ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ വിശ്രമിക്കുവാനുള്ള സമയം കിട്ടുന്നവര്‍ വളരെ കുറവായിരിക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. എന്നാല്‍ വിശ്രമത്തോടൊപ്പം സൗന്ദര്യ സംരക്ഷണം, ശാന്തത, ഉന്മേഷം, ആത്മസംത്രിപ്തി എന്നിവകൂടി ലഭിച്ചാലോ? അത്തരക്കാര്‍ക്ക് തീര്‍ച്ചയായും ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു സ്പാ സെന്‍ററിനെ ആശ്രയിക്കാവുന്നതാണ്. ശരീരത്തിന്‍റെ ഷെയിപ്പും ഭംഗിയും നിലനിര്‍ത്തുന്നതിനും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും സ്പാ ട്രീറ്റ്മെന്‍റുകള്‍ ഇന്ന് വളരെയധികം സഹായിക്കുന്നു.
പണ്ട് നഗരങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ഇത്തരം സ്പാ സെന്‍ററുകള്‍ ഇന്ന് ചെറു പട്ടണങ്ങളിലും തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ച് തുടങ്ങിയിരിക്കുന്നു. വിവാഹ ദിനത്തിന് മുന്നോടിയായി നടത്തുന്ന ബോഡി പോളിഷിംഗ്, ബോഡി ക്ലെന്‍സിംഗ്, ബോഡി മസ്സാജ് തുടങ്ങിയവയ്ക്ക് ഇന്ന് ചെറുപ്പക്കാരുടെ ഇടയില്‍ വലിയ പ്രചാരമാനുള്ളത്. പ്രത്യേകിച്ചും വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഇത് വളരെ ഉപകാരപ്രദമാണ്. ടീനേജുകാര്‍ മുതല്‍ മുകളിലേയ്ക്ക് ഏതുപ്രായക്കാര്‍ക്കും അനുയോജ്യമായ വിവിധ തരം സ്പാ തെറാപ്പികള്‍ ഇന്ന് ലഭ്യമാണ്.
ഇന്ന് സ്പാകളില്‍ ലഭിക്കുന്നതും പണ്ടുമുതല്‍ക്കെ പ്രചാരത്തിലുള്ളതുമായ മസ്സാജ് തെറാപ്പികള്‍ ആരോഗ്യം നന്നായി നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ്. ഇത് പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകള്‍ വളരെ ചിട്ടയോടെ ചെയ്യുന്ന ഒന്നായതുകൊണ്ട് ഇതിന്‍റെ ഗുണം ശാരീരിക സൗഖ്യത്തിനുമപ്പുറമാണ്.
മസ്സാജ്:
ഒരു മസ്സാജ് സെഷന്‍ മനസ്സിനെ ശാന്തമാക്കുവാനും, ടെന്‍ഷനില്ലാതാക്കാനും, ചുറ്റും നടക്കുന്നവയില്‍ നിന്നെല്ലാം മാറിനില്‍ക്കുവാനുള്ള ഒരു ഇടവേളയാണ്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും അതുവഴി ഓക്സിജനും പോഷകങ്ങളും വേഗത്തില്‍ കോശങ്ങളില്‍ എത്തിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളുന്ന പ്രക്രിയ ചെയ്യുന്ന ലിംഫാറ്റിക് സിസ്റ്റത്തെ ഉണ്മേഷമുള്ളതാക്കുവാനും, മനസ്സിനെ ശാന്തമാക്കുന്ന സെരോറ്റോണിന്‍ ഹോര്‍മോണിനെ റിലീസ് ചെയ്യുവാനും സഹായിക്കുന്നു. ഒരു സ്പാ സര്‍വീസ് നേടുമ്പോള്‍ നിങ്ങളുടെ മനസും, ശരീരവും, ആത്മാവും പൊരുത്തത്തിലായിരിക്കും. മസ്സാജ് സന്ധിവാദം, മസ്സില്‍ വലിച്ചില്‍ തുടങ്ങി പല വിട്ടുമാറാത്ത രോഗങ്ങളുടെയും വേദന കുറയ്ക്കുവാനും സഹായിക്കുന്ന ഒന്നാണ്.
സ്പാ ട്രീറ്റ്മെന്‍റുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്:
മെലഡി ജോയ്, ഡയറക്ടര്‍,
ഗോള്‍ഡന്‍ വെയില്‍, സ്പാ & ബ്യൂട്ടി പാര്‍ലര്‍ (ലേഡീസ് ഓണ്‍ലി),
പാല.