സ്ത്രീകള്‍ പൊതുവായി അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടിയുടെ ബലക്കുറവ്. ഇതിന് പരിഹാരമായി പല മാര്‍ഗ്ഗങ്ങളും നാം അവലംബിക്കാറുമുണ്ട്. അത്തരം ചില പൊടികൈകളെ ഇവിടെ പരിചയപ്പെടുത്തുന്നു. ഇവയെല്ലാം പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളുമാണ്.
എണ്ണ തേയ്ക്കാം:
കടുകെണ്ണ, വെളിച്ചെണ്ണ, ഒലീവ് എണ്ണ എന്നിങ്ങനെയുള്ള എണ്ണകള്‍ പതിവായി തലയില്‍ തേയ്‌ക്കുന്നത് മുടിക്ക് ബലം നല്‍കാന്‍ സഹായിക്കും. ഇതോടൊപ്പം മികച്ച കമ്പനിയുടെ ഷാംപൂവും കണ്ടീഷണറും ഒന്നിടവിട്ട ദിവസങ്ങളില്‍ ഉപയോഗിക്കുന്നതും അമിതമായി മുടി കൊഴിയുന്നത് തടയാന്‍ സഹായിക്കും.
വരണ്ടതും നിറം മങ്ങിയതുമായ മുടിക്ക് തിളക്കവും ഭംഗിയും നല്‍കുന്നതിന് ബദാം എണ്ണ തേയ്‌ക്കുക. ഈ എണ്ണയുടെ ഗുണങ്ങള്‍ മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കും. ഇതുവഴി മുടിയിഴകളെ ആരോഗ്യമുള്ളതാക്കി തോന്നിപ്പിക്കുകയും ചെയ്യും.
മുടിക്ക് ആകര്‍ഷകമായ തിളക്കം ലഭിക്കുന്നതിന് കമോമില്‍ (യൂറോപ്പില്‍ കണ്ടുവരുന്ന ഒരു തരം ജമന്തിപ്പൂവ്) വെള്ളത്തില്‍ മുടി കഴുകുകന്നത് ഏറെ ഗുണപ്രദമാണ്.
ഇത് കൂടാതെ മുടിക്ക് ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍, ആന്‍റി ഓക്‌സിഡന്‍റ്‌സ്, ഒമേഗ 3 എന്നിവ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. മുടിയില്‍ പൊടി പടലങ്ങള്‍ ഏല്‍ക്കാതെയും പ്രത്യേകം ശ്രദ്ധിക്കുക.