2013 ഡിസംബറില്‍ സമീപത്തുള്ള രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നതിനു മുന്‍പ് തെക്കന്‍ ഗിനിയയിലാണ് എബോള എന്ന പകര്‍ച്ചവ്യാധി ഏറ്റവും രൂക്ഷമായ രൂപം പ്രാപിച്ച് തുടങ്ങിയത്. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ന് വരെ റെജിസ്റ്റര്‍ ചെയ്ത 29,000 കേസുകളില്‍ ഏകദേശം 11,300 ല്‍ അധികം ആളുകളുടെ മരണത്തിന് ഈ പകര്‍ച്ച വ്യാധി കാരണമായിട്ടുണ്ട്. പക്ഷെ ഈ ശരിയായ കണക്കുകള്‍ ചിലപ്പോള്‍ ഇതിലും കൂടുതലായിരിക്കാം.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ഗിനിയ (മരിച്ചവരുടെ എണ്ണം: 2,500ല്‍ കൂടുതല്‍), സിയേറ ലിയോണ്‍ (മരിച്ചവരുടെ എണ്ണം: 3,900 ല്‍ കൂടുതല്‍), ലിബേറിയ/ ലൈബീരിയ (മരിച്ചവരുടെ എണ്ണം: 4,800ല്‍ കൂടുതല്‍) എന്നിങ്ങനെയുള്ള മൂന്നു രാജ്യങ്ങളിലായി 99% ല്‍ കൂടുതല്‍ ആളുകള്‍ ഈ വ്യാധിയുടെ ഇരകളായിയിരിക്കുന്നു.
ഉത്ഭവം എവിടെനിന്ന്:
മദ്ധ്യാഫ്രിക്കയിലാണ് ആദ്യമായി എബോള പകര്‍ച്ചവ്യാധിയെ സ്ഥിരീകരിച്ചത്. നേരത്തെ സയിര്‍ എന്നറിയപ്പെട്ടിരുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ എബോള നദിയുടെ പേരാണ് 1976 മുതല്‍ കാണപെട്ടുതുടങ്ങിയ ഈ ഉഷ്ണമേഖലാ വൈറസിന് നല്‍കിയിരിക്കുന്നത്.
ഇതിന്‍റെ അഞ്ച് തരം ഗണങ്ങളെ (സയിര്‍, സുഡാന്‍, ബുണ്ടിബുഗ്യോ, റെസ്റ്റോണ്‍, തായ് ഫോറെസ്റ്റ്) ഇന്നുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതിലെ ആദ്യത്തെ ഗണമാണ് 90 ശതമാനം മരണങ്ങള്‍ക്കും കാരണമായിട്ടുള്ളത്.
എങ്ങിനെയാണ് പകരുന്നത്:
വവ്വാലുകളെയാണ് ഈ വയറസിന്‍റെ പ്രധാന വാഹകരായി പറയുന്നത്. അതുപോലെ ഗോറില്ലകള്‍, ചിമ്പാന്‍സികള്‍, കുരങ്ങുകള്‍, ഉടുംബ്, മുള്ളന്‍പന്നികള്‍ എന്നിവയും ഈ വയറസിനെ മനുഷ്യരിലേക്കെത്തിക്കുന്നത്തില്‍ പങ്ക് വഹിക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്.
എബോള ബാധിച്ചതോ അതുവഴി മരിച്ചതോ ആയ വ്യക്തിയുടെ രക്തം, ശരീരത്തിലെ ദ്രാവകങ്ങള്‍, വിസര്‍ജ്ജ്യങ്ങള്‍ അല്ലെങ്കില്‍ അവയവങ്ങള്‍ തുടങ്ങിയവയില്‍ നിന്നും ഈ രോഗം മറ്റുള്ളവരിലേയ്ക്ക് പകരാം. പക്ഷെ കാറ്റിലൂടെ പകരുകയില്ല.
എബോള ബാധിച്ചവര്‍ അതിന്‍റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുന്നതിന് മുന്‍പ് അവരില്‍ നിന്നും രോഗം പിടിപെടുകയില്ല. ഏറ്റവുമധികം രോഗം പകരുവാന്‍ സാധ്യതയുള്ളത് രോഗിയുടെ മരണത്തിനു ശേഷമാണ്, ഈ കാരണത്താല്‍ മരണാനന്തരക്രിയകള്‍ ചെയ്യുന്നതും ദഹിപ്പിക്കുന്നതും പ്രയാസകരമാകും.
ലക്ഷണങ്ങള്‍ എന്തെല്ലാം:
രണ്ട് മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ കടുത്ത പനി, ക്ഷീണം, മസിലുകളിലും സന്ധികളിലും വേദന, തലവേദന, തൊണ്ടവരള്‍ച്ച തുടങ്ങിയവ അനുഭവപ്പെടും. ശേഷം ചര്‍ദ്ദിയും, വയറിളക്കവും, തൊലിപ്പുറം പൊട്ടുക, കരള്‍, വൃക്ക എന്നിവ തകരാരിലാകുക, പുറമേയും ആന്തരികമായും രക്തസ്രാവം എന്നിവ ഉണ്ടാകുന്നു.
ഈ ഇന്‍ഫെക്ഷനെ എങ്ങിനെ തടുക്കാം:
പ്രധിരോധമരുന്നുകള്‍ ലഭ്യമല്ലാത്ത അവസ്ഥയില്‍ എബോള പിടിപെടാതിരിക്കുവാന്‍ ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്. ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള അണുനാശിനികളോ ജെല്ലുകളോ ഉപയോഗിച്ച് കൈകള്‍ കഴുകി വൃത്തിയായി സൂക്ഷിക്കുക.
അണുബാധയേറ്റ ആളുകളില്‍ നിന്നും മൃതശരീരത്തില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക. മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നവര്‍ സംരക്ഷണ ഉടുപ്പുകളും കൈയ്യുറകളും, മാസ്ക്കുമെല്ലാം ഉപയോഗിക്കേണ്ടതുണ്ട്.
ചികിത്സ:
ആഫ്രിക്കയില്‍ ഈ പകര്‍ച്ചവ്യാധി രൂക്ഷമായ സമയം പരീക്ഷണാടിസ്ഥാനത്തില്‍ കുറെ മരുന്നുകളും പ്രതിരോധകുത്തിവയ്പ്പുകളും രോഗികളില്‍ പരീക്ഷിച്ചിരുന്നു.
ജാപ്പനീസ് കമ്പനിയായ ടോയോമ കെമിക്കല്‍സ് വികസിപ്പിച്ചെടുത്ത “അവിഗാന്‍”(Avigan (favipiravir)) എന്ന ആന്‍റിവൈറല്‍ ട്രീറ്റ്മെന്‍റും ZMapp എന്ന കനേഡിയന്‍- അമേരിക്കന്‍ ആന്‍റിബയോട്ടിക്കും ആയിരുന്നു കൂടുതലായും ഉപയോഗിച്ച മരുന്നുകള്‍.
കാനഡയില്‍ വികസിപ്പിച്ച VSV-EZEBOV എന്ന മരുന്ന് ഗിനിയയില്‍ എബോള രോഗികളില്‍ പരീക്ഷിച്ച് രോഗത്തില്‍ നിന്ന് 100% സംരക്ഷണം ലഭിക്കുമെന്ന തെളിവ് ലഭിച്ചതിന് ശേഷം ലോകാരോഗ്യസംഘടന ലോകത്തെ എബോളയില്‍ നിന്നും രക്ഷ നല്‍കുന്ന ഫലപ്രദമായ വാക്സീന്‍ വൈകാതെ ലഭ്യമായി തുടങ്ങുമെന്ന് അറിയിച്ചു.
അപ്പോള്‍ എബോളയെ പ്രതിരോധിക്കുവാന്‍ ലോകത്ത് ലഭിക്കുന്ന ഏക ലൈസന്‍സ്ഡ് വാക്സീന്‍ ആയെക്കാം VSV-EZEBOV.