ഓട്ട്സ് ഇഡ്ഡിലി ഉണ്ടാക്കാം…

രാവിലെകളില്‍ ഭക്ഷണം കഴിക്കുക എന്നത് വളരെ പ്രധാനപെട്ട കാര്യമാണ്. ആരോഗ്യസംപുഷ്ടമായ പ്രഭാത ഭക്ഷണം നമ്മെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലരാക്കുന്നു. പ്രഭാത ഭക്ഷണം കഴികാത്ത ഒരു ദിനം വളരെ അസ്വസ്ഥവും, തളര്‍ന്നതുമായിയിക്കും. അതിനാല്‍ തന്നെ നിങ്ങളുടെ കുടുംബത്തിലെ ആരും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. പ്രഭാത ഭക്ഷണം ആരോഗ്യപ്രദമാക്കുന്നതിന് നിങ്ങളുടെ ആഹാരത്തില്‍ ‘ഓട്ട്സ്’ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. അതുമാത്രമല്ല നിങ്ങളുടെ വീട്ടില്‍ ആര്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കില്‍ ഓട്ട്സ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണെന്ന് പറയേണ്ടതില്ലല്ലോ. പോഷകസംപുഷ്ടമായ ഓട്ട്സുപയോഗിച്ച് ഈസിയായി പലവിധ ഭക്ഷണങ്ങളും ഉണ്ടാക്കുവാനാകും. അതുപോലെ എളുപ്പത്തില്‍ കൊതിയൂറുന്ന ഒരു വിഭവമായ ‘ഓട്ട്സ് ഇഡ്ഡിലി’ തയ്യാറാക്കുവാനുള്ള വിധമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.oezq5oafdgijh_bigger

ചേരുവകള്‍:

  • 1 ½ കപ്പ്‌ഓട്ട്സ്( 5 മിനിറ്റ് നേരം വാട്ടി മൊരിയിച്ചത്, ഇത് തണുത്തതിനു ശേഷം മിക്സിയില്‍ പോടിചെടുത്തത്)
  • ¾ കപ്പ്‌ റവ (ഉപ്പുമാവ്)
  • 1 കപ്പ്‌ തൈര്
  • ½  tsp കുക്കിംഗ് സോഡ
  • 1 കാരറ്റ്( തൊലി കളഞ്ഞ ശേഷം ഉടച്ചെടുത്തത്)
  • ഉപ്പ് ആവശ്യത്തിന്
  • വെള്ളം ആവശ്യത്തിന്

രുചിക്ക്:

  • ½ tsp കടുക്
  • 1 tsp  ഉഴുന്ന് പിളര്‍ന്നത്
  • 2 പച്ചമുളക് അരിഞ്ഞത്
  • ¼ tsp കായം
  • 1-2 ടേബിള്‍സ്പൂണ്‍ മല്ലിയില അരിഞ്ഞത്
  • 1 തണ്ട് വേപ്പില
  • 2 tsp എണ്ണ

തയ്യാറാക്കാനുള്ള സമയം: 15 മിനിറ്റ്

പ്രധാന ചേരുവകള്‍: ഓട്ട്സ്, റവ

തയ്യാറാക്കേണ്ട വിധം: 

  • oats idli step 1 ഓട്ട്സ് പാനിലിട്ട് 5 മിനിറ്റ് നേരം മൊരിയിച്ച് നല്ല മണം വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി തണുക്കാന്‍ വയ്ക്കുക, തണുത്ത ശേഷം മിക്സിയില്‍ പോടിച്ചെടുക്കുക.
  • പാന്‍ അടുപ്പില്‍ വെച്ച് ചൂടായ ശേഷം എണ്ണയൊഴിക്കുക. ഇതിലേക്ക് കടുകിടുക. കടുക് പൊട്ടാന്‍ തുടങ്ങുമ്പോള്‍ ഇതിലേയ്ക്ക് ഉഴുന്ന് ചേര്‍ത്ത് ഇത് ചുവന്ന നിറമാകുന്ന വരെ വഴറ്റുക.
  • ഈ മിശ്രിതത്തിലേയ്ക്ക് മുളക് അരിഞ്ഞത്, കായം, വേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക.
  • ഇതിലേയ്ക്ക് ഉടച്ച കാരറ്റ് ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക.
  • റവ ചേര്‍ത്ത് ഇളക്കി 4 മിനിറ്റ് വേവിക്കുക. അരിഞ്ഞ് വെച്ചിരിക്കുന്ന മല്ലിയില ചേര്‍ത്തിളക്കിയശേഷം സ്റ്റവ്‌ ഓഫ് ചെയ്യുക. പാകം ചെയ്ത ഈ മിശ്രിതം തണുക്കാന്‍ സമയം നല്‍കുക.
  • തണുത്ത മിശ്രിതത്തിലേയ്ക്ക് പൊടിച്ചു വച്ചിരിക്കുന്ന ഓട്ട്സും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
  • ഇതിലേയ്ക്ക് തൈര് ചേര്‍ത്ത് കുഴയ്ക്കുക.instant-oats-idli-step4
  • വെള്ളമൊഴിച്ച് ഇത് ദോശ മാവിന്‍റെ പാകത്തിലാക്കി കുക്കിംഗ് സോഡ ചേര്‍ക്കുക.
  • ഇഡ്ഡിലി തട്ടില്‍ എണ്ണ പുരട്ടിയ ശേഷം ഇഡ്ഡിലി മാവ് ഒഴിക്കുക. ഇതിനെ 15 മിനിറ്റ് ആവി കയറ്റുക.
  • ഇന്‍സ്റ്റന്‍റ് ഓട്ട്സ് ഇഡ്ഡിലി തയ്യാറായി കഴിഞ്ഞു. ഇത് ചൂട് ചട്ണി ചേര്‍ത്ത് വിളമ്പാം.

പാകം ചെയ്യുവാന്‍ ചില ടിപ്സ്:

  • കാരറ്റ് കൂടാതെ ക്യാബേജ്, ക്യപ്സികം, ബീന്‍സ് തുടങ്ങി നിങ്ങള്‍ക്കിഷ്ടമുള്ള പച്ചക്കറികള്‍ ചേര്‍ക്കാവുന്നതാണ്.
  • കുക്കിംഗ് സോഡയ്ക്ക് പകരം ഇനോ സാള്‍ട്ട് ഉപയോഗിക്കാം ഇത് ഇഡ്ഡിലി കൂടുതല്‍ മൃദുവാക്കും.
  • കശുവണ്ടി പരിപ്പും ഉണക്ക മുന്തിരിയും ചേര്‍ത്ത് രുചി കുറച്ചു കൂടി വര്‍ദ്ധിപ്പിക്കുവാനാകും.
  • വെള്ളത്തിനു പകരം ബട്ടര്‍ മില്‍ക്ക് ഉപയോഗിക്കുന്നതും നല്ലതാണ്.instant-oats-idli

ആരോഗ്യസംപുഷ്ടമായ എളുപ്പം തയ്യാറാക്കാവുന്ന രുചികരമായ ഈ ഇഡ്ഡിലി നിങ്ങള്‍ക്ക് ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Authors
Top