ബദാം ഇഷ്ടപ്പെടാത്തവരായി അധികം ആരും തന്നെ കാണില്ല. കറുമുറെ കഴിക്കാന്‍ പറ്റുന്ന ഒന്നായതിനാല്‍ മിക്കവരുടെയും ഇഷ്ടപെട്ട ഒരു ഡ്രൈ ഫ്രൂട്ടാകും ഇത്. ഏറ്റവുമധികം ആരോഗ്യാസംപൂര്‍ണ്ണമായ ഒന്നായതിനാല്‍ പലവിധ സുഖക്കേടുകളും ഇത് കഴിക്കുന്നതിലൂടെ ഒരുപരിധി വരെ അകറ്റുവാന്‍ സാധിക്കുന്നു. രാവിലെകളില്‍ ഒരു ഗ്ലാസ്സ് പാലിന്‍റെയൊപ്പം കുറച്ച് ബദാം കഴിക്കുന്നത് ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കുവാനും സഹായിക്കുന്നു.
ഇനി ബദാമിനെക്കുറിച്ചുള്ള ചില രസകരമായ കാര്യങ്ങള്‍ ഒന്നറിയാം:
1. കറുമുറെ എന്തങ്കിലും കഴിക്കണമെന്നുണ്ടെങ്കില്‍ ഡ്രൈ ഫ്രൂട്ടുകളില്‍ ബദാമിനേക്കാള്‍ നല്ലതായി മറ്റൊന്നും ഇല്ലെന്ന് തന്നെ പറയേണ്ടി വരും.
2. ഫ്രിഡ്‌ജില്‍ കേടുകൂടാതെ 2 വര്‍ഷം വരെ പരമാവധി ബദാം സൂക്ഷിച്ചുവയ്‌ക്കാവുന്നതാണ്. ഇത് ബദാമില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ E കാരണമാണ്.
3. കൊളസ്ട്രോള്‍ ഒരു പരിധി വരെ നിയന്ത്രിക്കുവാന്‍ ബദാമിനു സാധിക്കുന്നു.
4. ബദാമില്‍ 90% കൊഴുപ്പും അപൂരിതമായതാണ്. അതിനാല്‍ കൊഴുപ്പിനെ പേടിക്കാതെ കഴിക്കാവുന്ന ഒന്നാണിത്.
5. ബദാമിന്‍റെ പൊടി പശമയമുള്ളതല്ല. അതുകാരണം ഇത് ബേക്കിംഗിനായി ഉപയോഗിക്കാവുന്ന വളരെയധികം ആരോഗ്യപൂര്‍ണ്ണവും സ്വാദിഷ്‌ഠവുമായ ഒന്നാണ്.
6. ഇന്ത്യയില്‍ കുട്ടികള്‍ക്കായുള്ള ഒരു ‘Brain food’ ആയിട്ടാണ് ബദാമിനെ കണക്കാക്കുന്നത്.
7. ബ്രോക്കോളിയിലും ഗ്രീന്‍ ടീയിലും ഉള്ളതുപോലെ ബദാമിലും ഫ്ലേവനോയിടുകളുടെ പ്രവര്‍ത്തനങ്ങള്‍ അതെ രീതിയില്‍ നടക്കുന്നുണ്ട്. അതിനാല്‍ തന്നെ നിങ്ങളുടെ ചര്‍മ്മത്തിനെ പോഷിപ്പിക്കുവാനായി ഇതിനു വളരെയധികം സാധിക്കുന്നു.
8. അരക്കുപ്പിയോളം ബദാം എണ്ണ ഉണ്ടാക്കുവാന്‍ ഏകദേശം 1000 പൗണ്ട് ബദാം വേണ്ടിവരും!
9. സ്വാദിഷ്ഠമായ ചോക്കളേറ്റുകള്‍ നിര്‍മിക്കുവാനായി ചോക്കളേറ്റ് നിര്‍മ്മാതാക്കള്‍ ലോകത്തെ മൊത്തം ബദാമില്‍ 40 ശതമാനവും ഉപയോഗിക്കുന്നു.
10. ബദാം ഒരു കായ ആണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത് ബദാം മരത്തില്‍ ഉണ്ടാകുന്ന ഒരു പഴത്തിന്‍റെ കുരു മാത്രമാണ്.
11. കാല്‍സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ E & B, ഡയട്ട്രി ഫൈബറുകള്‍ തുടങ്ങിയവയുടെ കലവറയാണ് ബദാം.
12 . ബദാമിന്‍റെ പുറം തോട് ലോകമെമ്പാടും കാലിത്തീറ്റയായും ഉപയോഗിക്കുന്നുണ്ട്.
13. ഏതാണ്ട് 30 തരം ബദാമുകള്‍ഉണ്ട്, എന്നാല്‍ ഇതില്‍ ഏകദേശം പത്തെണ്ണം മാത്രമേ ഭക്ഷ്യവശ്യത്തിനായി ഉപയോഗിക്കാറുള്ളൂ.
14. ഹൃദയ സംബന്ധിയായ രോഗങ്ങള്‍ക്കും പ്രമേഹത്തിനും ബദാം കഴിക്കുന്നതിലൂടെ ഒരു പരിധി വരെ തടയിടാന്‍ സഹായിക്കുന്നു.
ബദാമിനെ പറ്റിയുള്ള രസകരമായ ഈ കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ ഇനി ദിവസവും ബദാം കഴിച്ചാലോ എന്ന് ആലോചിചിട്ടുണ്ടാകുമെന്നു വിശ്വസിക്കുന്നു.