സൗന്ദര്യ സംരക്ഷണത്തിന് ബ്യൂട്ടിപാര്‍ലറുകളെയും കോസ്മെറ്റിക്ക് സെന്‍ററുകളെയും ആശ്രയിക്കുന്ന പോലെ തന്നെ ഇന്ന് വിവിധ തരത്തിലുള്ള ബോഡി സ്പാ തെറാപ്പികള്‍ക്ക് കേരളത്തില്‍ പ്രചാരണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സൗന്ദര്യ സംരക്ഷണത്തോടൊപ്പം തന്നെ ആരോഗ്യത്തെ കാത്തു സൂക്ഷിക്കുന്നതിനും, പേയിന്‍ റിലീഫിനും, ശരീരത്തിന്‍റെ ഷേയ്പ്പ് നിലനിര്‍ത്താനും സഹായിക്കുന്ന വിവിധ തരം സ്പാ തെറാപ്പികള്‍ ഇന്ന് നിലവിലുണ്ട്. ഇവയെ പ്രധാനമായും നാലായി തരം തിരിക്കാം.
- ബോഡി ഫിറ്റ്നസ് മസ്സാജ്
ഇതൊരു റിലാക്സിംഗ് പ്രോഗ്രാമാണ്. ശരീരത്തില്‍ ഉണ്ടാകുന്ന അമിതമായ കൊഴുപ്പ് പ്രത്യേകിച്ച് സ്ത്രീകളുടെ ഇടുപ്പിലും തുടയിലും അടിഞ്ഞ് കൂടുന്ന അത്തരം കൊഴുപ്പുകളെ മാറ്റാന്‍ ഈ മസ്സാജ് സഹായിക്കും(anti-cellulite massage). കൂടാതെ ശരീരത്തെ സ്ലിം ആക്കാനും ഈ മസ്സാജ് ഉപകാരപ്രധമാണ്. വലിഞ്ഞു തൂങ്ങിയ ശരീരത്തെ വീണ്ടെടുക്കാനും ഈ മസ്സാജ് സഹായിക്കുന്നു.
- പേയിന്‍ റിലീഫ്
നിരന്തരമായ കഴുത്ത് വേദന, പുറം വേദന, നട്ടെല്ലില്‍ തേയ്മാനം തുടങ്ങിയ രോഗാവസ്ഥകളില്‍ നിന്ന് മുക്തി നേടാന്‍ ഈ മസ്സാജ് സഹായിക്കും. ഹാന്‍ഡ് & ഫൂട്ട് തെറാപ്പിയും ഇതിന്‍റെ ഭാഗമായി ചെയ്യുന്ന ഒന്നാണ്. നാലോ അഞ്ചോ തവണ ഈ മസ്സാജ് ആവര്‍ത്തിച്ചാല്‍ വേദനകളില്‍ നിന്ന് സമാശ്വാസം നേടാന്‍ സാധിക്കും.
- സ്കിന്‍ കെയര്‍
വരണ്ട ചര്‍മ്മം തുടങ്ങിയ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് ഉത്തമമായ ഒരു പരിഹാരമാണ് ഈ മസ്സാജ്. ചര്‍മ്മത്തിലെ ചുളിവുകള്‍ക്കും ശാശ്വതമായ ഒരു പരിഹാര മാര്‍ഗമാണ്.
- സ്കിന്‍ പോളിഷിംഗ്
ചര്‍മ്മത്തെ വീണ്ടെടുക്കുന്ന ഒരു രീതിയാണിത്. ചര്‍മ്മത്തിലുണ്ടാവുന്ന കരിവാളിപ്പും പാടുകളുമെല്ലാം മാറ്റാന്‍ ഈ മസ്സാജ് ഉപകരിക്കുന്നു. കല്യാണമോ മറ്റ് ബന്ധപ്പെട്ട പരിപാടികള്‍ക്കുമായി സ്കിന്‍ പോളിഷിംഗ് ചെയ്യുന്നത് നല്ലതാണ്.
ഇവിടെ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെയായി സ്പാ തെറാപ്പി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം….