നന്നായി ദഹിക്കുവാനും കുറച്ച് ഭക്ഷണം കൊണ്ട് തന്നെ വിശപ്പ്‌ തീരുകയും ചെയ്യും. അതിനാല്‍ ആഹാരം കഴിക്കുവാന്‍ സമയം എടുക്കുക.

7. മധുരം കഴിക്കുന്നതില്‍ ശ്രദ്ധ നല്‍കൂ: 

മധുരപതാര്‍ഥങ്ങള്‍ കലോറി വളരെയധികം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. അതിനാല്‍ നിങ്ങള്‍ക്ക് മധുരമുള്ള ആഹാരം കഴിക്കണമെന്നുള്ളപ്പോള്‍ എളുപ്പം ദഹിക്കുന്നതോ കലോറി കുറഞ്ഞതോ ആയ ആഹാരം തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ നല്‍കുക. മാത്രമല്ല മധുരം മിതമായ അളവില്‍ കഴിക്കുവാനും ശ്രദ്ധിക്കുക.

8. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക:

ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് തീര്‍ത്തും ഒഴിവാക്കേണ്ടതില്ല. കാരണം food-temptationഅങ്ങനെ ഒഴിവാക്കുന്നത് നിങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. അതിനാല്‍ എന്തെങ്കിലും കഴിക്കണമെന്ന് തോന്നിയാല്‍ അത് മിതമായ രീതിയില്‍ കഴിക്കുവാന്‍ മടി കാണിക്കരുത്.

9. അനാവശ്യമായ ഡയറ്റിംഗ് ഒഴിവാക്കാം:

അനാവശ്യമായി ഡയറ്റിംഗ് ചെയ്യുന്നത് പരമാവധി ഒഴിവാക്കുക. കാരണം ഇത്തരം ഡയറ്റിംഗുകള്‍ താല്‍ക്കാലികമായ പ്രതിവിധിയെ നല്‍കുകയുള്ളൂ. അതിനാല്‍ ഇത്തരം ഡയറ്റിംഗ് പരുപാടി നിര്‍ത്തി ആരോഗ്യപരമായ ജീവിതശൈലി സ്വായത്തമാക്കൂ.

10. വ്യായാമം ശീലമാക്കാം:

എല്ലാത്തിനും ഉപരിയായി ചെയ്യേണ്ടത് വ്യായാമമാണ്. കാരണം നിങ്ങളുടെ വണ്ണം നിയന്ത്രിച്ച് സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുവാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം വ്യായാമം ചെയ്യുക തന്നെയാണ്. അതിനാല്‍ നിത്യേന വ്യായാമം ചെയ്യുക.

Authors

Related posts

Top