ലൈംഗീക കാര്യങ്ങളില്‍ പുരുഷന്മാര്‍ എപ്പോഴും തല്‍പ്പരരാണ്. ഈ വിഷയത്തില്‍ ചിലപ്പോള്‍ പുരുഷന്മാരാകും സ്ത്രീകളെക്കാള്‍ വിവരങ്ങള്‍ അറിഞ്ഞുവെക്കുന്നതും അതെപറ്റി സംസാരിക്കുന്നതും. എന്നാലും ഇത്രെയേറെ കാര്യങ്ങള്‍ അറിഞ്ഞു വെച്ചിട്ടും പുരുഷന്മാരില്‍ ലൈംഗീക ആശങ്കകള്‍ ഉണ്ടാകാറുണ്ടോ? ഉണ്ട്, സ്ത്രീകളെക്കാള്‍ ലൈംഗീക കാര്യങ്ങളില്‍ ആശങ്ക കൂടുതലുള്ളവരാണ് പുരുഷന്മാര്‍. എന്താണ് പുരുഷന്മാരെ ഇത്രെയധികം അലട്ടുന്നതെന്ന് അറിയൂ.
- ലൈംഗീക ശേഷി കുറവാണോ?
പുരുഷന്മാരില്‍ ലൈംഗീക വിഷയത്തില്‍ ഉടലെടുക്കുന്ന പ്രധാന ആശങ്കയാണ് തനിക്ക് ലൈംഗീക ശേഷി കുറവാണോ എന്ന ചിന്ത. എന്നാല്‍ ഈ ചിന്ത തന്നെയാണ് തങ്ങളുടെ ലൈംഗികശേഷിക്കുറവിനു കാരണമാകുന്നതെന്ന് പലര്‍ക്കും അറിയില്ല. മാനസികമായ ഇത്തരം ചിന്തകള്‍ വെച്ച് നോക്കിയാല്‍ ശാരീരിക പ്രശ്നങ്ങള്‍ കാരണം ലൈംഗീക ശേഷി ഇല്ലാതെ വരുന്ന അവസ്ഥ വളരെ കുറവാണ്.
- ലിംഗത്തിനു വലിപ്പ കുറവുണ്ടോ?
പുരുഷന്മാരില്‍ വളരെയധികം കണ്ടുവരുന്ന ഒരു ആശങ്കയാണ് ലിംഗത്തിന്നു വലിപ്പക്കുറവുണ്ടോ എന്നത്. ഇത് ഏറെ മാനസിക സമ്മദ്ദംങ്ങള്‍ ഉണ്ടാക്കുവാനും സാധ്യതയുണ്ട്. എന്നാല്‍ ലിംഗത്തിന്‍റെ വലിപ്പമല്ല പുരുഷത്ത്വത്തിന്‍റെ മാനദണ്ഡം. വാസ്തവത്തില്‍ യോനിനാളത്തിന്‍റെ തുടക്കത്തില്‍ ഏകദേശം 2.75 ഇഞ്ച് മുതല്‍ ഏകദേശം 3¼ ഇഞ്ച് വരെയേ ലൈഗികോത്തേജനം അനുഭവപ്പെടുകയുള്ളൂ. തന്‍റെ പങ്കാളിക്ക് ലൈംഗീക സംത്രിപ്തിക്ക് ലിംഗത്തിന്‍റെ വലിപ്പ ചെറുപ്പം അതിനാല്‍ പ്രശ്നമാകുന്നില്ല. പിന്നെ ലിംഗം വലിയതാണെങ്കില്‍ ചിലപ്പോള്‍ പങ്കാളിക്ക് വേദനയുണ്ടാകുവാനും സാധ്യതയുണ്ട്.
- അവള്‍ക്ക് തൃപ്തി കിട്ടുന്നുണ്ടോ?
ലൈംഗീകബന്ധത്തിനു ശേഷം തന്‍റെ പങ്കാളിക്ക് തൃപ്തി ലഭിച്ചോ എന്നുള്ള സംശയം പല പുരുഷന്മാരിലും ഉടലെടുക്കുന്ന ഒന്നാണ്. ഈ സംശയം മാറ്റുവാന്‍ ഒരേ ഒരു പോംവഴിയെ ഉള്ളൂ. തന്‍റെ പങ്കാളിയോട് ഇതേക്കുറിച്ച് തുറന്നു ചോദിക്കുക. അസംതൃപ്ത്തി ഉണ്ടെങ്കില്‍ അതിനെ അകറ്റുവാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക. സ്ത്രീയെ ഉത്തേജിപ്പിക്കുവാനായുള്ള ഇടങ്ങളില്‍ കൂടുതല്‍ ശ്രദ്ധനല്‍കുക.
- ആത്മനിയന്ത്രണം നഷ്ടപ്പെടുന്നുണ്ടോ?
