നമ്മുടെ ജീവിതം ആശ്ചര്യങ്ങളും പ്രതീക്ഷിക്കാതെ നടക്കുന്ന സംഭവങ്ങളാലും നിറഞ്ഞതാണ്. അത് നമ്മെ ചിലപ്പോള്‍ സന്തോഷിപ്പിക്കുകയും മറ്റു ചിലപ്പോള്‍ കരയിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ഇതിനെല്ലാമിടയില്‍ നമ്മെ കുറച്ച് സമയം, കുറച്ച് നിമിഷത്തേയ്ക്ക് മനസ്സ് മുഴുവന്‍ സന്തോഷമേകുന്ന ചില കാര്യങ്ങളുണ്ട്. ചുറ്റും നടക്കുന്നതെല്ലാം മറന്ന് ആ പ്രത്യേക നിമിഷത്തെ സന്തോഷത്തില്‍ നാം അലിഞ്ഞുചേരും. നമ്മുടെ ജീവിതം കൂടുതല്‍ മനോഹരമാകുന്നത് ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങള്‍ കാരണമാണ്. നമ്മെ സന്തോഷിപ്പിക്കുന്ന ആ കൊച്ചു സന്തോഷങ്ങള്‍ ഏതെല്ലാമാണെന്ന് ഒന്ന് നോക്കാം:
- പുലര്‍കാലത്ത് സൂര്യന്‍റെ ഇളം പ്രകാശം മുഖത്തേറ്റ് ഒരു ചെറു പുഞ്ചിരിയോടെ എഴുന്നേല്‍ക്കുന്നത്. ഒരു നല്ല ദിവസത്തിന്‍റെ തുടക്കം കുറിക്കാനായി ഇത് തന്നെ ധാരാളം.
- സൂര്യോദയമോ സൂര്യാസ്തമനമോ കാണുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന ശാന്തത.
- ദിവസവും പൂന്തോട്ടത്തില്‍ നടക്കുമ്പോഴുള്ള പൂക്കളുടെ നറുമണം.
- അലക്കിയുണങ്ങിയ വൃത്തിയുള്ള ബെഡ്ഷീറ്റില്‍ കിടക്കുക.
- ടി വി ഓണ്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഇഷ്ടപ്പെട്ട സിനിമയോ പരിപാടിയോ തുടങ്ങുന്നു.
- പൊതുസ്ഥലത്ത് വെച്ച് കാണുന്ന ഒരു കൊച്ചു കുട്ടിയെ നോക്കി ചിരിക്കുന്നത്.
- കൊതിയൂറും ചോക്ക്ലേറ്റ് വായില്‍ അലിഞ്ഞു ചേരുന്നത്.
- ബുക്ക്സ്റ്റാളിന്‍റെ മണം.
- മഴയുള്ള ഒരു ദിവസം എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വേരെയോന്നും അന്ന് ചെയ്യുവാനില്ലെന്നോര്‍ക്കുമ്പോള്‍.
- അമ്മ നിങ്ങളെ താലോലിക്കുമ്പോള്‍.
- പഴയകാലവും സംഭവങ്ങളെയും ഓര്‍ത്ത് ചിരിക്കുന്നത്.
- നിങ്ങള്‍ മറന്ന് വെച്ച പണം പാന്‍റിന്‍റെ പോക്കറ്റില്‍ നിന്നും ലഭിക്കുമ്പോള്‍.
- മഴയത്ത് നൃത്തം ചെയ്യുന്നത്.
- ആദ്യത്തെ ശ്രമത്തില്‍ തന്നെ ഒരു കൊതുകിനെ കൊല്ലുന്നത്.
- കൂട്ടുകാരുമായുള്ള സംവാദങ്ങള്‍.
- നിങ്ങളെ ഏറെ ഇഷ്ടമുള്ള ഒരു കുട്ടിയുമായി കളിക്കുന്നത്.
- ഒരു തിരക്കുള്ള ദിവസം നിങ്ങള്‍ക്ക് വേണ്ടി കുറച്ച് സമയം കിട്ടുമ്പോള്‍.
- നിങ്ങള്‍ക്ക് ശാന്തതയും നവോന്മേഷവും നല്‍കുന്ന ദീര്‍ഘമായ ഒരു കുളി.
