ഭക്ഷണപതാര്‍ത്ഥങ്ങളായ നാരങ്ങയുടെയും വെളുത്തുള്ളിയുടേയും ആരോഗ്യഗുണങ്ങളെക്കുറിച്ച് നമുക്ക് അറിവുണ്ട്. അതിനാല്‍ തന്നെ ഇവ രണ്ടും കൂടി ചേര്‍ന്നാല്‍ ലഭിക്കുന്ന ഗുണങ്ങളും ധാരാളമാണ്. ശരീരത്തില്‍ ബാധിക്കുന്ന പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇവ ഏറെ ഫലപ്രദവുമാണ്.
മനുഷ്യശരീരത്തിലെ ഏറ്റവും സുപ്രധാനമായ അവയവമായ ഹൃദയം. ഇതിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാല്‍ ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തില്‍ തടസ്സം സൃഷ്ടിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ബ്ലോക്ക്. ഈ പ്രശ്നം ഇല്ലാതാക്കാനും നാരങ്ങയും വെളുത്തുള്ളിയും സഹായിക്കും.
അതെങ്ങിനെയെന്ന് നോക്കാം,
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഹൃദയത്തിലുണ്ടാകുന്ന എല്ലാ തടസ്സങ്ങളും മാറ്റുവാനും നാരങ്ങ- വെളുത്തുള്ളി മിശ്രിതത്തിന് കഴിയും. രണ്ട് തരത്തില്‍ ഈ മിശ്രിതം തയ്യാറാക്കാം.
മാര്‍ഗ്ഗം-1
ആവശ്യമുള്ള സാധനങ്ങള്‍:
- ആറ് നാരങ്ങ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത്
- 30 അല്ലി വെളുത്തുള്ളി ചെറിയ കഷ്ണങ്ങളായി ചതച്ചത്
തയ്യാറാക്കേണ്ട വിധം:
അല്‍പം വെള്ളം ചേര്‍ത്ത് രണ്ട് മിശ്രിതങ്ങളും നന്നായി മിക്‌സ് ചെയ്യുക. പിന്നീട് രണ്ട് ലിറ്റര്‍ വെള്ളം കൂടി ചേര്‍ത്ത് അഞ്ച് മിനിട്ട് നേരം തിളപ്പിക്കുക. തണുത്തതിനു ശേഷം ഇത് അരിക്കുക. ശേഷം തണുപ്പിച്ച സൂക്ഷിക്കാം.
കഴിക്കേണ്ട വിധം:
ആഴ്ചയില്‍ മൂന്ന് ദിവസം 50 മില്ലി വെച്ച് കുടിയ്ക്കുക. പിന്നീട് ഒരാഴ്ച ഈ ശീലം നിര്‍ത്തുക.
ശരീരത്തിലെ വിഷാംശം പുറന്തള്ളുവാന്‍ സഹായിക്കുന്ന മുകളില്‍ പറഞ്ഞ രണ്ട് വഴികളും ഹൃദയത്തിന്‍റെ മാത്രമല്ല ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും കൃത്യമായ പ്രവര്‍ത്തനത്തില്‍ സഹായിക്കുന്നു. ഇതുവഴി ശരീരത്തില്‍ ഒരു പുത്തനുണര്‍വ് ലഭിക്കുകയും ചെയ്യുന്നു.
മാര്‍ഗ്ഗം 2
ആവശ്യമുള്ള സാധനങ്ങള്‍:
നാരങ്ങാ നീര്- 1 കപ്പ്
ഇഞ്ചി നീര്- 1 കപ്പ്
വെളുത്തുള്ളി നീര്- 1 കപ്പ്
ആപ്പിള്‍ സിഡാര്‍ വിനീഗര്‍-1 കപ്പ്.
തയ്യാറാക്കേണ്ട വിധം:
മുകളില്‍ പറഞ്ഞ എല്ലാം കൂടി മിക്‌സ് ചെയ്ത് അരമണിക്കൂര്‍ തിളപ്പിക്കുക. തിളപ്പിച്ച് മൂന്ന് കപ്പാക്കി കുറയ്ക്കുക. തണുത്ത ശേഷം മൂന്ന് ടീസ്പൂണ്‍ തേന്‍ കൂടി വേണമെങ്കില്‍ ചേര്‍ക്കാം. അതിനു ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കാം.
കഴിക്കേണ്ട വിധം:
എന്നും രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പ് ഒരു ടേബിള്‍ സ്പൂണ്‍ വീതം കഴിയ്ക്കുക.