നാളുകള്‍ കാത്തിരുന്നിട്ടും സ്വാഭാവിക ഗര്‍ഭധാരണം നടക്കാതെ വരുമ്പോഴാണ് അധികം ദമ്പതിമാരും ഡോക്ടറുടെ സഹായം തേടുന്നത്. പ്രശ്നങ്ങള്‍ എന്തെങ്കിലും കൊണ്ടാണോ അല്ലെങ്കില്‍ ആര്‍ക്കാണ് പ്രശ്നമുള്ളത് എന്ന് അറിയുവാനും ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം അത്യാവശ്യമാണ്.
എന്നാല്‍ ചിലപ്പോഴൊക്കെ തങ്ങള്‍ക്കുള്ള തകരാറ് സ്വയം തിരിച്ചറിയുവാന്‍ ദമ്പതിമാര്‍ക്ക് കഴിഞ്ഞെന്നും വരാം.
പക്ഷെ ഈ വിഷയത്തിലും ഏത് സമയത്താണ് ഡോക്ടറെ സമീപിക്കേണ്ടത് എന്ന കാര്യത്തില്‍ പല പുരുഷന്മാരും സംശയാലുക്കളായിരിക്കും.
വന്ധ്യതയിലേയ്ക്കു നയിച്ചേക്കാവുന്ന ഒന്നാണ് ഉദ്ധാരണക്കുറവ്. ഇത് ചിലപ്പോള്‍ താല്ക്കാലികമായ പ്രശ്നങ്ങള്‍ കൊണ്ടാകാം. വൈദ്യസഹായം തേടുന്നത് ഉത്തമം.
പുകവലി പോലുള്ള ലൈഫ്സ്റ്റൈല്‍ പ്രശ്നങ്ങള്‍ കൊണ്ട് ബീജക്കുറവുണ്ടാകാന് സാധ്യതയുണ്ട്. ഈ അവസ്ഥയുണ്ടോ എന്നറിയുവാന്‍ ഡോക്ടറെ സമീപിക്കുക.
പല ലൈംഗീകപ്രശ്നങ്ങളും പലപ്പോഴും വന്ധ്യതയിലേയ്ക്ക് നയിച്ചേക്കാം. പരിഹാരമുള്ളതും വൈദ്യശാസ്ത്രത്തിന് ഏറെ സഹായിക്കുവാന്‍ കഴിയുന്നതുമായ ഒരവസ്ഥയാണിത്.
നിരന്തരശ്രമങ്ങള്ക്കു ശേഷവും ഗര്‍ഭധാരണം നടക്കുന്നില്ലെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യം. പ്രശ്നം കണ്ടെത്തി ഉടനെ ചികിത്സ നേടുക.
ചിലപ്പോള്‍ പുരുഷന് കിടക്കയില്‍ പരാജയപ്പെടുന്നതിനു കാരണം സ്ട്രെസ്, ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്നങ്ങളാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൗണ്‍സിലിംഗ് പോലുള്ള കാര്യങ്ങള്‍ ഗുണം ചെയ്യും.