കുട്ടികളിലെ വായനാശീലം വളര്‍ത്താം…

download

“വായിച്ചാല്‍ വളരും വായിച്ചില്ലെങ്കില്‍ വളയും”.   – കുഞ്ഞുണ്ണി മാഷ്

കുഞ്ഞുണ്ണി മാഷിന്‍റെ വാക്കുകള്‍ പോലെ തന്നെ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ വായനഅത്യന്താപേക്ഷിതമാണ്,  എന്നാല്‍ വായിക്കാതെ വളര്‍ന്നാലോ ജീവിതത്തില്‍ പുരോഗമനം അസാദ്ധ്യമാകുന്നു. വളരെ ചെറു പ്രായത്തില്‍ തന്നെ ആരംഭിക്കേണ്ട ഒന്നാണ് വായനാ ശീലം.   കുട്ടികള്‍ വീഡിയോ ഗെയിംസ് മറ്റുമായി ചിലവിടുന്ന ഒഴിവു സമയം വായനയിലേക്ക് തിരിച്ചു വിടാന്‍ നാം ശ്രണ്ടിക്കെണ്ടാതാണ്.  വായനാശീലം വളര്‍ത്തിയെടുക്കാന്‍ മാതാ പിതാക്കള്‍ കുഞ്ഞിലെ മുതല്‍ കുട്ടികള്‍ക്ക് ചെറു കഥകളും കവിതകളും മറ്റും വായിച്ചു കേള്‍പ്പിക്കുന്നത് നല്ലതാണ്. ഇത് ഭാവിയില്‍ അവര്‍ക്ക് പഠനത്തിലും താല്‍പര്യം ഉണ്ടാക്കുവാന്‍ സഹായിക്കും.  അച്ഛനമ്മമാര്‍ കുട്ടികള്‍ക്ക് മുന്നില്‍ വായിക്കുന്നതും അത് ആസ്വദിക്കുന്നതുമെല്ലാം അവരെ വായനയുടെ ലോകത്തേക്ക് എത്തിക്കുന്നു. കുട്ടികള്‍ക്കായുള്ള നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് അവ സമ്മാനിക്കുന്നതും ബുക്ക് സ്റ്റോറുകളിലും മറ്റും പുസ്തകങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ കുട്ടികളെ കൂടെ കൂട്ടുന്നതും അവരെ പുസ്തകങ്ങളോട് കൂടുതല്‍ അടുപ്പിക്കുന്നു.

കുട്ടികളില്‍ വായനാ ശീലം വളര്‍ത്താന്‍ ചില എളുപ്പവഴികള്‍ അറിഞ്ഞുവെച്ചോളൂ:

  • crazy-kids-readingകുറെയധികം ചിത്രങ്ങളും നിറങ്ങളും അടങ്ങിയ പുസ്തകങ്ങളോട് കുട്ടികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്.  കുട്ടികള്‍ക്ക് അക്ഷരങ്ങളേക്കാള്‍ പ്രിയം ചിത്രങ്ങളോടാണ്‌. ചിത്രങ്ങള്‍ നോക്കി ചിന്തിക്കാനും സങ്കല്‍പ്പിക്കാനും ഇത്തരം പുസ്തകങ്ങള്‍ അവരെ പ്രോത്സാഹിപ്പിക്കുന്നു.
  • child-readingകുട്ടികള്‍ക്കൊപ്പമിരുന്നു കഥകളും മറ്റും വായിച്ച് കൊടുക്കുന്നത് നല്ലതാണ്. ദിവസവും നിങ്ങളുടെ കുട്ടിയോടൊപ്പം വായിക്കുവാനായി സമയം കണ്ടെത്തണം. ഇടയ്ക്ക് കുട്ടിയെ കൊണ്ടും വായിപ്പിക്കണം. നല്ല ഗുണപാഠം നല്‍കുന്ന കഥകള്‍ തിരഞ്ഞെടുത്ത് വായിക്കാം.
  • പുസ്തകങ്ങള്‍ വായിച്ച് കൊടുത്തതിനു ശേഷം അതില്‍ നിങ്ങളുടെ കുട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമോ സന്ദര്‍ഭമോ അല്ലെങ്കില്‍ പുസ്തകം നല്ലതോ ചീത്തയോ എന്നതിനെയൊക്കെ പറ്റി ചര്‍ച്ചകള്‍ നടത്തുന്നത് നല്ലതാണ്. ഇത് മറ്റു പുസ്തകങ്ങള്‍ വായിക്കാനുള്ള പ്രചോദനമാകും.
  • kidsreading2പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് കുട്ടിക്ക് വായിക്കാന്‍ നല്‍കണം. എളുപ്പത്തില്‍ വായിക്കുവാന്‍ വലിയ പുസ്തകങ്ങളേക്കാള്‍ ചെറിയ പുസ്തകങ്ങള്‍ നല്‍കുക.
  • കുട്ടികള്‍ക്കിഷ്ടപെട്ട വിഷയത്തിലുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കുക. അവര്‍ക്ക് താല്പര്യം തോന്നാത്ത വിഷയങ്ങള്‍ വായിക്കാന്‍ പരമാവധി പ്രേരിപ്പിക്കരുത്.

download (1)

  • വീഡിയോ ഗെമുകള്‍ക്ക് പകരം ഇടയ്ക്കിടെ കുട്ടികള്‍ക്കിഷ്ടമുള്ള പുസ്തകങ്ങള്‍ വാങ്ങി നല്‍കുക. പുതിയ പുസ്തകങ്ങള്‍ കിട്ടുമ്പോള്‍ പഴയവ വേഗം വായിച്ചു തീര്‍ക്കാന്‍ അവര്‍ ശ്രമിക്കും.
  • കുട്ടികള്‍ക്ക് വേഗം ലഭിക്കുന്ന വിധത്തില്‍ പുസ്തകങ്ങള്‍ അടുക്കിവെക്കണം. കുട്ടികളുടെ മുറിയില്‍ ഷെല്‍ഫുകള്‍ നിര്‍മിച്ച് അതില്‍ പുസ്തകങ്ങള്‍ ഭംഗിയോടെ അടുക്കി വെക്കാം.Image-the-Telegraph
  •  അടുത്തുള്ള ലൈബ്രറികളിലും മറ്റും കുട്ടികളെ കൂട്ടി കൊണ്ട് പോകുക. കിഡ്സ്‌ സെക്ഷനില്‍ നിന്നും ഇഷ്ടപെട്ട പുസ്തകങ്ങള്‍ തനിയെ തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാക്കുക.
  • ന്യൂസ് പേപ്പര്‍, കഥാപുസ്തകങ്ങള്‍, ബ്രോഷറുകള്‍, മാസികകള്‍ തുടങ്ങി വായിക്കാന്‍ യോഗ്യമായ എന്തും കുട്ടികളെ വായിക്കുവാന്‍ പ്രോത്സാഹിപ്പിക്കുക.
  • kitap-okuyan-anne-cocuk“എന്നിട്ടെന്തു സംഭവിച്ചൂന്നറിയോ?” ഇത്തരം ചെറു ചോദ്യങ്ങള്‍ വായനയെ കൂടുതല്‍ രസകരമാക്കും.

കുട്ടികള്‍ വായനയിലൂടെ പുതുലോകങ്ങള്‍ കണ്ടു വളരട്ടെ.

Authors
Top