നമ്മുടെ ശരീരത്തില്‍ കോശങ്ങളുടെ രൂപീകരണത്തിലും, എനര്‍ജി ലെവല്‍ മികച്ചതാക്കി നിലനിര്‍ത്തുന്നതിനും സഹായകമാകുന്ന അനേകം വിറ്റാമിനുകളുണ്ട്, അവയില്‍ ഒന്നാണ് വിറ്റാമിന്‍ B12. പാല്‍, ഇറച്ചി എന്നീ ഉത്പന്നങ്ങളിലാണ് ഇവ കൂടുതലായും അടങ്ങിയിട്ടുള്ളത്, അതിനാല്‍ സസ്യാഹാരികളില്‍ ഇതിന്‍റെ അപര്യാപ്തത കൂടുതലായി കണ്ടുവരാറുണ്ട്. നാഡീവ്യൂഹത്തെ ക്രമീകരിക്കുവാനും ഇതുവഴി തലച്ചോറില്‍ ബാധിക്കുന്ന പലവിധ രോഗങ്ങളെയും ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തുവാനും വിറ്റാമിന്‍ B12 സഹായിക്കുന്നു. അതുപോലെ നിങ്ങളുടെ ശരീരത്തില്‍ ഈ വിറ്റാമിന്‍റെ അളവ് കുറഞ്ഞാല്‍ ചില രോഗങ്ങളിലേയ്ക്ക് അത് വഴി വച്ചേക്കാം.
1. തീവ്രത കുറഞ്ഞ അനീമിയ:
വിറ്റാമിന്‍ B12 കുറയുമ്പോള്‍ സാധാരണയായി ഉണ്ടാകുന്ന ഒന്നാണ് അനീമിയ (രക്തക്കുറവ്). ശരീരത്തില്‍ വിറ്റാമിന്‍ B12 കുറയുമ്പോള്‍ കോശങ്ങളുടെ ഇരട്ടിക്കല്‍ തടസ്സപ്പെടുകയും, ചുവന്ന രക്താണുക്കളുടെ അളവില്‍ കുറവുണ്ടാകുകയും, ഇത് അനീമിയയിലേയ്ക്ക് വഴിതെളിക്കുകയും ചെയ്യുന്നു.
2. ബുദ്ധിയ്ക്കും ഓര്‍മ്മയ്ക്കും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ (Cognitive difficulties):
ഓര്‍മ്മക്കുറവ്, വിഭ്രാന്തി, വിവേകം നഷ്ടപ്പെടുക എന്നിങ്ങനെയുള്ള അവസ്ഥകള്‍ വിറ്റാമിന്‍ B12ന്‍റെ അളവ് കുറയുമ്പോള്‍ ഉണ്ടാകുന്നു. ഈ അവസ്ഥകള്‍ 60 വയസ്സ് കഴിഞ്ഞ ആളുകളിലാണ് കൂടുതലായും കണ്ടു വരുന്നത്.
3. നാഡീസംബന്ധിയായ പ്രശ്നങ്ങള്‍:
ശരീരത്തില്‍ വിറ്റാമിന്‍ B12ന്‍റെ അളവ് കുറയുമ്പോള്‍ ബുദ്ധിബ്രംശം, ചിത്തഭ്രമം, വിഷാദം എന്നീ അവസ്ഥകള്‍ ഉണ്ടാകുന്നു. നാഡീവ്യൂഹത്തിലും, തലച്ചോറിലും ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിനു കാരണം.
4. ഉന്മേഷക്കുറവ്:
B12ന്‍റെ കുറവ് കാരണം ഉദാസീനത അനുഭവപ്പെടുകയും എനര്‍ജി റിലീസ് ചെയ്യുവാന്‍ സഹായിക്കുന്ന ഫോളിക്ക് ആസിഡിനെ ആകിരണം ചെയ്യുന്നതില്‍ മന്ദത അനുഭവപ്പെടുകയും ചെയ്യുന്നു. ഉന്മേഷക്കുറവ് കാരണം അതിയായ ക്ഷീണം, നടപ്പ് ഉറയ്ക്കാത്ത പോലെ വരിക എന്നീ അവസ്ഥകളും ഉണ്ടാകുന്നു.
5. വൈകാരികത:
ഈ വിറ്റാമിന്‍ കുറവുള്ള പല ആളുകളിലും കൈകാലുകള്‍, വിരലുകള്‍, പാദം എന്നിവിടങ്ങളില്‍ ഇടയ്ക്കിടെ ഇക്കിളി അനുഭവപ്പെടാറുണ്ട്. ചിലര്‍ക്ക് മുഖത്ത് തരിപ്പ് അനുഭവപ്പെടുകയും ചെയ്യും.
6. ഹൃദയമിടിപ്പും സ്വാസോച്ച്വാസവും വര്‍ദ്ധിക്കുന്നു:
വിറ്റാമിന്‍ B12 ന്‍റെ കുറവ് കോശങ്ങളുടെ ഉത്പാദനത്തെ ബാധിക്കുന്നു. അതിനാല്‍ ഹൃദയമിടിപ്പിലും സ്വാസോച്ച്വാസത്തിലും ഉള്ള വര്‍ദ്ധനവ്, ക്ഷീണം, തളര്‍ച്ച എന്നിവ അനുഭവപ്പെടുകയും ചെയ്യുന്നു.
7. പേശി വീക്കം:
ഫോളിക്ക് ആസിഡിന്‍റെ ആകിരണം ശരിയായ ക്രമത്തില്‍ നടക്കാതെ വരുന്നതിനാല്‍ പേശി വീക്കം ഉണ്ടാകുവാനും സാധ്യത ഏറെയാണ്. ബ്ലീഡിംഗ് എളുപ്പത്തില്‍ ഉണ്ടാകുവാനുള്ള സാധ്യത, പല്ലുകള്‍ക്കിടയില്‍ നിന്നും രക്തം വരുക, തുടങ്ങിയ അവസ്ഥകളും ഉണ്ടാകുന്നു.
ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ഉചിതമായ ചികിത്സ തേടുക എന്നത് പ്രധാനമാണ്.