ചിക്കന്‍ എഗ്ഗ് റോള്‍ ഉണ്ടാക്കാം…

നമ്മുടെ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കുവാന്‍ സാധിക്കുന്ന ഒരു വിഭവമാണ് ചിക്കന്‍ എഗ്ഗ് റോള്‍. എണ്ണയില്‍ പൊരിച്ച് തയ്യാറാക്കുന്ന ഇത്ഏറെ രുചിയുള്ളതും  ആരോഗ്യസംപുഷ്ടവുമായ വിഭവമാണ്. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് ചിക്കനും മുട്ടയും ഒഴിവാക്കി പച്ചക്കറികള്‍ ചേര്‍ത്തും ഈ വിഭവം തയ്യാറാക്കാവുന്നതാണ്. ഇനി ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് നോക്കൂ.

 

ചേരുവകള്‍:

  • ചിക്കന്‍ – 200 ഗ്രാം
  • മുട്ട -2
  • സവോള – 1 കപ്പ്‌ ( അരിഞ്ഞത്)
  • ക്യാബേജ് -1 കപ്പ് ( അരിഞ്ഞത്)
  • ക്യാരറ്റ് -1 കപ്പ് ( അരിഞ്ഞത്)
  • ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് – 1/4 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി -1/4 ടീസ്പൂണ്‍
  • മുളകുപൊടി -1 ടീസ്പൂണ്‍
  • മസാലപ്പൊടി -1/2 ടീസ്പൂണ്‍
  • കുരുമുളകുപൊടി -1/2 ടീസ്പൂണ്‍
  • സോയ സോസ് – 1/2 ടീസ്പൂണ്‍
  • ചില്ലി സോസ് – 1/2 ടീസ്പൂണ്‍
  • ഗരം മസാല -1/2 ടീസ്പൂണ്‍
  • നാരങ്ങാ നീര്‍ -2 ടീസ്പൂണ്‍
  • ഗോതമ്പ് പൊടി -1 1/2 കപ്പ്‌
  • മൈദപൊടി -1 കപ്പ്
  • ഉപ്പ് -രുചിക്ക്
  • വെള്ളം -2 കപ്പ്
  • എണ്ണ

തയ്യാറാക്കേണ്ട വിധം:

IMG_6805

അരപ്പിനായി ചെയ്യേണ്ടത്: 

  • ഒരു പാനില്‍ അല്‍പ്പം എണ്ണ ഒഴിക്കുക. ചൂടായ എണ്ണയിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവോള ചേര്‍ക്കുക.
  • ഇത് വാടിയതിനു ശേഷം ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ചേര്‍ത്ത് വഴറ്റുക
  • ഇതിലേയ്ക്ക് അല്‍പ്പം വെള്ളം ഒഴിച്ച് തിളക്കാന്‍ സമയം നല്‍കുക.
  • തിളച്ച് കഴിയുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന കാരറ്റും ക്യാബേജും ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക.
  • വെള്ളം വറ്റുമ്പോള്‍ ഓഫ്‌ ചെയ്ത് മാറ്റി വയ്ക്കുക.

ചിക്കന്‍ തയ്യാറാക്കുവാന്‍:

  • ചിക്കന്‍ വളരെ ചെറുതായി നുറുക്കുക.
  • നുറുക്കിയ ചിക്കന്‍ ഒരു ബൌളില്‍ എടുത്ത് അതിലേക്ക് അടിച്ച് പതപ്പിച്ച ഒരു മുട്ട നന്നായി മിക്സ് ചെയ്യുക.
  • മറ്റൊരു ബൌളില്‍ ഉപ്പ്(പാകത്തിന്), മഞ്ഞള്‍പൊടി, മുളകുപൊടി, മസാലപ്പൊടി, കുരുമുളകുപൊടി എന്നിവ എടുത്ത്, ഇതിലേയ്ക്ക് അല്‍പ്പം വെള്ളം ഒഴിച്ച് കുഴമ്പ് രൂപത്തിലാക്കുക.
  • ഈ മിശ്രിതത്തിലേയ്ക്ക് ചിക്കന്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് ഫ്രിഡ്ജില്‍ 15-25 മിനിറ്റ് നേരത്തേക്ക് വയ്ക്കുക.
  • ശേഷം എണ്ണയില്‍ മൊരിയിച്ചെടുക്കുക.(ഡീപ്പ് ഫ്രൈ ആകാതെ ശ്രദ്ധികുക.)
  • ഇനി ബൌളില്‍ നിന്നും പാനിലുള്ള മിശ്രിതത്തിലേയ്ക്ക് ചിക്കന്‍ മിക്സ് ചേര്‍ക്കുക.
  • ഗരംമസാല, സോയ സോസ്, ചില്ലി സോസ്, നാരങ്ങാ നീര്‍, എന്നിവ കൂടി ഇതില്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
  • 5 മിനിറ്റ് നേരം നല്ല തീയില്‍ വേവിച്ച ശേഷം(ഈ സമയം നന്നായി ഇളക്കുക) 10 മിനിറ്റ് സിമ്മില്‍ ഇട്ട് വേവിക്കുക(അല്‍പ്പം വെള്ളം തൂവിക്കൊടുത്ത് പാന്‍ മൂടി വയ്ക്കുക).
  • ശേഷം ഓഫ് ചെയ്ത് വയ്ക്കാം

