മഴക്കാലത്ത് മുടി സംരക്ഷണം കുറച്ച് ശ്രദ്ധ നല്‍കേണ്ട ഒരു വിഷയമാണ്. സിനിമയില്‍ നായികമാര്‍ മഴയില്‍ നൃത്തം ചെയ്യുമ്പോള്‍ അവരുടെ മുടി നല്ല ഭംഗിയില്‍ കിടക്കുന്നത് കണ്ട് അതുപോലെ ചെയ്യാന്‍ പോയാല്‍ മുടിയെല്ലാം ഒട്ടിപ്പിടിച്ച് നനഞ്ഞ കോഴിയെ പോലെയിരിക്കും കാണാന്‍. ഈര്‍പ്പം അധികമുള്ള ഈ മഴ സമയം നമ്മുടെ മുടി എങ്ങിനെയെല്ലാം പരിപാലിക്കണമെന്നറിയാന്‍ ചുവടെ നല്‍കിയിരിക്കുന്ന ചില ടിപ്സ് ഒന്നുനോക്കൂ:
- കെരാറ്റിന്‍ ഷാംപൂ: മുടിക്ക് തിളക്കം കിട്ടാന്‍ കെരാറ്റിന്‍ അടങ്ങിയ ഷാംപൂ ഉപയോഗിക്കാവുന്നതാണ്. ഇത് മുടി ചുരുണ്ട് കേറുന്നത് തടയുന്നു. അതിനോടൊപ്പം ഇത് ശിരോചര്‍മത്തെ അസ്വസ്തമാക്കാതെ മുടി ശുചിയാക്കുകായും ചെയ്യുന്നു.
- ഫംഗല്‍ ഇന്‍ഫെക്ഷന്‍ തടയാം: മഴക്കാലത്ത് ഫംഗല്‍ ഇന്‍ഫെക്ഷന്‍ സാധാരണയാണ്. നനഞ്ഞ മുടി കുറെ നേരത്തിനു ശേഷവും ഉണക്കിയില്ലെങ്കില്‍ അത് ഇന്ഫെക്ഷന് കാരണമാകുന്നു. അതിനാല്‍ ഈ കാലാവസ്ഥയില്‍ ഇപ്പോഴും ഒരു ചെറിയ ടവ്വല്‍ കൈയില്‍ കരുതണം.
- മുടി നന്നായി ഉണക്കണം: മുടി ടവ്വലോ ഹെയര്‍ ഡ്രൈയറോ ഉപയോഗിച്ച് എപ്പോഴും നന്നായി ഉണക്കുക. മുടിക്ക് സോഫ്റ്റ് ലുക്ക് കിട്ടാന്‍ പരുപരുത്ത പല്ലുകളുള്ള ചീര്‍പ്പുപയോഗിച്ച് ചീകുന്നത് നല്ലതാണ്.
- മുടിയില്‍ തേച്ച ജെല്ലുകളും സ്പ്രേയും കഴുകി കളയണം: മുടി ഭംഗിയായി ഒതുങ്ങിയിരിക്കാന്‍ ജെല്ലും സ്പ്രേയുമൊക്കെ തേക്കാറുണ്ട്. എന്നാല്‍ ഇതെല്ലം അധികം നേരം മുടിയില്‍ വെച്ചിരുന്നാല്‍ ഇന്‍ഫെക്ഷന്‍ വരന്‍ സാധ്യതയുണ്ട്. അതിനാല്‍ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത് കഴുകി കളയേണ്ടതാണ്.
- ഹെയര്‍ ട്രീറ്റ്മെന്റുകള്‍ ഒഴിവാക്കാം: പല കെമിക്കല്‍ ട്രീറ്റ്മെന്റുകളും ഒഴിവാക്കി മുടിയുടെ ആരോഗ്യവും തിളക്കവും നാച്യുറലായി നിലനിര്‍ത്തുന്നതാണ് ഏറ്റവും ഉത്തമം.
- ഹെയര്‍ മാസ്ക്: ഒരു പഴം ഉടച്ച് ഒരു ടീസ് സ്പൂണ്‍ തേനുമായ് ചേര്‍ത്ത്മുടിയില്‍ തേച്ചു പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകി കളയുക. മുടി സ്മൂത്തായി കിട്ടാന്‍ ഇത് സഹായിക്കുന്നു. വളരെ ഫലപ്രദമായ ഒന്നാണിത്.മുട്ട, തൈര്, തേന്‍ എന്നിവ മിശ്രിതമാക്കിയും ഹെയര്‍ മാസ്ക് ചെയ്യാവുന്നതാണ്.
- ഓയിലി സ്ക്യാല്‍പ്പ്: ഈര്‍പ്പമുള്ള അന്തരീക്ഷമായതിനാല്‍ ശിരോചര്‍മ്മം അതായത് സ്ക്യാല്‍പ്പ് എന്നമെഴുക്കുള്ളതാക്കി മാറ്റുന്നു. ഇത് വഴി താരനും അനുബന്ധ പ്രശ്നങ്ങളും മുടിയില്‍ ഉണ്ടാകുന്നു. ഇതൊഴിവാക്കാന്‍ 4 സ്പൂണ്‍ നാരങ്ങാ നീര് ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് ഈ മിശ്രിതം ഉപയോഗിച്ച് മുടി കഴുകുക.
- ഹെന്ന ചെയ്യാം: മൈലാഞ്ചിയും ചായപ്പൊടിയും മുട്ടയുടെ വെള്ളയും ചേര്‍ത്ത മിശ്രിതം മുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. 30 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്. ഇത് മുടിയുടെ കറുപ്പ് നിലനിര്‍ത്താനും, മുടി കരുത്തുറ്റതാക്കാനും എണ്ണമയം അകറ്റുന്നതിനും സഹായിക്കുന്നു.