അമിതവണ്ണവും പിസിഒഎസ്സും തമ്മില്‍ ബന്ധമുണ്ടോ?

ഈ ലേഖനത്തില്‍ പോളിസിസ്റ്റിക്ക് ഓവറിയന്‍ സിണ്ട്രോമും അമിതവണ്ണവും എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും ഇതിനെ എങ്ങിനെ പ്രതിരോധിക്കാമെന്നതിനേക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

lean-and-obese-pcos

  • പിസിഒഎസ്സും അമിതവണ്ണവും തമ്മിലുള്ള ബന്ധം:

പിസിഒഎസ് ഉള്ളപ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ പലവിധ ഹോര്‍മോണല്‍ മാറ്റങ്ങളും ഉണ്ടാകുന്നു. നിങ്ങളുടെ ശരീരത്തിന് ഭക്ഷണത്തില്‍ നിന്നുള്ള ഷുഗറിനെ ഹോര്‍മോണിലെ ഇന്‍സുലിന്‍ ഉപയോഗിച്ച് എനര്‍ജി ആക്കി മാറ്റുവാന്‍ സാധിക്കുകയില്ല എന്നതാണ് ഈ മാറ്റങ്ങളില്‍ പ്രധാനപെട്ടത്.ഇത് കാരണം രക്തത്തിലെ ഗ്ലൂക്കോസിന്‍റെയും ഷുഗറിന്‍റെയും അളവില്‍ ക്രമാതീതമായ വര്‍ദ്ധനവ്‌ ഉണ്ടാകുകയും അതുവഴി തടി കൂടുവാനും കാരണമാകുന്നു.

  • പൊണ്ണത്തടിയും പിസിഒഎസ്സിന്‍റെ സൂചനയാണ്:

ആര്‍ത്തവവിരാമത്തിനു മുന്‍പായി പ്രമേഹം ഉള്ള സ്ത്രീകളില്‍ 10 ല്‍ ഒരാള്‍ക്കെങ്കിലും പിസിഒഎസ്സിന്‍റെ ലക്ഷണങ്ങളുണ്ടാകും. അതിനാല്‍ നിങ്ങള്‍ക്ക് അമിതമായി വണ്ണം വയ്ക്കുന്നു എന്ന് തോന്നുന്നു എങ്കില്‍ നിങ്ങള്‍ക്ക് പിസിഒഎസ് ഉണ്ടോ എന്നറിയുവാന്‍ ഒരു വിദഗ്ദ്ധനായ ഡോക്ടറുടെ സേവനം നേടുക.

  • പൊണ്ണത്തടി കാരണം ഉണ്ടാകുന്ന പിസിഒഎസ് മറ്റുപല ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴി വെച്ചേക്കാം:

അമിതവണ്ണം പലപ്പോഴും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിങ്ങനെയുള്ള പലവിധ രോഗങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണമാകാം. അതിനാല്‍ തന്നെ അമിതവണ്ണം കാരണം ഉണ്ടാകുന്ന പിസിഒഎസ് ഹൃദ്രോഗങ്ങള്‍ പോലുള്ള പല ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴി വെച്ചേക്കാം.

  • ആര്‍ത്തവത്തില്‍ ക്രമവിരുദ്ധത കാണപ്പെടുന്നു:

പിസിഒഎസ് കാരണം ഹോര്‍മോണുകളില്‍ അസന്തുലിതാവസ്ഥ ഉണ്ടാകുന്നു. കൂടാതെ അമിതവണ്ണം കാരണമുണ്ടാകുന്ന ട്രോമ, മുഖക്കുരു, ക്രമവിരുദ്ധമായ ആര്‍ത്തവം, തുടങ്ങി മറ്റുപല പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കുന്നു.

അമിതവണ്ണം കാരണം ഉണ്ടാകുന്ന പിസിഒഎസ്സിനെ എങ്ങിനെ നിയന്ത്രിക്കാം:

പിസിഒഎസ്സിനെ ചികിത്സിച്ച് ഭേദമാക്കുക പ്രയാസമാണെങ്കിലും ഈ അവസ്ഥയെ നിയന്ത്രിച്ച് നിര്‍ത്തുവാന്‍ സാധിക്കും. അതിനായി ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് സ്വന്തം വണ്ണം നിയന്ത്രിക്കുക എന്നതാണ്.

Overweight-Couple-Walking-300x336

  • വണ്ണം കുറയ്ക്കാം:

ജീവിതാലം മുഴുവന്‍ പ്രയാസപ്പെടുത്തുന്ന ഹൃദ്രോഗങ്ങള്‍, ഉയര്‍ന്ന കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, മുതലായവയെ ഒരുപരിധി വരെ നിയന്ത്രിച്ചു നിര്‍ത്തുവാന്‍ അമിതവണ്ണം ഉള്ളവര്‍ വണ്ണം കുറയ്ക്കുക എന്ന ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്.

  • വിശന്നിരിക്കരുത്:

വണ്ണം കുറയ്ക്കുവാന്‍ ഭക്ഷണം ശരിയായി കഴിക്കാതിരിക്കുന്നത് ഒരിക്കലും നല്ലതല്ല. നിങ്ങള്‍ പിസിഒഎസ്സിന് മരുന്ന് കഴിക്കുന്ന ഒരാളാണെങ്കില്‍ ചികിത്സയ്ക്ക് നല്ല ഗുണം ലഭിക്കുവാന്‍ കൃത്യമായി ഭക്ഷണം കഴിക്കണം. ഭക്ഷണം കഴിക്കാതിരുന്നാല്‍ സ്ഥിതി വഷളാകുകയെ ഉള്ളൂ.

lose-weight-weighing-scale

  • ഡയറ്റീഷ്യന്‍റെ സേവനം നേടുക:

നിങ്ങള്‍ക്ക് ഉചിതമായ ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് അറിയുവാനും, ശരിയായ ഭക്ഷണരീതികള്‍ അറിയുവാനും വിദഗ്ദ്ധനായ ഒരു ന്യൂട്രീഷ്യനിസ്റ്റിന്‍റെയോ ഡയറ്റീഷ്യന്‍റെയോ സേവനം തേടേണ്ടത് വളരെ അത്യാവശ്യമാണ്.

fat-woman-580_56470a

  • വ്യായാമം ചെയ്യുക:

പിസിഒഎസ്സിനെയും അമിതവണ്ണത്തെയും വരുതിയിലാക്കുവാന്‍ വ്യായാമം നിത്യജീവിതത്തിന്‍റെ ഭാഗമാക്കുക. ശരിയായ വണ്ണം നേടുവാനായി കൃത്യതയുള്ള ഭക്ഷണരീതിയും, വ്യായാമവും വളരെയധികം അത്യന്താപേക്ഷിതമാണ്. അതിനാല്‍ വണ്ണം കുറയ്ക്കുവാനും ആരോഗ്യജീവിതത്തിനും വ്യായാമത്തിന് വേണ്ട പ്രാധാന്യം നല്‍കുക.

Authors

Related posts

Top