- സാധാരണയിലും നേരത്തെ എഴുന്നേല്‍ക്കുകയും ഇനിയും കുറച്ചു നേരം കൂടി ഉറങ്ങാന്‍ സമയം ഉണ്ടെന്നും അറിയുമ്പോള്‍.
- ഏറെ നാള്‍ അന്വേഷിച്ചു നടന്നു കിട്ടിയ ആ ബുക്ക് വായിക്കുമ്പോള്‍.
- പുതിയ വസ്ത്രം ധരിക്കുകയും അത് നിങ്ങള്‍ക്കിണങ്ങുന്നുണ്ടെന്നു പ്രശംസകള്‍ ലഭിക്കുമ്പോള്‍.
- കുട്ടികള്‍ സന്തോഷത്തോടെ കളിക്കുന്നത് കാണുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന സന്തോഷം.
- നിങ്ങള്‍ക്കിഷ്ടമുള്ള ബുക്ക് വായിക്കുമ്പോള്‍.
- പുതിയ ഒരു രുചികരമായ വിഭവം ഉണ്ടാക്കുമ്പോള്‍.
- ഒരു ബള്‍ബ് മാറ്റിയുടുമ്പോഴോ പൈപ്പിലെ ലീക്ക് മാറ്റുമ്പോഴോ ലഭിക്കുന്ന സന്തോഷം.
- ഇന്ന് ശനിയാഴ്ചയാണെന്ന് മനസിലാക്കുമ്പോള്‍.
- സുഖമില്ലാത്തപ്പോള്‍ പ്രിയപ്പെട്ടവര്‍ നിങ്ങളെ ശുസ്രൂഷിക്കുമ്പോള്‍.
- അച്ഛന്‍ പുറത്ത് കൊണ്ടുപോകുമ്പോള്‍.
- അപരിചിതനില്‍ നിന്നുള്ള പ്രശംസ.
- സുഹൃത്തിന് നമ്മെ ആവശ്യമുള്ളപ്പോള്‍ നാം അവരുടെ അടുത്തുണ്ടാകുമ്പോള്‍.
- പ്രിയപ്പെട്ടയാളെ കെട്ടിപ്പിടിച്ച് കിടക്കുന്നത്.
- നിങ്ങളുടെ വളര്‍ത്തുമൃഗവുമായി സമയം ചിലവഴിക്കുമ്പോള്‍.
- സഹായം ആവശ്യമുള്ള ഒരാളെ സഹായിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം.
- മഴയെ നോക്കിയിരുന്ന് ഒരു കപ്പ് ചൂട് ചായ കുടിക്കുമ്പോള്‍.
- പഴയ പുസ്തകങ്ങളുടെ മണം.
- നമ്മള്‍ ചെയ്ത കാര്യത്തിന് പ്രശംസ കിട്ടുമ്പോള്‍.
- നിങ്ങള്‍ തയ്യാറാക്കിയ ഭക്ഷണം എല്ലാവര്‍ക്കും ഇഷ്ടമാകുമ്പോള്‍.
- ഉറങ്ങുന്നതിനു മുന്‍പ് അമ്മ നല്‍കുന്ന ചുംബനം.
- നിങ്ങളുടെ ഇണയുടെ കൈകള്‍ പിടിച്ച് നടക്കുമ്പോള്‍.
- ഏറെനാള്‍ സംസാരിക്കാതിരുന്ന വിദേശത്തുള്ള സുഹൃത്തുമായുള്ള ദീര്‍ഘമായ സംഭാഷണം.
- വിശന്നുപോരിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ അമ്മ നിങ്ങളുടെ ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്യുന്നത് മണത്തറിയുമ്പോള്‍.
- പ്രിയപ്പെട്ടവരുടെ ആലിംഗനം. പ്രത്യേകിച്ച് അമ്മയുടെ. അതാണ് ഭൂമിയിലെ സ്വര്‍ഗം.
- നിങ്ങള്‍ക്കിഷ്ടമുള്ള, എന്നാല്‍ ഏറെ നാളായി കേള്‍ക്കാന്‍ കഴിയാഞ്ഞ പാട്ട് റേഡിയോയില്‍ കേള്‍ക്കുമ്പോള്‍.
- പുതുമണ്ണിന്‍റെ മണം.
- പുറത്ത് വെളിച്ചമുള്ളപ്പോള്‍ ഓഫീസില്‍ നിന്നും പോകുമ്പോഴുള്ള സന്തോഷം.