പലരേയും വളരെയധികം അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. ശോധന ശരിയല്ലെങ്കില്‍ വയറിന് അസ്വസ്ഥത മാത്രമല്ല, അതുവഴി പലതരം അസുഖങ്ങളുമുണ്ടായേക്കാം.
ഈ അവസ്ഥയ്ക്ക് പലവിധ പരിഹാരങ്ങളുണ്ട്. അത്തരം ഒരു ലളിതമായ പരിഹാരം ഇവിടെ പരിചയപ്പെടുത്തുകയാണ്. വീട്ടില്‍ തന്നെ പരീക്ഷിയ്‌ക്കാവുന്ന ഒരു ഒറ്റമൂലിയാണിത്.
ചേരുവകള്‍:
- എക്‌സ്‌ട്രാവിര്‍ജിന്‍ ഒലീവ് ഓയില്‍- 1 ടേബിള്‍ സ്‌പൂണ്‍
- കാപ്പി-1 കാപ്പി അല്ലെങ്കില്‍
- ഓറഞ്ച് ജ്യൂസ്-1 ഗ്ലാസ്
ചെയ്യേണ്ട വിധം:
- കാപ്പിയിലോ ഓറഞ്ച് ജ്യൂസിലോ ഒലീവ് ഓയില്‍ ചേര്‍ത്തിളക്കുക.
- ഇത് കുടിയ്‌ക്കാം. മലബന്ധമകറ്റാന്‍ ഇത് ഏറെ നല്ലതാണ്.
- ഈ മിശ്രിതം നല്ലൊരു വിരേചന ഔഷധമായി പ്രവര്‍ത്തിയ്‌ക്കുന്നു. രാവിലെ വെറുംവയറ്റില്‍ കുടിയ്‌ക്കുന്നതാണ് ഏറെ ഗുണകരം.
- ആദ്യദിവസങ്ങളില്‍ ഈ മിശ്രിതം അല്‍പ്പം കുടിയ്‌ക്കുന്നതാണ് നല്ലത്. നിങ്ങളുടെ ശരീരത്തിന് ഇത് പ്രതിപ്രവര്‍ത്തനമുണ്ടാക്കുന്നില്ലെങ്കില്‍ പിന്നീട് അളവ് കൂട്ടാം.
- ഒലീവ് ഓയില്‍ ചേര്‍ക്കുമ്പോള്‍ കാപ്പിയിലും ഓറഞ്ച് ജ്യൂസിലും മധുരം ചേര്‍ക്കരുത്. ഈ മിശ്രിതം നല്ലപോലെ ഇളക്കിച്ചേര്‍ത്ത് വേണം സേവിയ്ക്കാന്‍.