തിളങ്ങുന്ന വെളുത്ത പല്ലുകള്‍ ആരാണ് ആഗ്രഹിക്കാത്തത്…

Close up photo of smiling woman's mouth and teeth.

നല്ല പല്ലുകള്‍ നല്ല ആരോഗ്യത്തിന്‍റെ മാത്രം ലക്ഷണമില്ല. സൗന്ദര്യത്തിന്‍റെയും വ്യക്തിത്വത്തിന്‍റെയും ഭാഗം കൂടിയാണ്.മനോഹരമായ ചിരിയും  വെളുവെളുത്ത പല്ലുകളും സ്വന്തമാക്കാന്‍ ഇന്ന് വിലയേറിയ ധാരാളം ചികിത്സാരീതികളുണ്ട്.എന്നാല്‍ പണം മുടക്ക് ഒട്ടുമില്ലാതെ തന്നെ ചില കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍
ഭംഗിയും ആരോഗ്യവുമുള്ള പല്ലുകള്‍ നമുക്കും സ്വന്തമാക്കാം.
black-tea-cup-e1359634422907

കാപ്പി,സോഡാ, അതുപോലെ ചില മൗത്ത് വാഷുകള്‍ പോലും പല്ലില്‍ മഞ്ഞക്കറയുണ്ടാക്കാന്‍ കാരണമാകും.ഒരുപക്ഷേ ഇതെല്ലം പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല.ഇത് അമിതമായി ഉപയോഗിക്കാതിരിക്കുക, കൂടാതെ ഉപയോഗശേഷം വായ വൃക്തിയായി കഴുകുക.നിറമുള്ള ദ്രാവകങ്ങള്‍ കുടിക്കുമ്പോള്‍ പല്ലുകളില്‍ കറ പുരളാതിരിക്കാന്‍ സ്ട്രോ ശീലമാക്കുക.

 

images (6)

പല്ലുകളില്‍ അടിയുന്ന ആവരണവും രോഗാണുക്കളെയും നീക്കാന്‍ ദിവസവും രണ്ട് നേരം നിര്‍ബന്ധമായും ബ്രഷ് ചെയ്യണം.പലപ്പോഴും  ഭക്ഷണത്തിന് ശേഷം ബ്രഷ് ചെയ്യാന്‍ സമയം കിട്ടാറില്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.ഈ സമയത്ത് ഫൈബര്‍ അടങ്ങിയ പഴ വര്‍ഗങ്ങള്‍ കഴിച്ചാല്‍ പല്ലുകള്‍ക്ക് ബ്രഷിംഗിന്‍െറ ഫലം ലഭിക്കാറുണ്ട്.നാരങ്ങാ വര്‍ഗത്തിലുള്ള പഴങ്ങള്‍ കഴിച്ചാല്‍ വായില്‍ കൂടുതല്‍ ഉമിനീര് ഉല്‍പ്പാദിപ്പിക്കപ്പെടുകയും അതുവഴി പല്ലിലെ കറകള്‍ നീങ്ങുകയും ചെയ്യും.സ്ട്രോബെറി, കിവി തുടങ്ങിയ വൈറ്റമിന്‍ സി കൂടുതലായി അടങ്ങിയ പഴങ്ങള്‍ മോണയ്ക്ക് ബലം നല്‍കും.ആപ്പിളും പിയറും കൂടുതല്‍ ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായകരമായ ഫലങ്ങളാണ്.നാരങ്ങയും ഉപ്പും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ച് ദിവസവും പല്ലു തേച്ചാല്‍ തിളങ്ങുന്ന പല്ലുകള്‍ ലഭിക്കും.

 

dentalhygiene
ശ്രദ്ധയോടെയും ക്ഷമയോടെയും ഫ്ളോസിംഗ് ചെയ്താല്‍ പല്ലുകളില്‍ കറ പുരളാതിരിക്കാന്‍ ഇതിലും നല്ല ഒരു വഴിയില്ല.

 

packed-milk-250x250

ഇനാമലിനെ സംരക്ഷിക്കാനും ബലപ്പെടുത്താനും മോണരോഗങ്ങള്‍ പ്രതിരോധിക്കാനും പല്ലിന് തിളക്കമേറ്റാനും പാലുല്‍പ്പന്നങ്ങള്‍ വളരെ നല്ലതാണ്.പല്ലിന്‍മേല്‍ അടിയുന്ന ആവരണം നശിപ്പിക്കാനും ഇനാമല്‍ ഉണ്ടാകാനും എള്ളിന്‍റെ വിത്ത് നല്ലതാണ്. സൂര്യകാന്തിയുടെ വിത്തുകളും പല്ലുകള്‍ക്ക് നല്ലതാണ്. ഇവയില്‍ നാരുകളും പ്രോട്ടീനും വൈറ്റമിന്‍ ഇയും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്.

 

 

images (7)

രണ്ട് മാസത്തിലൊരിക്കല്‍ ടൂത്ത്ബ്രഷ് മാറ്റിയിരിക്കണം.കൂടുതല്‍ നാള്‍ ഒരേ ബ്രഷ് ഉപയോഗിച്ചാല്‍ ഇനാമലിന് കേട് വരാന്‍ സാധ്യതയുണ്ട്.പല്ലുകളുടെ കരുത്തിനും ഭംഗിക്കും ഭക്ഷണത്തില്‍ കാല്‍സ്യം ഉള്‍പ്പെടുത്തുക.

 

images (8)

പല്ലുകള്‍ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ കൃത്യമായ ഇടവേളകളില്‍ ദന്ത ഡോക്ടറെ കാണുകയും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ ചെവിക്കൊള്ളുകയും വേണം.

Authors
Top