എങ്ങനെ അമിതവണ്ണം കുറയ്ക്കാം..??

overweight-daughter

 

അമിതവണ്ണം കുറയ്ക്കാന്‍ ധാരാളം എളുപ്പവഴികള്‍ ഉണ്ട്.അതിനായി കുറച്ചു സമയം കണ്ടെത്തിയാൽ തീർച്ചയായും ഇത് സാധ്യമാകും.ആദ്യം തന്നെ ഒരു ഡയറ്റ് പ്ലാൻ തയ്യാറാക്കുക. അതോടൊപ്പം കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ, ഫാസ്റ്റ്ഫുഡ്, ജംഗ്ഫുഡ് ഇവയെല്ലാം ഒഴിവാക്കുക.വൈറ്റമിൻസും പ്രോട്ടീനും മിനറൽസും കൂടുതലടങ്ങിയ ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്തുക.താഴെ പറയുന്ന ഭക്ഷണ സാധനങ്ങള്‍ ടയറ്റില്‍ ഉള്‍പെടുത്തുന്നത് വളരെ പ്രയോജനമായിരിക്കും.

പയർ വർഗങ്ങൾ

Green-Gram-Sprouts-mung

പയര്‍ വര്‍ഗങ്ങളില്‍ വൈറ്റമിൻ, പ്രോട്ടീൻ,മിനറൽസ് ഇവ ധാരാളം അടങ്ങിയിരിക്കുന്നു.വിശപ്പും അമിതഭാരവും കുറയ്ക്കാന്‍ ഇത് വളരെ സഹായകരമാണ്.ഇത് ഹൃദയ സംബന്ധമായ രോഗങ്ങളെയും അർബുദം പോലെയുള്ള  രോഗങ്ങളെയും പ്രതിരോധിക്കാന്‍ സഹായിക്കും.

ഓട്സ്

organic-oats-500x500

ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള ഒരു ഭക്ഷണമാണ് ഓട്സ്.ദിവസത്തില്‍ ഒരു നേരമെങ്കിലും ഓട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ആപ്പിൾ

images

വിശപ്പകറ്റാനും അമിതവണ്ണം കുറയ്ക്കാനും ആപ്പിൾ ഉത്തമമാണ്.ആപ്പിളിൽ അടങ്ങിയിട്ടുള്ള പെക്ടൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും ഗുണകരമാണ്.

ഗ്രീൻ ടീ

green-tea

ശാരീരികമായി മാത്രമല്ല മാനസികമായിയും വളരെ ഉണര്‍വ് നല്‍കുന്ന ഒന്നാണ്.ആഴ്ച്ചയില്‍ രണ്ടു തവണയെങ്കിലും ഗ്രീൻ ടീ കുടിക്കുക.

ബദാം

almond

ശരീരഭാരം കുറയ്ക്കാൻ ബദാം വളരെ ഉത്തമമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.ബദാം പൗഡർ പാലില്‍ കുതിര്‍ത്തി കഴിച്ചാല്‍ വളരെ പെട്ടെന്ന് തന്നെ ഇതിന്‍റെ ഗുണം അനുഭവിച്ചറിയാന്‍ കഴിയും.

 

Authors
Top