റോള്‍ തയ്യാറാക്കുവാന്‍:

  • 1 1/2 കപ്പ്‌ ഗോതമ്പ് മാവ് ഒരു പാത്രത്തില്‍ എടുത്ത് ഇതിലേയ്ക്ക് 1/2 കപ്പ് മൈദപൊടി ചേര്‍ത്ത് മിക്സ് ചെയ്യുക.
  • പാകത്തിന് ഉപ്പു ചേര്‍ത്തശേഷം ഇളം ചൂട് വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുക.
  • കുഴച്ച് വച്ച മാവ് ചെറു ഉരുളകളാക്കി കട്ടി കുറച്ച് പരത്തിയെടുക്കുക.

ചിക്കന്‍ എഗ്ഗ് റോള്‍:

  • പാനില്‍ നിന്ന് ചിക്കന്‍-എഗ്ഗ് റോള്‍ മിശ്രിതം ഒരു സ്പൂണില്‍ എടുത്ത് പരത്തി വച്ചിരിക്കുന്ന മാവിന് മുകളില്‍ വെയ്ക്കുക.
  • ശേഷം ഇത് നന്നായി റോള്‍ രൂപത്തില്‍ പൊതിഞ്ഞെടുക്കുക. ഇതുപോലെ ബാക്കി മിശ്രിതവും റോള്‍ ആക്കുക.
  • ചിക്കന്‍ വറുത്ത പാനിലെ എണ്ണയില്‍ തന്നെ റോള്‍ പൊരിക്കാം.
  • റോള്‍ ഓരോന്നായി എണ്ണയില്‍ വച്ച് നന്നായി ഫ്രൈ ചെയ്യുക.
  • മൊരിഞ്ഞ് ചെറിയ ബ്രൌണ്‍ നിറത്തിലാകുമ്പോള്‍ റോളുകള്‍ എണ്ണയില്‍ നിന്നും മാറ്റുക.
  • റോളുകള്‍ ഒരു പ്ലേറ്റില്‍ എടുത്ത് ചൂടോടെ ചില്ലി സോസിന്‍റെയോ നിങ്ങള്‍ക്കിഷ്ടമുള്ള മറ്റേതെങ്കിലും സോസിന്‍റെ ഒപ്പമോ കഴിക്കൂ.

Note: 1.  ചിക്കന്‍ കഷ്ണമാക്കുന്നതിന് പകരം മൊരിഞ്ഞ ചിക്കന്‍ കഷ്ണങ്ങള്‍ ആറിക്കഴിയുമ്പോള്‍                   പിച്ചിയെടുത്ത് പാനിലെ അരപ്പിലിട്ട് വേവിക്കാം

2. അരപ്പ് കരിഞ്ഞുപോകാതെ പ്രത്യേകം ശ്രദ്ധിക്കുക.

3. ക്യാരറ്റ്, ക്യാബേജ് എന്നിവയ്ക്കൊപ്പം ഉരുളക്കിഴങ്ങും ചേര്‍ക്കാവുന്നതാണ്.

എളുപ്പം തയ്യാറാക്കാവുന്ന ഈ രുചിയൂറും വിഭവം നിങ്ങളുടെ കുട്ടികള്‍ക്ക് വൈകുന്നേരങ്ങളില്‍ ഉണ്ടാക്കി നല്‍കാവുന്ന ഏറ്റവും നല്ല വിഭവമാണ്. ഇത് ഇന്ന് തന്നെ പരീക്ഷിച്ച് നോക്കൂ.

Authors
Top