വീട്ടിലുണ്ടാക്കാം ടേസ്റ്റി ഗാര്‍ലിക് നാന്‍!!!

ഇപ്പോള്‍ നഗരത്തിലെ ഒരുവിധപ്പെട്ട എല്ലാ റെസ്റ്റോറെന്‍റുകളിലേയും മെന്യു കാര്‍ഡില്‍ കാണുവാന്‍ സാധിക്കുന്ന ഒരു വിഭവമാണ് നാന്‍. ആളൊരു അറബിയാണെങ്കിലും നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഈ വിഭവത്തെ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. വെളുത്തുള്ളിയുടെ ടേസ്റ്റുള്ള ഗാര്‍ലിക്ക് നാന്‍ ആണ് നാന്‍ വിഭവങ്ങളില്‍ ഏറ്റവും ജനപ്രിയന്‍. ഈ വിഭവം നമുക്ക് വീട്ടിലും ഉണ്ടാക്കാവുന്നതാണ്. അതെങ്ങിനെയെന്ന് അറിയൂ,

17dc7a79-c119-4e8f-a724-725cf6510c14_garlic_naan

ചേരുവകള്‍:

മൈദ-2 കപ്പ്
ഗോതമ്പുപൊടി-1 കപ്പ്
ചെറുചൂടുള്ള പാല്‍-അര കപ്പ്
ചെറുചൂടുവെള്ളം-1 കപ്പ്
യീസ്റ്റ്-2 ടീസ്പൂണ്‍
പഞ്ചസാര-അര ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
ഉപ്പ്-1 ടീസ്പൂണ്‍
ടോപ്പിംഗിന്:
വെളുത്തുള്ളി അരിഞ്ഞത്-5 അല്ലി
മല്ലിയില
ഉപ്പുള്ള ബട്ടര്‍
പാകം ചെയ്യേണ്ട രീതി:
  • യീസ്റ്റ്, പഞ്ചസാര എന്നിവ ചൂടുവെള്ളത്തില്‍ കലക്കി മാറ്റി വയ്ക്കുക.
  • ഗോതമ്പുപൊടി, മൈദ, ഉപ്പ്, പാല്‍, വെളുത്തുള്ളി പേസ്റ്റ്  എന്നിവ മാറ്റിവെച്ചിരിക്കുന്ന ചൂടുവെള്ളത്തില്‍ കലര്‍ത്തി ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴച്ചെടുക്കുക.
  • ഒരു പാത്രമെടുത്ത് അതില്‍ എണ്ണ പുരട്ടുക.
  • കുഴചെടുത്ത മാവ് ഇതില്‍ വെച്ച് ഒന്നര മണിക്കൂര്‍ കാത്തിരിക്കുക.
  • ഒരു പാനില്‍ ബട്ടര്‍ ഇട്ട് ചൂടാക്കി തീരെ ചെറുതായി അരിഞ്ഞുവെച്ച വെളുത്തുള്ളി പതുക്കെ ചതച്ചെടുത്ത്ഇതിലേയ്ക്കിട്ടിളക്കുക.
  • മാവു പാകമായ ശേഷം ഇതില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കി മാറ്റി വയ്ക്കുക. ശേഷം ചപ്പാത്തിക്ക് പരത്തുന്ന പോലെ  ഈ ഉരുളകള്‍ പരത്തിയെടുക്കാം.
  • പാന്‍ ചൂടാക്കി പരത്തി വച്ചിരിക്കുന്ന മാവ് ഇതില്‍വെച്ച് ഇരു വശവും ചൂടാക്കുക.
  • പിന്നീട് പാന്‍ മാറ്റി ചെറിയ തീയില്‍ ഗ്യാസ് സ്റ്റൗവില്‍ ഇത് നേരിട്ട് വെച്ച് ഇരുവശവും ചൂടാക്കുക. നാന്‍  പൊങ്ങി വരുന്നതുവരെ തിരിച്ചും മറിച്ചും ചൂട് കൊള്ളിക്കുക.
  • നാന്‍ ചൂട് കൊണ്ട് പൊങ്ങി വന്ന ശേഷം ഇത് മാറ്റി വച്ച് മുകളില്‍ ബ്രഷ് കൊണ്ടു ബട്ടര്‍ വെളുത്തിള്ളി മിശ്രിതം പുരട്ടുക. അരിഞ്ഞ മല്ലിയില ഇതിനു മുകളില്‍ തൂകുക.
  • ടേസ്റ്റി ഗാര്‍ലിക്ക് നാന്‍ റെഡി. ഇത് ചൂടോടെ കഴിക്കൂ.
Authors
Top