പൊതുവേ നാരങ്ങ പാനീയം ഉണ്ടാക്കുവാനും ഭക്ഷണത്തില്‍ ചെര്ക്കാനുമാണല്ലോ കൂടുതലും ഉപയോഗിക്കുന്നത്. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിനും നാരങ്ങ ഉപയോഗിക്കാനാകുമെന്ന് എത്രപേര്‍ക്കറിയാം? നാരങ്ങയ്ക്ക് സൗന്ദര്യം നിലനിര്‍ത്തുവാനും കഴിവുണ്ട്. അതെങ്ങിനെയെന്ന് ചുവടെ:
- ചര്‍മ്മം ശുദ്ധിയാക്കുന്നു: ഒരു കപ്പില്‍ കുറച്ച് നാരങ്ങ നീരെടുക്കുക അതിനോടൊപ്പം കുറച്ച് തെങ്ങാവെള്ളം ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി അല്‍പ്പസമയത്തിനു ശേഷം കഴുകിക്കളയുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തെ അഴുക്കുകള്‍ പോയി വെളുക്കുകയും ചര്‍മ്മത്തിന്റെ ഡ്രൈനസ്സ് മാറുകയും ചെയ്യുന്നു. തൂവാലയില്‍ നാരങ്ങാനീര് മുക്കി മുഖം തുടക്കുന്നതും ഉത്തമം.
- കൈകാല്‍ മുട്ടുകള്‍ വെളുപ്പിക്കാന്‍: കൈകാല്‍ മുട്ടുകള്‍ കറുത്തുപോയതായി കാണപ്പെടുന്നെങ്കില്‍ പേടിക്കേണ്ട. ഒരു നാരങ്ങയുടെ പകുതി ഉപയോഗിച്ച് കറുത്തിരിക്കുന്ന ഭാഗത്ത് ഉരക്കുക. ഒന്നുരണ്ടു പ്രാവശ്യം ചെയ്യുമ്പോള്‍ പാടുകള്‍ കുറയുന്നത് കാണാം.
- ബ്ലാക്ക് ഹെഡ്സ് കളയാന്‍: നാരങ്ങ ആന്റി ബാക്ടീരിയല്‍ ആയതുകൊണ്ട് മുഖക്കുരുവിന് ഉത്തമ പരിഹാരമാണിത്. നാരങ്ങ നീരുകൊണ്ട് മുഖം കഴുകിയാല്‍ മുഖത്തെ ബ്ലാക്ക് ഹെഡ്സ് വേഗത്തില്‍ കുറയും.
- പല്ലുകള്‍ വെളുക്കാന്‍: അല്‍പ്പം ബേക്കിംഗ് സോഡയും നാരങ്ങയും കൂടി മിക്സ് ചെയ്തശേഷം ഒരു ബഡ്സുപയോഗിച്ച് പല്ലിനു മീതെ പുരട്ടുക. ശേഷം നന്നായി ബ്രഷ് ചെയ്ത് കഴുകിക്കളയുക.
- ചുണ്ടുകള്‍ പരിപാലിക്കാന്‍: രാത്രിയില്‍ കുറച്ച്നാരങ്ങനീര് ചുണ്ടില്‍ പുരട്ടി രാവിലെ ഇത് കഴുകിക്കളയുക. ഇത് നിര്‍ജീവ കോശങ്ങളെ കളയുവാനും, വരണ്ട ചുണ്ടുകള്‍ ഉണ്ടാകതിരിക്കുവാനും സഹായിക്കുന്നു. ചുണ്ടില്‍ മുറിവുകളോ മറ്റോ ഉണ്ടെങ്കില്‍ ഇത് ചെയ്യാതിരിക്കുക.
- നഖം ബലമുള്ളതാക്കാന്‍: നഖം സംരക്ഷിക്കാനും ബലമുല്ലതാകാനും നാരങ്ങനീര് ഏറെ ഫലപ്രദമാണ്. നിങ്ങള്‍ ഉപയോഗിക്കുന്ന എണ്ണയുമായി ഒരു നാരങ്ങയുടെ നീരു ചേര്‍ത്ത് നഖം ഈ മിശ്രിതത്തില്‍ മുക്കി വെക്കുക. ഇങ്ങനെ ചെയ്യുന്നത് നഖം പെട്ടന്ന് ഒടിയുയുകയും വരളുകയും ചെയ്യുന്നത് തടയാനും, നഖത്തിലെ മഞ്ഞ നിറം അകറ്റുവാനും ഒരു പരിധി വരെ സഹായിക്കുന്നു.
- മുടിയുടെ പരിപാലനം: വരണ്ട തലയോട്, താരന് എന്നിവയ്ക്ക് പരിഹാരമായി നാരങ്ങാനീര് തലയോട്ടിയില്‍ ധാരാളം തേച്ചുപിടിപ്പിക്കുന്നത് വളരെ നല്ലതാണ്. മുടിയ്ക്ക് നല്ല നിറം കിട്ടുന്നതിനും മിനുസമാകാനും ഇത് സഹായിക്കുന്നു.