തന്‍റെ ഭാര്യയെ വളരെയധികം സ്നേഹിക്കുന്നു എങ്കിലും മറ്റു സ്ത്രീകളില്‍ ആകര്‍ഷണം തോന്നുമോ എന്ന ആശങ്ക ചില പുരുഷന്മാരിലെങ്കിലും ഉണ്ടാകാന്‍ ഇടയുണ്ട്. തങ്ങളുടെ ലൈംഗീക സങ്കല്‍പ്പത്തിനനുയോജ്യരായ സ്ത്രീകളില്‍ പുരുഷന്മാര്‍ ആക്രിഷ്ട്ടരാകുന്നത് സ്വാഭാവികമാണ്. ഇത്തരം രഹസ്യ സങ്കല്‍പ്പങ്ങള്‍ കാരണം പല പുരുഷന്മാരും കുറ്റബോധം അനുഭവിക്കുന്നവരാണ്.
- ശരിയായിട്ടാണോ ചെയ്യുന്നത്?
ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തങ്ങള്‍ ചെയ്യുന്നത് ശരിയായ രീതിയിലാണോ എന്ന് ആശങ്കപ്പെടുന്ന ചില പുരുഷന്മാരുണ്ട്. ഈ ആശങ്ക മനസ്സില്‍ ഉള്ളതുകൊണ്ട് തന്നെ എന്താണോ ചെയ്യുന്നത് അതില്‍ നിന്ന് പലപ്പോഴും മറ്റു പല ചിന്തകലിലേക്ക് ശ്രദ്ധ മാറി പോകാന്‍ സാധ്യത ഏറെയാണ്. എന്താണോ ചെയ്യുന്നത് അത് ശരിയെന്നു ഉറപ്പ് മനസ്സില്‍ ഉണ്ടാവണം കാരണം ചിലപ്പോള്‍ നിങ്ങള്‍ ചെയ്യുന്നത് തന്നെയാവും ഏറ്റവും ശരിയായ രീതി. പങ്കാളിക്ക് ബുദ്ധിമുട്ടില്ലാതെ രണ്ടുപേര്‍ക്കും തുല്യ സുഖം കിട്ടുന്നെങ്കില്‍ വേറെ പ്രശ്നമില്ലല്ലോ.
- ശീഘ്രസ്ഖലനം പ്രശ്നമാകുമോ?
പലപ്പോഴും മാനസിക പിരിമുറുക്കങ്ങള്‍ കൊണ്ടാവാം ശീഘ്രസ്ഖലനം നടക്കുന്നത്. ഇതിനുള്ള കാരണം സ്ഖലനം നടക്കാന്‍ പോകുന്നു എന്ന് തലച്ചോറിലേക്ക് സന്ദേശം ലഭിക്കുമെങ്കിലും അത് തടയാനുള്ള പ്രവര്‍ത്തികള്‍ നടക്കാതെ വരുന്നതാണ്. ഇത് ഉറങ്ങുമ്പോഴും സംഭവിക്കാവുന്ന ഒരു പ്രശ്നമാണ്. സാധാരണഗതിയില്‍ കൗണ്‍സിലിംഗ് കൊണ്ട് മാത്രം മാരാവുന്ന ഒരു പ്രശ്നമാണിത്. എന്നാല്‍ ശാരീരികമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഒരു സെക്സോളോജിസ്റ്റിനെ സമീപിക്കാവുന്നതാണ്.
- ഭാര്യയ്ക്ക് മറ്റൊരാളില്‍ താല്പര്യം തോന്നുന്നുണ്ടോ?
ഭാര്യയ്ക്ക് മറ്റൊരുവനില്‍ താല്പര്യം തോന്നുന്നുണ്ടോ അല്ലെങ്കില്‍ തോന്നാന്‍ സാധ്യതയുണ്ടോ തുടങ്ങിയ ആശങ്കകള്‍ പല പുരുഷന്മാരെയും തങ്ങളുടെ ഭാര്യമാരെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നു. അവളെ മറ്റാരെങ്കിലും തന്നില്‍ നിന്ന് കൈക്കലാക്കുമോ, അവള്‍ തന്നെ വഞ്ചിക്കുമോ എന്ന് തുടങ്ങിയ പല ചിന്തകളും പുരുഷന്‍റെ ഉറക്കം കെടുത്തുന്ന അനാവശ്യ ചിന്തകളാണ്. ഇത്തരം ചിന്തകള്‍ ലൈംഗീക ബന്ധത്തെ താറുമാറാക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള ലൈംഗീക ആശങ്കകള്‍ തങ്ങളുടെ പങ്കാളിയോട് മനസ്സ് തുറന്നു സംസാരിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതുവഴി അവള്‍ക്ക് നിങ്ങളുടെ പ്രശ്നങ്ങളെ മനസിലാക്കുവാനും അതിനുള്ള പരിഹാരങ്ങള്‍ നിങ്ങളോടൊപ്പം തേടുവാനും സാധിക്കുന്നു. നിങ്ങളുടെ പങ്കാളി ജീവിതകാലമത്രയും നിങ്ങളുടെ കൂടെ വസിക്കേണ്ടവളാണ് എന്ന് ഓര്‍ക്കുക. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ അവളില്‍ നിന്നും മറച്ചു വെക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുക. എന്നിരുന്നാലും ഇതിലൂടെ നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ലഭിച്ചില്ല എങ്കില്‍ ഒരു പ്രൊഫഷണല്‍ സെക്സ് ആന്‍ഡ് റിലേഷന്‍ഷിപ്പ് കൗണ്‍സിലറുടെ സഹായം തീര്‍ച്ചയായും തേടുക.